ശശികല അഴിയെണ്ണട്ടെ..മണ്ണാര്‍ഗുഡി മാഫിയ ഗാലറിയില്‍ നിന്നും ഗ്രൗണ്ടിലേക്ക് ! തമിഴ് മണ്ണില്‍ തീപാറും !!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിത മരിച്ചതിന്റെ ചൂടാറും മുന്‍പേ മുഖ്യമന്ത്രിക്കസേര പിടിക്കാനുള്ള എടുത്തുചാട്ടം ചാടിയതാണ് ഒരര്‍ത്ഥത്തില്‍ ശശികലയ്ക്ക് വിനയായത് എന്നു പറയാം. എത്രയും പെട്ടന്ന് അധികാരം പിടിച്ചെടുക്കാനായി ശശികലയും മണ്ണാര്‍ഗുഡി മാഫിയയും കളിച്ച അണിയറക്കളികള്‍ അവരുടെ തന്നെ കുഴിതോണ്ടുകയായിരുന്നു.

എസ്എഫ്‌ഐ ശരിക്കും വാഴപ്പിണ്ടിയാണോ..പോയന്റ് ബ്ലാങ്കില്‍ ജെയ്ക്കിനെ വലിച്ചൊട്ടിച്ചു..!!

ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട് ശശികല മാത്രമാണ് അകത്തുപോകുന്നത്. കുപ്രസിദ്ധമായ മണ്ണാര്‍ഗുഡി മാഫിയ പുറത്ത് തന്നെയുണ്ട്. കരുക്കള്‍ ഇനി ശശികലയുടെ ഭര്‍ത്താവ് നടരാജനും കൂട്ടരും നീക്കും.

ശക്തർ പുറത്ത് തന്നെ

മണ്ണാര്‍ഗുഡി മാഫിയയില്‍ നിന്നും ശശികലയ്‌ക്കൊപ്പം അകത്തുപോകുന്നത് അനന്തരവന്‍ സുധാകരനും സഹോദര ഭാര്യ വി ഇളവരശിയുമാണ്. ശക്തര്‍ ഇപ്പോഴും പുറത്ത് തന്നെയുണ്ട്. ഒരുകാലത്ത് ജയലളിതയേയും തമിഴകത്തേയും അടക്കിവാഴാന്‍ തക്ക കരുത്തുറ്റവരായിരുന്നു ഇവരെന്നോര്‍ക്കണം.

ശശികലയുമായി ബന്ധപ്പെടുന്നുണ്ട്

ശശികലയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഭര്‍ത്താവ് നടരാജന്‍ പറയുന്നു. കോടതി വിധിയെ മാനിക്കുന്നുവെന്നും നടരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയവരുടെ കൂട്ടത്തില്‍ നടരാജനുമുണ്ടായിരുന്നു.

അമ്മ പുറത്താക്കിയവർ

ജയലളിതയുമായി പിണങ്ങിപ്പോയ ശശികല രണ്ടാം വട്ടം തിരിച്ചുവന്നത് അമ്മ മുന്നോട്ട് വെച്ച ഒരു കണ്ടീഷന്‍ അംഗീകരിച്ചുകൊണ്ടായിരുന്നു. നടരാജന്‍ ഉള്‍പ്പെടെയുള്ള കുടുംബവുമായി എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നു.

അമ്മയാണ് ഉയിർ

അന്ന് അമ്മയാണ് തന്റെ ഉയിര്‍ എന്നു പറഞ്ഞാണ് കുടുംബത്തെ ഉപേക്ഷിച്ച് ശശികല തിരിച്ചെത്തിയത്. എന്നാല്‍ ജയലളിതയുടെ മരണത്തോടെ കുടുംബക്കാര്‍ ഓരോരുത്തരായി പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചെത്തിത്തുടങ്ങി.

അത് പാർട്ടി തീരുമാനം

ജയലളിത പുറത്താക്കിയ ടിടിവി ദിനകരന്‍, വെങ്കിടേഷ് എന്നിവരെ തിരിച്ചെടുത്തത് പാര്‍ട്ടി തീരുമാനപ്രകാരമാണ് എന്നാണ് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ പ്രതികരിക്കുന്നത്. താന്‍ ഒരിക്കലും ഭാര്യയെ പിന്തുണയ്ക്കാതിരിക്കില്ലെന്നും നടരാജന്‍ പറയുന്നു.

മാഫിയാ ഭരണം

താന്‍ അകത്തുകിടക്കുമ്പോഴും പിണിയാളുകളെ വെച്ച് ഭരണം നിയന്ത്രിക്കാമെന്ന പ്രതീക്ഷയിലാണ് ശശികല. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാവുകയാണ് എങ്കില്‍ മണ്ണാര്‍ഗുഡി മാഫിയയുടെ കയ്യിലെ വെറും കളിപ്പാവ മാത്രമായിരിക്കും അദ്ദേഹം എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Sasikala's husband Natarajan confirms that her family is still in the picture.
Please Wait while comments are loading...