Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍: പകര്‍ത്തിയത് ശശികലയെന്ന് വെളിപ്പെടുത്തല്‍, എല്ലാം ജയലളിത പറഞ്ഞിട്ട്

ചെന്നൈ: ജയലളിതയുടെ മണ്ഡലമായിരുന്നു ആര്‍കെ നഗര്‍. ഇവിടെ വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ സമയത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നില്‍ ശശികലയുടെ ബന്ധുവായ ടിടിവി ദിനകരന്‍ പക്ഷമാണെന്നാണ് ആരോപണം. ആരാണ് ഫോട്ടോ എടുത്തത്. ഫോട്ടോ എടുത്ത കാര്യം ജയലളിത അറഞ്ഞിരുന്നോ? തുടങ്ങിയ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നതിനിടെയാണ് ചില വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഫോട്ടോ എടുത്തത് ജയലളിതയുടെ പ്രിയപ്പെട്ട തോഴി ശശികല തന്നെയാണ്.

ജ്യൂസ് കുടിക്കുന്ന ജയലളിത

ജ്യൂസ് കുടിക്കുന്ന ജയലളിത

അപ്പോളോ ആശുപത്രിയില്‍ ജ്യൂസ് കുടിച്ചിരിക്കുന്ന ജയലളിതയുടെ ചിത്രമാണ് ബുധനാഴ്ച രാവിലെ പുറത്തുവന്നത്. ദിനകരന്‍ പക്ഷത്തെ പ്രമുഖനായ വെട്രിവേല്‍ എംഎല്‍എയാണ് ചിത്രം പുറത്തുവിട്ടത്. ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു.

കൃഷ്ണപ്രിയ പറയുന്നത്

കൃഷ്ണപ്രിയ പറയുന്നത്

ഈ സാഹചര്യത്തിലാണ് ഫോട്ടോ എടുത്തത് ശശികലയാണെന്ന് ശശികലയുടെ സഹോദര പുത്രി കൃഷ്ണപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ജയലളിതയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ചിത്രങ്ങള്‍ എടുത്തത്. എന്നാല്‍ ഇത് എങ്ങനെയാണ് വെട്രിവേലിന്റെ കൈവശം എത്തിയതെന്ന് അറിയില്ലെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

സര്‍ക്കാര്‍ കമ്മീഷന്‍

സര്‍ക്കാര്‍ കമ്മീഷന്‍

ജയലളിത അസുഖ ബാധിതയായി അപ്പോളോ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു, ബോധമില്ലായിരുന്നു എന്നതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായവുമുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

ദിനകരന് കൈമാറി

ദിനകരന് കൈമാറി

ഈ കമ്മീഷന് കൈമാറാന്‍ വേണ്ടിയാണ് ശശികല എടുത്ത ചിത്രങ്ങള്‍ ദിനകരന് നല്‍കിയതത്രെ. എന്നാല്‍ ഇത് വെട്രിവേലിന്റെ കൈവശം എങ്ങനെ വന്നുവെന്നും അയാള്‍ പുറത്തുവിട്ടതിനെ കുറിച്ചു അന്വേഷിക്കണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ജയലളിതയ്ക്ക് പൂര്‍ണമായും ബോധമുണ്ടായിരുന്നുവെന്ന് തെളിയക്കുന്നതിനാണ് വെട്രിവേല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Recommended Video

cmsvideo
    ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam
    എംഎല്‍എക്കെതിരേ കേസെടുത്തു

    എംഎല്‍എക്കെതിരേ കേസെടുത്തു

    തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ചിത്രം പുറത്തുവിട്ടത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അടവാണെന്നാണ് എതിര്‍കക്ഷികളെല്ലാം പറഞ്ഞത്. ഡിഎംകെയും അണ്ണാഡിഎംകെയും വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് കമ്മീഷന്‍. നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ വെട്രിവേല്‍ എംഎല്‍എക്കെതിരേ കേസെടുത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+