കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്ക് ഡൗണ്‍ ആയിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം'; മൊറട്ടോറിയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ചി തീരുമാനം വൈകുന്നതിലാണ് സുപ്രീകോടതിയില്‍ നിന്നും കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. സാധാരണക്കാരായ ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാറിന്‍റെ നയമെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് എംആര്‍ ഷാ എന്നിവരയായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര‍്ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്നമുണ്ടായതെന്നും സുപ്രീകോടതി നീരീക്ഷിച്ചു. കല്‍ക്കരി കുടിശ്ശികയെക്കുറിച്ചും സത്യാവാങ് മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി വ്യക്തമാക്കി.

supreme

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം. റിസര്‍വ്വ് ബാങ്ക് തീരുമാനം എടുത്തുവെന്നാണ് നിങ്ങള്‍ പറയുന്നുത്. ഞങ്ങള്‍ റിസര്‍വ്വ് ബാങ്ക് പരിശോധിച്ചു, പക്ഷെ കേന്ദ്രം ആര്‍ബിഐക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. മൊറട്ടോറിയം സമയത്തെ വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെതിരായ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. 7 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐക്ക് പിന്നില്‍ ഒളിഞ്ഞ നില്‍ക്കുന്നുവെന്ന കോടതിയുടെ പരാമര്‍ശനം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ഡി സെപ്റ്റംബര്‍ 1 ന് വീണ്ടും പരിഗണിക്കും.

എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാകും, സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ കൃഷ്ണകുമാര്‍എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാകും, സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ കൃഷ്ണകുമാര്‍

English summary
sc slams govt on loan moratorium; problems in economy created by govt's lockdown imposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X