കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീത ദേശീയഗ്രന്ഥമാക്കണോ: എതിര്‍പ്പുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഭഗവത് ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശത്തിനെതിരെ വിമര്‍ശനം. പാര്‍ലമെന്റിലാണ് വിദേശ കാര്യമന്ത്രിയും സീനിയര്‍ ബി ജെ പി നേതാവുമായ സുഷമ ഇക്കാര്യം ആദ്യം പറഞ്ഞത്. അമേരിക്കന്‍ പ്രസിഡണ്ട് അടക്കമുള്ളവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഗ്രന്ഥം എന്ന് പരിചയപ്പെടുത്തി നല്‍കിയ ഭഗവദ് ഗീത ഔദ്യോഗികമായി ആ സ്ഥാനത്തെത്തുന്നത് കാണണം എന്നാണ് സുഷമ പറയുന്നത്.

എന്നാല്‍ സുഷമ സ്വരാജ് കരുതുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. രാഷ്ട്രീയ എതിരാളികളില്‍ നിന്നും മാത്രമല്ല, ഗീതയെ സ്‌നേഹിക്കുന്നവരും എത്തും ഇത്തവണം സുഷമ സ്വരാജിന്റെ ആഗ്രഹത്തിന് എതിര്‍പ്പുമായി. സുഷമ സ്വരാജിന്റെ അഭിപ്രായം നിലവാരമില്ലാത്തത് എന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

bhagavad-gita

ദേശീയ ഗ്രന്ഥമാക്കി പ്രഖ്യാപിച്ചാല്‍ ഗീതയുടെ വില പോകും എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഭഗവത് ഗീതയടക്കമുളള മതഗ്രന്ഥങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബ്രാന്‍ഡിംഗിന്റെയും ആവശ്യമില്ല, ഭാരതരത്‌നം കിട്ടിയാലും ഇല്ലെങ്കിലും മഹാത്മാഗാന്ധിയുടെ മഹത്വത്തിന് ഒരു മാറ്റവും വരാന്‍ പോകുന്നില്ല എന്നത് പോലെയാണ് അത് - ദില്ലി യൂണിവേഴ്‌സിറ്റി അധ്യാപികയായ നന്ദിനി സുന്ദര്‍ പറഞ്ഞു.

ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഭഗവദ് ഗീതയുടെ സന്ദേശം കാവിപ്പാര്‍ട്ടിക്കാര്‍ പിന്തുടര്‍ന്നാല്‍ മാത്രം മതി, ഇന്ത്യ ലോകത്ത് ഏറ്റവും മികച്ചയിടമാകാന്‍ എന്ന് എന്‍ ഡി എയിലെ സഖ്യകക്ഷിയായ എല്‍ ജെ പി നേതാവ് അബ്ദുള്‍ ഖാലിദ് പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും പോലുള്ള പാര്‍ട്ടികള്‍ കളിക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് വിവാദമെന്ന് ദില്ലി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ സരോജ് ഗിരി പറഞ്ഞു.

English summary
Scholars criticize External Affairs Minister Sushma Swaraj’s suggestion that the Bhagwad Gita should be made the national scripture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X