കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിരാളികളെ രാജ്യദ്രോഹികളാക്കി സംഘപരിവാര്‍ ആപ്പിന്റെ സര്‍വേ, പിണറായിയും സോണിയയും നിശബ്ദരാക്കേണ്ടവര്‍

പട്ടികയിലുള്ളവര്‍ എല്ലാം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മറ്റ് ഹിന്ദുത്വ സംഘടനകളെയും വിമര്‍ശിക്കുന്നവരാണ്

  • By Vaisakhan
Google Oneindia Malayalam News

ബംഗളൂരു: എതിരാളികളെ രാജ്യദ്രോഹികളും നിശബ്ദരാക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് കൊണ്ടുള്ള വിവാദ ആപ്പുമായി സംഘപരിവാര്‍. മൈ വോട്ട് ടുഡേ എന്ന് ആപ്പാണ് ഇത്തരത്തില്‍ ആപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി വിജയന്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചിട്ടുണ്ട് ഈ ആപ്പ്. ഈ പട്ടികയിലുള്ളവരും പേര് ഉള്‍പ്പെടുത്തി ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തുന്നുണ്ട് സംഘപരിവാര്‍.
്അതേസമയം രാജ്യദ്രോഹികളെന്ന് പരസ്യമായി വിളിച്ചിട്ടും ട്വിറ്റര്‍ നടപടിയെടുത്തിട്ടില്ല. ഇതിനൊപ്പം ഇവരെല്ലാം നിശബ്ദരാക്കപ്പെടേണ്ടവരാണെന്ന് പരാമര്‍ശം ട്വിറ്ററിന്റെ ചട്ടങ്ങള്‍ക്ക് എതിരാണ്. നിരന്തരം സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നാണ് ഈ പ്രചാരണത്തിലൂടെ വ്യക്തമാകുന്നത്.

രാജ്യദ്രോഹികളോ മോഡി വിരുദ്ധരോ?

രാജ്യദ്രോഹികളോ മോഡി വിരുദ്ധരോ?

പട്ടികയിലുള്ളവര്‍ എല്ലാം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മറ്റ് ഹിന്ദുത്വ സംഘടനകളെയും വിമര്‍ശിക്കുന്നവരാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സീതാറാം യെച്ചൂരി, കനയ്യ കുമാര്‍, സിപിഎം മന്ത്രി എം എം മണി, ദിഗ്‌വിജയ് സിങ്, പി ചിദംബരം, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. ഇവരെല്ലാം പലപ്പോഴായി സംഘപരിവാറിനെയും നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമര്‍ശിച്ചു.

സാമൂഹ്യപ്രവര്‍ത്തകരെയും വെറുതെവിടില്ല

സാമൂഹ്യപ്രവര്‍ത്തകരെയും വെറുതെവിടില്ല

രാഷ്ട്രീയപ്രവര്‍ത്തകരെ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ചരിത്രകാരന്‍മാരും സംഘപരിവാറിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. കവിത കൃഷ്ണന്‍, റോമില ഥാപ്പര്‍, അരുന്ധതി റോയ്, കാഞ്ച ഐലയ്യ, ജാവേദ് അക്തര്‍, മേധാ പട്കര്‍ എന്നിവരും പട്ടികയിലുള്‍പ്പെട്ട പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും ചരിത്രമേഖലയില്‍ നിന്നുള്ളവരും. ഇവരെല്ലാം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ട്രംപിന് സമാനമായ പ്രചാരണം

ട്രംപിന് സമാനമായ പ്രചാരണം

യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന ഹാഷ്ട്ാഗിന് സമാനമായ പ്രചാരണമാണ് മൈ വോട്ട് ടുഡേയും നടത്തുന്നത്. മേയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ എന്ന ഹാഷ്ടാഗിലാണ് പ്രചാരണം. എനീമീസ് ഓഫ് ഇന്ത്യ എന്ന മറ്റൊരു ഹാഷ്ടാഗും ഉണ്ട്. നേരത്തെ നിങ്ങള്‍ക്ക് ഒരാളെ മര്‍ദിക്കുകയാണെങ്കില്‍ അത് ആരായിരിക്കും എന്ന സര്‍വേയുമായി മൈ വോട്ട് ടുഡേ രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജിയെയായിരുന്നു സംഘപരിവാര്‍ അനുകൂലികള്‍ അന്ന് തെരഞ്ഞെടുത്തത്.

പ്രസ്റ്റിറ്റിയൂട്ടുകളും കരുതിയിരുന്നോ

പ്രസ്റ്റിറ്റിയൂട്ടുകളും കരുതിയിരുന്നോ

സര്‍വേയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഭീഷണിയുണ്ട്. റാണ അയൂബ്, രാവിഷ് കുമാര്‍, സബ നഖ്‌വി, സാഗരിക ഘോഷ് എന്നിവരിലാണ് ആരാണ് ഏറ്റവും വലിയ മോഡി വിരുദ്ധര്‍ എന്നായിരുന്നു ചോദ്യം. മൈ വോട്ട് ടുഡേയുടെ ട്വിറ്റര്‍ പേജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശമായ രീതിയിലുള്ള പരാമര്‍ശങ്ങളുമുണ്ട്. ഈ പേജില്‍ ട്വീറ്റ് ചെയ്യുന്ന ഭൂരിഭാഗം പേരും റിപബ്ലിക്ക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമിയെ പിന്തുണയ്ക്കുന്നുണ്ട്.

English summary
sanghparivar app branding opposite leaders as traitors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X