Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനായി അലയേണ്ട, ഈ നമ്പര്‍ കൈയിലുണ്ടായാല്‍ മതി

ന്യൂദല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തിന്റേയും ഒമിക്രോണിന്റേയും പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുവിടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്.

രണ്ട് ഡോസ് വാക്‌സിനെടുത്തെങ്കിലും നമ്മളില്‍ പലരും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ സൂക്ഷിക്കുന്നുണ്ടാവില്ല. എന്നാല്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാവുന്ന ഒരു സംരംഭം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

9013151515 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ശേഷം കൊവിന്‍ ആപ്പുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് അയക്കുക.

certificate

എന്നിട്ട് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത ശേഷം നിങ്ങളുടേയോ കുടുംബാംഗങ്ങളുടേയോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നില്‍. എപ്പോള്‍ വേണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ യാത്രക്കാരായ ആളുകള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന മാര്‍ഗമാണിത്.

ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഈ വാട്‌സാപ്പ് നമ്പറിലൂടെ ലഭിക്കും. ഇതിനായി മെനു എന്ന് ടൈപ്പ് ചെയ്താല്‍ സേവനങ്ങളുടെ ലിസ്റ്റ് വരികയും ശേഷം ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുത്താലും മതി.

ചെന്നൈ സബര്‍ബന്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ ഈ സേവനം സഹാകരമാകും. മാളുകളിലും ഷോപ്പുകളിലും പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി കൈയിലില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല.

അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയോടെ 150 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,50,52,21,314 ആണ് ഇന്ത്യയിലെ വാക്‌സിനേഷന്‍ നിരക്ക്. വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ 81 ലക്ഷത്തിലധികം (81,50,982) വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിനേഷനില്‍ ഇന്ത്യ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം രാജ്യം വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി മൂന്ന് മുതല്‍ 15-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+