റഷ്യക്കെതിരായ ഉപരോധം; 125.49 മില്യൺ ഡോളർ ലാഭവിഹിതം പിൻവലിക്കാനാകാതെ ഇന്ത്യൻ കമ്പനികൾ
ഡൽഹി: റഷ്യൻ ആസ്തികളിൽ ഓഹരി പങ്കാളിത്തമുള്ള ഇന്ത്യൻ ഓയിൽ കമ്പനികൾക്ക് ലാഭവിഹിതം പിൻവലിക്കാൻ സാധിക്കിന്നില്ലെന്ന് റിപ്പോർട്ട്. യുദ്ധത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനാൽ ആണ് ഇന്ത്യൻ കമ്പനികൾക്ക് ലാഭവിഹിതം സ്വന്തമാക്കാൻ സാധിക്കാത്തത് എന്നാണ് ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. 8 ബില്യൺ റൂബിൾസ് (125.49 മില്യൺ ഡോളർ) ആണ് ഈ ഇനത്തിൽ ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കാനുള്ളത്.
ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവ ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് റഷ്യയുടെ വാൻകോർനെഫ്റ്റ് ഓയിൽ പദ്ധതിയുടെ 23.9 ശതമാനവും. കിഴക്കൻ സൈബീരിയയിലെ ടാസ്- യുരിയാഖ് എണ്ണപ്പാടത്തിന്റെ 29.9 ശതമാനവും സ്വന്തമായുണ്ട്. ടാസ്- യുരിയാഖിന്റെ ലാഭവിഹിതം നാല് മാസം കൂടുമ്പോഴും വാൻകോറിന്റേത് ആറ് മാസത്തിൽ ഒരിക്കലുമാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് ലഭിക്കുന്നില്ല. "ഞങ്ങളുടെ ലാഭവിഹിതം റഷ്യൻ ബാങ്കുകളിലാണ് കിടക്കുന്നത്, സ്വിഫ്റ്റ് ക്ലിയറൻസിലെ പ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും കാരണം ഞങ്ങൾക്ക് അത് ലഭിക്കുന്നില്ല." ഓയിൽ ഇന്ത്യയുടെ ഫിനാൻസ് മേധാവി ഹരീഷ് മാധവ് കമ്പനിയുടെ വരുമാനം പ്രഖ്യാപിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്രൂഡ് വില വർധിച്ചതിനാൽ മാർച്ച് പാദത്തിൽ സർക്കാർ നടത്തുന്ന ഓയിൽ ഇന്ത്യയുടെ അറ്റാദായം 92.32 ശതമാനം ഉയർന്ന് 16.30 ബില്യൺ രൂപയായി (210.20 ദശലക്ഷം ഡോളർ) ഉയർന്നിരുന്നു. റഷ്യയിലെ ഇന്ത്യൻ കമ്പനികളുടെ ലാഭവിഹിതം പുറത്തെത്തിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരി ഗണിക്കുകയാണെങ്കിൽ. ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിന് ആ ആസ്തികളിൽ ഓഹരി വാങ്ങുന്നത് പരിഗണിക്കാമെന്ന് ഓയിൽ ഇന്ത്യ ചെയർമാൻ എസ് സി മിശ്ര പറഞ്ഞു. അതേ സമയം റഷ്യയിലെ ബിപിയും എക്‌സോൺ മൊബൈൽ കോർപ്പറും ഒഴിവാക്കിയ റഷ്യൻ എണ്ണ, വാതക ആസ്തികൾ വാങ്ങാനുള്ള സാധ്യത വിലയിരുത്താൻ ഇന്ത്യ സർക്കാർ നടത്തുന്ന ഊർജ കമ്പനികളോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയിലെ ഒരു പ്രധാന ദ്രവീകൃത പ്രകൃതി വാതക പ്ലാന്റിലെ ഓഹരികൾ വിൽക്കാൻ ഇന്ത്യൻ കമ്പനികളുമായി ഷെൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. അതേ സമയം കരാർ വാണിജ്യപരമായ അർത്ഥമുള്ളതാണെങ്കിൽ, റഷ്യയുടെ എണ്ണ-വാതക ആസ്തികൾ വാങ്ങാൻ തയ്യാറാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ട്രാൻസ്മിറ്ററായ ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ വെള്ളിയാഴ്ച പറഞ്ഞു.












Click it and Unblock the Notifications