കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപിയുടെ ഫേക്ക് ട്വിറ്റര്‍.... ചേട്ടനെ രക്ഷിക്കല്‍!! പത്താം ക്ലാസുകാരന്റെ ഇന്റലിജന്‍സിന് സല്യൂട്ട്

ചേട്ടന്‍റെ കേസ് പരിഹരിക്കാന്‍ പത്താം ക്ലാസുകാരന്‍ ഡിജിപിയുടെ ഫേക്ക് അക്കൗണ്ടുണ്ടാക്കി

Google Oneindia Malayalam News

ലഖ്‌നൗ: ഒരു പത്താം ക്ലാസുകാരന്‍ വിചാരിച്ചാല്‍ പോലീസിനെ എന്തു ചെയ്യാന്‍ പറ്റും. നിയമവശങ്ങള്‍ നോക്കുകയാണെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ പോലീസ് വിചാരിച്ചാല്‍ നമ്മളെ എന്തു വേണമെങ്കിലും ചെയ്യാന്‍ പറ്റും. എന്നാല്‍ അതൊക്കെ പഴയ കഥയാണെന്ന് പറയേണ്ടി വരും. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഒരു പത്താം ക്ലാസുകാരന്‍ പോലീസിനെ ഒന്നടങ്കം പറ്റിച്ചിരിക്കുകയാണ്. അതും ഡിജിപിയുടെ വ്യാജ അക്കൗണ്ടുണ്ടാക്കി. കേസ് എന്താണെന്നറിഞ്ഞാല്‍ ചിരിച്ച് പോകുന്ന കാര്യമാണ്. സ്വന്തം സഹോദരനെ ഒരാള്‍ ചതിച്ച് സ്വന്തമാക്കിയ പണം തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഈ യുവാവ് പരാക്രമങ്ങളൊക്കെ കാണിച്ചിരിക്കുന്നത്.

ഇത് കേട്ട് യുപി പോലീസില്‍ ഇത്ര ധാരണയില്ലാത്തവര്‍ ഉണ്ടോ എന്ന ചോദ്യമുയര്‍ത്തേണ്ട കാര്യമില്ല. ഏത് ബുദ്ധിമാനും വീണുപോവുന്ന തരത്തിലാണ് ഈ കുട്ടി കാര്യങ്ങള്‍ നടത്തിയത്. നിയമവിരുദ്ധമായി ചെയ്തതാണെങ്കില്‍ പോലീസിന്റെ കാര്യക്ഷമത ഇല്ലാത്തതാണ് കുട്ടിയെ ഇത്തരമൊരു കടുംകൈ ചെയ്യുന്നതിലേക്ക് നയിച്ചത്.

ചേട്ടനെ പറ്റിച്ചു

ചേട്ടനെ പറ്റിച്ചു

ഗൊരഖ്പൂര്‍ ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ ഈ കുട്ടിയുടെ സഹോദരന്‍ ഒരു തട്ടിപ്പ് കേസ് ഫയല്‍ ചെയ്തിരുന്നു. തന്റെ കൈയ്യില്‍ നിന്ന് 45000 രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. എന്നാല്‍ ഈ കേസിലേക്ക് ഒന്നും തിരിഞ്ഞ് നോക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. കുറ്റവാളികളെ പോലീസിന് അറിയാമായിരുന്നിട്ടും പിടിക്കാന്‍ തയ്യാറായിരുന്നില്ല. പലവട്ടം ഇയാള്‍ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പോലീസ് കേസ് പരിഗണിച്ചില്ല. ഇതോടെ ഇയാള്‍ ആകെ വിഷമത്തിലായിരുന്നു. വീട്ടുകാര്‍ക്കും ഈ ദു:ഖം അറിയാമായിരുന്നു. പത്താം ക്ലാസുകാരന്‍ ഇതോടെയാണ് സഹോദരനെ സഹായിക്കാന്‍ തീരുമാനിച്ചത്. അതേസമയം പോലീസ് സ്‌റ്റേഷനില്‍ ഒരുമാസം മുമ്പാണ് പരാതി നല്‍കിയതെന്നും സാധാരണ പരാതിയെന്ന നിലയില്‍ പോലീസുകാര്‍ ഇത് അവഗണിക്കുകയായിരുന്നു.

ഡിജിപിയുടെ ഫേക്ക് അക്കൗണ്ട്

ഡിജിപിയുടെ ഫേക്ക് അക്കൗണ്ട്

യുപിയിലെ ഡിജിപി ഓം പ്രകാശ് സിംഗിന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയാണ് പത്താം ക്ലാസുകാരന്‍ ആദ്യം ചെയ്തത്. ഈ അക്കൗണ്ട് കണ്ടാല്‍ ഡിജിപിയുടെ വെരിഫൈഡ് അക്കൗണ്ടാണെന്ന് കാഴ്ച്ചയില്‍ തോന്നും. ഇതുവഴി ഈ കുട്ടി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് കണ്ടത്. ഗൊരഖ്പൂരിലെ പോലീസുകാര്‍ക്ക് തട്ടിപ്പ് കേസില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. ഇതോടെ പോലീസുകാര്‍ പേടിച്ച് പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് കരുതി വളരെ പെട്ടെന്ന് തന്നെ ഈ കേസ് പോലീസ് പരിഹരിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ സഹോദരന് നല്‍കാനുള്ള 45000 രൂപയില്‍ 30000 രൂപ ഇയാള്‍ നല്‍കി കഴിഞ്ഞെന്നും ബാക്കി എത്രയും പെട്ടെന്ന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

