ദിലീപിനെ വിളിച്ചവരില്‍ ഡിഐജി സഞ്ജയ് കുമാറും, വീണ്ടും ട്വിസ്റ്റ്, അന്വേഷണവുമായി ക്രൈംബ്രാഞ്ച്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തല്‍. കേസിലെ പ്രതിയായ നടന്‍ ദിലീപിന് പോലീസില്‍ നിന്ന് സഹായം ലഭിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡിഐജി സഞ്ജയ് കുമാര്‍ ദിലീപിനെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിരിക്കുകയാണ്.
കേസിലെ വന്‍ ട്വിസ്റ്റാണിത്. അതേസമയം ആക്രമിക്കപ്പെട്ട നടി ഇതിനിടെ ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ നടപടിയെടുക്കാനായിരുന്നു. നിര്‍ദേശം. അതേസമയം ഇവര്‍ നല്‍കിയ പരാതി ശരിയായ രീതിയില്‍ ഉള്ളതല്ലെന്നും, തെറ്റുകള്‍ തിരുത്തി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ നടിയെ അറിയിച്ചിട്ടുണ്ട്.

ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിനെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോണ്‍ വിളിച്ചത്. ജനുവരി എട്ടിന് രാത്രി 10.04നായിരുന്നു ഈ ഫോണ്‍ കോള്‍. ദിലീപും ഡിഐജിയും തമ്മില്‍ നാല് മിനുട്ട് പന്ത്രണ്ട് സെക്കന്‍ഡാണഅ സംസാരിച്ചത്. വാട്‌സ്ആപ്പ് കോള്‍ വഴിയായിരുന്നു സംഭാഷണം. ഈ സംഭാഷണം കഴിഞ്ഞതിന് പിന്നാലെയാണ് ദിലീപ് ഫോണ്‍ മാറ്റിയത്. ദിലീപ് അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാറിന്റെ വാട്‌സ്പ്ആപ്പ് കോല്‍ വന്നത്. അടുത്ത ദിവസമായ ജനുവരി ഒന്‍പതിന് ദിലീപിനെയും സംഘത്തെയും പ്രതി ചേര്‍ത്ത് കേസുമെടുത്തിരുന്നു.

അതേസമയം ഡിഐജി വിളിച്ച സംഭത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിന് ചോര്‍ത്തി നല്‍കിയിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കേസില്‍ ഉന്നത ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ പോലീസിനെ ഇത് സഹായിച്ചേക്കും. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ സന്ദേശങ്ങള്‍ നശിപ്പിച്ചെന്ന് ദിലീപ് സമ്മതിച്ചിട്ടുണ്ട്. കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്. ലാബില്‍ നിന്നും പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും 12 നമ്പറുകളിലേക്ക് അയച്ച സന്ദേശങ്ങള്‍ നശിപ്പിച്ചതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ദിലീപ് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ എത്ര സന്ദേശങ്ങള്‍ നശിപ്പിച്ചെന്നോ ഏതൊക്കെയാണ് നശിപ്പിച്ചതെന്നും ദിലീപ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് വാദിച്ചു. ദാസന്‍ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡായിരുന്നു. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ദിലീപ് കോടതിയില്‍ ഹാജരാക്കി. 2020 ഡിസംബറില്‍ ദാസന്‍ തന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചുവെന്നും., 2021 ഒക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ആക്രമിക്കപ്പെട്ട നടി ഇതിനിടെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്. ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതിയിലുള്ളത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാലത്തലത്തില്‍ രണ്ട് കേസുകള്‍ ഇപ്പോഴുണ്ട്. വിഷയത്തില്‍ അടിയന്തരമായി ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും, അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നടിയുടെ ആവശ്യം. രാമന്‍പിള്ളയ്ക്കും രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ക്കുമെതിരെയാണ് പരാതി. അതേസമയം പരാതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും, പിഴവുകള്‍ തിരുത്തി വീണ്ടും പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ നടിയെ അറിയിച്ചു.












Click it and Unblock the Notifications