കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ശവകുടീരത്തില്‍ ശശികല വലതുകൈകൊണ്ട് ആഞ്ഞടിച്ചു... എന്തിന്? വീഡിയോ

ബെംഗളൂരുവിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്പാണ് ശശികല ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: ജയലളിത മരിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ തമിഴകം ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ ഒരിക്കലും കടന്നുപോകില്ലായിരുന്നു. കോടതി വിധി പോലും ഒരുപക്ഷേ അനുകൂലമായി വന്നേനെ. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിന്റേയും ഇരയായി മാറിയിരിക്കുന്നത് ശശികല മാത്രമാണ്.

ബെംഗളൂരിവിലെ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിന് മുമ്പ് ശശികല ഒരിക്കല്‍ കൂടി മറീന ബീച്ചിലൈ ജയലളിതയുടെ ശവകുടീരത്തിനടുത്തെത്തി. നിറകണ്ണുകളോടെ, വികാരാധീനയായിട്ടായിരുന്നു ആ സന്ദര്‍ശനം.

പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം ശശികല ജയലളിതയുടെ ശവകുടീരത്തില്‍ കൈകൊണ്ട് ആഞ്ഞടിക്കുന്ന കാഴ്ചയ്ക്കും മറീന ബീച്ച് സാക്ഷ്യം വഹിച്ചു. എന്തായിരുന്നു ശശികല ഉദ്ദേശിച്ചത്?

ഉറ്റതോഴിയെ പിരിയുന്നു

ജയലളിത മരിച്ചെങ്കിലും പോയസ് ഗാര്‍ഡനില്‍ നിന്ന് അധികം ദൂരെയല്ലാത്ത മറീന ബീച്ചിലാണ് അവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ശശികലയില്‍ നിന്ന് ഒരുപാട് ദൂരെയല്ലാതെ. എന്നാല്‍ ഇപ്പോള്‍ ആ അകലവും കൂടുകയാണ്.

ബെംഗളൂരുവിലെ ജയിലിലേക്ക്

ബെംഗളൂരുവിലെ വിചാരണ കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിന് മുമ്പ് ശശികല ഒരിക്കല്‍ കൂടി ജയലളിതയുടെ ശവമാടം സന്ദര്‍ശിച്ചു. കണ്ണുകള്‍ നിറഞ്ഞ് , വികാരധീനയായാണ് ശശികല എത്തിയത്.

പുഷ്പാര്‍ച്ചന നടത്തി

ശശികലയ്ക്ക് അര്‍പിക്കുന്നതിന് വേണ്ടി പനിനീര്‍ദളങ്ങളുമായി അനുയായികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൂന്ന് തവണ പൂക്കള്‍ അര്‍പിച്ചതിന് ശേഷം ശശികല ശവകുടീരത്തെ കുമ്പിട്ട് നമിച്ചു.

വലതുകൈകൊണ്ട് ആഞ്ഞടിച്ചു

ഇതിന് ശേഷമാണ് വലതുകൈനീട്ടി ശശികല ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ചത്. എന്തോ പറഞ്ഞുകൊണ്ടായിരുന്നു ശശികല ഇത് ചെയ്തത്.

എന്തായിരുന്നു ശശികല പറഞ്ഞത്

എന്നാല്‍ ശശികല എന്ത് പറഞ്ഞാണ് അത് ചെയ്തത് എന്നത് ഇപ്പോഴും വ്യക്തമല്ല. ഒരു ശപഥത്തിന്റെ സ്വഭാവമുള്ള വാക്കുകളായിരുന്നു അതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ദേഷ്യത്തോടെയല്ല

എന്തായാലും ദേഷ്യത്തോടെ ആയിരിക്കില്ല ശശികല അത് ചെയ്തത് എന്ന് ഉറപ്പിക്കാം. കഠിനമായ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുമ്പോഴുള്ള എല്ലാ മാനസിക വ്യഥകളും ശശികലയുടെ മുഖത്ത് ദൃശ്യമായിരുന്നു.

എന്നെ തടവിലിടാം.. പക്ഷേ മനസ്സിനെ

കോടതിയ്ക്ക് തന്നെ തടവിലാക്കാന്‍ കഴിയും. പക്ഷേ തന്റെ മനസ്സിനെ ജയിലിലാക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്നാണ് ശശികല ജയലളിതയുടെ ശവകുടീരത്തിനടുത്ത് വച്ച് പ്രതികരിച്ചത്.

നിര്‍ണായക നീക്കം നടത്തിയുള്ള പോക്ക്

ജയിലില്‍ പോകുന്നതിന് മുമ്പ് നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കുന്ന ശശികല. 2011 ല്‍ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദിനകരനെ തിരിച്ചെത്തിച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടിയായാണ് ദിനകരനെ നിയമിച്ചിട്ടുള്ളത്.

ശശികലയുടെ സഹോദരിയുടെ മകനാണ് ഈ ദിനകരന്‍

2011 ല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് ശശികല ഉള്‍പ്പെടെ 14 പേരെയായിരുന്നു ജയലളിത പുറത്താക്കിയത്. അതില്‍ ഉള്‍പ്പെടുന്ന ആളാണ് ദിനകരന്‍. ശശികലയുടെ സഹോദരീപുത്രനാണ് ഇയാള്‍.

മരുമകന്‍ പറയുന്നത് കേള്‍ക്കണം

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശശികല ജയിലില്‍ പോകുമ്പോള്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്‍ തന്നെ ആയിരിക്കും പാര്‍ട്ടിയെ നയിക്കുക എന്ന് ഉറപ്പ്. ദിനകരനോട് സഹകരിക്കണം എന്നാണ് ശശികല ആവശ്യപ്പെടുന്നത്.

ശശികല ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിക്കുന്നതിന്റെ വീഡിയോ കാണാം

English summary
Sasikala turns emotional at Jayalalithaa's memorial. Sasikala says courts can incarcerate her but no one can imprision her mind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X