തന്റെ സഹോദരനെ മഹാരാജ്ഗഡിലെ സാദിഖ് അന്‍സാരി എന്നയാളാണ് പറ്റിച്ചതെന്ന് പത്താംക്ലാസുകാരന്‍ പറയുന്നു. ഇയാള്‍ ദുബായില്‍ ജോലി വാങ്ങിത്തരാമെന്നേറ്റ് പണം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ വാക്ക് പാലിച്ചില്ല. ജോലിയും ലഭിച്ചില്ല പണവും പോയി എന്ന അവസ്ഥ വന്നതോടെയാണ് കുട്ടിയുടെ സഹോദരന്‍ പോലീസിനെ സമീപിച്ചത്. അതേസമയം ഡിജിപിയുടെ ഫോട്ടോ ട്വിറ്റര്‍ പ്രൊഫൈല്‍ പിക് ആക്കിയിട്ടാണ് ഇയാള്‍ അക്കൗണ്ട് തുടങ്ങിയത്. ഇതോടെ പോലീസുകാരന്‍ എളുപ്പത്തില്‍ ഇതില്‍ വീഴുകയായിരുന്നു. തുടക്കത്തില്‍ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ചെയ്ത ശേഷമാണ് ഗൊരഖ്പൂരിലെ വിഷയം ട്വീറ്റ് ചെയ്തത്. അതേസമയം പോലീസിന് സാധാരക്കാരനെ സഹായിക്കാനുള്ള മനസ്സില്ലെന്നും ഇത്തരം മാര്‍ഗങ്ങളിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നും പത്താം ക്ലാസുകാരന്‍ പറയുന്നു.

ഒടുവില്‍ പിടിക്കപ്പെട്ടു....

ഒടുവില്‍ പിടിക്കപ്പെട്ടു....

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ പറ്റിക്കപ്പെട്ടു എന്ന് പോലീസുകാര്‍ക്ക്് തന്നെ മനസിലായത്. തുടര്‍ന്ന് ഡിജിപിയുടെ ഓഫീസ് ഹസ്‌റത്തഗഡിലെ പോലീസിനെ ഇക്കാര്യം അറിയിച്ചതോടെയാണ് പോലീസ് തങ്ങള്‍ക്ക് പറ്റിയ അബന്ധം മനസിലാക്കിയത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഈ കേസ് സൈബര്‍ സെല്ലിന് കൈമാറി. ഇവരുടെ പരിശോധനയില്‍ ഈ ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് ഒപി സിംഗ് എന്ന വ്യക്തിയാണെന്നും ഡിജിപിയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഗൊരഖ്പൂരിലെ മഹാരാജ്ഗഡിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഈ അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. ഇതുവഴിയാണ് പത്താം ക്ലാസുകാരന്‍ പിടിക്കപ്പെട്ടത്. സംഭവം അറിഞ്ഞതോടെ ഇവരെ താക്കീത് നല്‍കി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്.

ഡിലീറ്റ് ചെയ്തു

ഡിലീറ്റ് ചെയ്തു

ആവശ്യം കഴിഞ്ഞതോടെ ഈ ട്വിറ്റര്‍ ഇവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തികളൊന്നും ഇവര്‍ ചെയ്യാത്തത് കൊണ്ടാണ് താക്കീത് നല്‍കി വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്താം ക്ലാസുകാരന് ഒപ്പം മറ്റൊരു പയ്യനും ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ ഭാവിയില്‍ ഇവര്‍ക്കത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിലെ തന്റെ സുഹൃത്തില്‍ നിന്നാണ് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള കാര്യങ്ങള്‍ പഠിച്ചതെന്ന് കു്ട്ടി പറഞ്ഞു. അതേസമയം ഗൊരഖ്പൂര്‍ പോലീസ് ഈ കേസില്‍ ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതിന് പിന്നിലെ സത്യം പോലീസ് അറിഞ്ഞത്. ഇങ്ങനെയൊരു കേസില്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു ഡിജിപി ഗൊരഖ്പൂര്‍ പോലീസിനോട് പറഞ്ഞത്.

കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു, ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു, ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!

മുസ്ലീം വിരുദ്ധത... ടാക്സി റദ്ദാക്കല്‍, വിഎച്പി നേതാവിനെ ഫോളോ ചെയ്യുന്നത് ബിജെപി മന്ത്രിമാര്‍!!മുസ്ലീം വിരുദ്ധത... ടാക്സി റദ്ദാക്കല്‍, വിഎച്പി നേതാവിനെ ഫോളോ ചെയ്യുന്നത് ബിജെപി മന്ത്രിമാര്‍!!

English summary
School kid creates fake Twitter account of UP DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X