കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവതിയിലെ പ്രണയരംഗം അതിരുകടന്നു : ബന്‍സാലിക്ക് മര്‍ദനം, അപലപിച്ച് ബോളിവുഡ്

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദനം. ചരിത്ര സിനിമ പത്മാവതിയുടെ സെറ്റില്‍ വച്ചാണ് മര്‍ദനമേറ്റത്. ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് മര്‍ദനം.

  • By Gowthamy
Google Oneindia Malayalam News

ജയ്പൂര്‍: ദീപിക പദുക്കോണും രണ്‍വീര്‍ സിങും മുഖ്യ വേഷങ്ങളിലെത്തുന്ന ചരിത്ര സിനിമ പത്മാവതിയുടെ സെറ്റില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദനം. ചിത്രത്തിലൂടെ ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് രജപുത് കര്‍ണി സേന പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മര്‍ദിച്ചത്. വെള്ളിയാഴ്ച ജയ്ഗര്‍ കോട്ടയില്‍ ഷട്ടിങിനിടെയാണ് ആക്രമണം ഉണ്ടായത്.

പ്രതിഷേധക്കാര്‍ ബന്‍സാലിയെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ മുടി പിടിച്ചു വലിക്കുകയും ചെയ്തു. ഷൂട്ടിങ് ഉപകരണങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. സെറ്റും തകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തത്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. ബന്‍സാലിക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ ബോളിവുഡില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

sanjayleela bhansali

ദീപിക പദുക്കോണാണ് ചിത്രത്തില്‍ റാണി പത്മാവതിയായി എത്തുന്നത്. അലാവുദീന്‍ ഖില്‍ജിയുടെ വേഷമാണ് രണ്‍വീര്‍ സിങിന്. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് കര്‍ണി സേന ആക്രമണം നടത്തിയത്.

ചിറ്റോര്‍ഗഢ് കോട്ട ആക്രമിക്കാനെത്തിയ അലാവുദീന്‍ ഖില്‍ജിക്ക് മുന്നില്‍ കീഴടങ്ങാതെ മറ്റ് സ്ത്രീകള്‍ക്കൊപ്പം മരണം വരിച്ച പത്മാവതി രാജ്ഞിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ രജപുത് വിഭാഗക്കാരെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് ആക്രമണം. പ്രണയ രംഗങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം ബന്‍സാലിക്കെതിരായ ആക്രമണത്തെ അപലപിച്ച് ബോളിവുഡ് രംഗത്തെത്തി. പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍, ഋഷി കപൂര്‍, പ്രിതി സിന്റ, അനുഷ്‌ക ശര്‍മ, ഫര്‍ഹാന്‍ അക്തര്‍, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ബന്‍സാലിക്കു നേരെ ഉണ്ടായ ആക്രമണം ഖേദകരമാണെന്നും ഇത് ജനാധിപത്യത്തെ പരിഹസിക്കലാണെന്നും അവര്‍ പറയുന്നു. ബന്‍സാലിക്ക് പിന്തുണ നല്‍കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

English summary
Film industry has come together to condemn the attack on director Sanjay Leela Bhansali during the shooting of his directorial venture Padmavati in Jaipur calling it "appalling", "ridiculous" and "mockery of democracy".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X