പ്രായപൂര്‍ത്തിയായവരുടെ വിവാഹം; ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ദില്ലി: പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ വിവാഹിതരായാല്‍ അത് ചോദ്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ലെന്ന് സുപ്രീംകോടതി. ഇതില്‍ ഇടപെടാന്‍ ശ്രമിച്ച് സദാചാരം നടപ്പാക്കുന്ന ഖാപ് പഞ്ചായത്തുകള്‍ക്കാണ് പരമോന്നത കോടതി ഈ താക്കീത് നല്‍കിയത്. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും ദുരഭിമാന കൊലകള്‍ക്ക് ഉത്തരവിടുന്നത് അവസാനിപ്പിക്കണമെന്നുമുള്ള പരാതി കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി രംഗത്ത്

ഏത് വിവാഹമാണ് നല്ലത് അല്ലെങ്കില്‍ ചീത്തയെന്ന് പറയാന്‍ നമുക്ക് ആര്‍ക്കും കഴിയില്ല, അതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നു, അവര്‍ മുതിര്‍ന്നവരാണ് അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല, ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ഖാപ് പഞ്ചായത്തുകള്‍ വ്യത്യസ്ത മതങ്ങളിലും, ജാതിയിലും പെട്ടവരുടെ വിവാഹത്തിന് എതിരല്ലെന്നും ഒരേ സമുദായത്തിലെ വിവാഹങ്ങളെ എതിര്‍ക്കുന്നത് മനഃസാക്ഷി സൂക്ഷിപ്പുകാരായത് കൊണ്ടാണെന്നുമാണ് ഇവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ വിശദീകരിച്ചത്.

court

സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരാകാന്‍ നില്‍ക്കേണ്ട എന്ന ഒരൊറ്റ മറുപടിയിലൂടെ ചീഫ് ജസ്റ്റിസ് ഈ വിഷയം അവസാനിപ്പിച്ചു. നോര്‍ത്ത് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കാട്ടുനീതിയും, നിയമവും അടിച്ചേല്‍പ്പിച്ച് ഇരകളെ പീഡനക്കാരെ കൊണ്ട് വരെ വിവാഹം കഴിപ്പിക്കുന്ന തരത്തിലാണ് ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം. ഇത് രണ്ടാം തവണയാണ് ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീംകോടതി ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നത്. ശക്തി വാഹിനി എന്ന എന്‍ജിഒ സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.

English summary
You’re no one to interfere in a marriage: SC to khap panchayats on ‘honour killings’

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്