ടാറിട്ട റോഡില്ല, ആശുപത്രിയില്ല, കുടിവെള്ള സൗകര്യവുമില്ല!16കാരിയുടെ കത്തിലൂടെ ഗ്രാമത്തിന് മോചനം
ചിക്കമഗളൂരിലെ മുഡിഗരി താലൂക്കിലെ അലിഖാന്‍ ഹൊട്ടാരിയെന്ന ഗ്രാമത്തിന്റെ ദുരവസ്ഥയാണ് നമാന എന്ന പെണ്‍കുട്ടി തന്റെ കത്തിലൂടെ മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ചിക്കമഗളൂരു : നമാന എന്ന 16കാരിയോ അവളുടെ നാട്ടുകാരോ ഒരിക്കലും വിചാരിച്ചിരുന്നില്ല ദുരിതങ്ങള്‍ നിറഞ്ഞ ഗ്രാമത്തിന്റെ മുഖച്ഛായ ഒരു കത്തിലൂടെ മാറുമെന്ന്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഗ്രമത്തിന്റെ ദുരവസ്ഥയെ കുറിച്ച് നമാന എഴുതിയ കത്തിന് രണ്ടു മാസം കഴിഞ്ഞ് മറുപടി. അതും സാക്ഷാല്‍ പ്രധാനമന്ത്രിയുടേത്.
ചിക്കമഗളൂരിലെ മുഡിഗരി താലൂക്കിലെ അലിഖാന്‍ ഹൊട്ടാരിയെന്ന ഗ്രാമത്തിന്റെ ദുരവസ്ഥയാണ് നമാന എന്ന പെണ്‍കുട്ടി തന്റെ കത്തിലൂടെ മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഒക്ടോബറില്‍ അയച്ച കത്തിന് രണ്ടു മാസങ്ങള്‍ക്ക് ശേഷം മറുപടി ലഭിച്ചിരിക്കുകയാണ്. നമാനയുടെ കത്ത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങളില്ല
നല്ല റോഡില്ല. കുടിവെള്ള സൗകര്യമില്ല. നല്ല ആശുപത്രിയോ വിദ്യാലയമോ ഇല്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിന്റെ ദുരവസ്ഥയില്‍ മടുത്തിട്ടാണ് നമാന പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. മുറാര്‍ജി ദേശായ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് 16കാരിയായ എജി നമാന

ഒന്നും പ്രതീക്ഷിക്കാതെ
ഒക്ടോബര്‍ ആറിനാണ് ഗ്രാമത്തിന്റെ ദുരവസ്ഥ വിവരിച്ചു കൊണ്ട് നമാന മോദിക്ക് കത്തെഴുതിയത്. ഗ്രാമവാസികളും അധ്യാപകരും നല്‍കിയ പ്രചോദനത്തിന്റെ പുറത്താണ് നമാന കത്തെഴുതിയത്. എന്നാല്‍ ഗ്രാമത്തിന്റെ മുഖച്ഛായമാറ്റാന്‍ തന്റെ കത്ത് കാരമാകുമെന്ന് നമാന ഒരിക്കല്‍ പോലും വിചാരിച്ചില്ല.

പ്രധാനമന്ത്രി ഇടപെടുന്നു
കത്ത് അയച്ച് രണ്ട് മാസം കഴിഞ്ഞിട്ടും മറിുപടി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നമാനയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ചിക്കമഗളൂരു ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട കാര്യം അറിയിച്ചത്. മുഡിഗര്‍ എംഎല്‍എ നിങ്കയ്യ ചൊവ്വാഴ്ച നമാനയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കേന്ദ്ര സഹായം
ഗ്രാമത്തിന്റെ വികസനത്തിനായി 80 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചികരിക്കുന്നത്. ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications