Get Updates
Get notified of breaking news, exclusive insights, and must-see stories!

പർദ്ദ ധരിക്കുന്നത് വിലക്കി കശ്മീരിലെ സ്കൂള്‍: വന്‍ പ്രതിഷേധം, വിമർശനം, ഒടുവില്‍ വിശദീകരണവും മാപ്പും

ശ്രീനഗർ: പെണ്‍കുട്ടികള്‍ പർദ്ദ (പ്രാദേശികമായ അബായ എന്നും അറിയപ്പെടുന്നു) ധരിക്കുന്നത് വിലക്കി ശ്രീനഗറിലെ സ്കൂള്‍. വിശ്വ ഭാരതി ഹയർ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പലാണ് പെണ്‍കുട്ടികള്‍ പർദ്ദ ധരിച്ചെത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് നിയന്ത്രണം. ഇതോടെ നിരവധി വിദ്യാർത്ഥികള്‍ പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നു.

പ്രിന്‍സിപ്പലിന്റെ നടപടി രാഷ്ട്രീയ പാർട്ടികളിൽ നിന്നും മതനേതാക്കളിൽ നിന്നുമുള്ള ശക്തമായ പ്രതികരണങ്ങള്‍ക്കും ഇടയാക്കി. പ്രിന്‍സിപ്പലിന്റെ തീരുമാനത്തെ മത കാര്യങ്ങളിലേക്കുള്ള അനാവശ്യമായ കൈകടത്തലാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതാക്കള്‍ വ്യക്തമാക്കിയപ്പോള്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നായിരുന്നു രാഷ്ട്രീയ നേതാക്കളുടെ നിലപാട്.

kashmir-hijab-controversy-

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സ്കൂളിലേക്ക് പോവില്ലെന്ന നിലപാടില്‍ പെണ്‍കുട്ടികളും ഉറച്ച് നിന്നു. ചിലർ പർദ്ദ ധരിച്ച് വരുന്നത് മറ്റുള്ളവരും പർദ്ദ ധരിക്കാന്‍ കാരണമാകുമെന്ന് മാനേജ്മെന്റ് തങ്ങളോട് പറഞ്ഞതായും വിദ്യാർത്ഥികള്‍ അവകാശപ്പെട്ടു. "വ്യാഴാഴ്‌ച രാവിലെ ഞാൻ സ്‌കൂളിൽ എത്തിയപ്പോൾ ഗേറ്റ്‌കീപ്പർ ഞങ്ങളെ അകത്തേക്ക് കടത്തിയില്ല. ഹിജാബ് ധരിക്കുന്നത് നിർബന്ധമാണെങ്കില്‍ മദ്രസയില്‍ പോകണമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു,"11 ക്ലാസ് വിദ്യാർത്ഥിയായ നിഗത് റസൂലിനെ ഉദ്ധരിച്ച് ദ വയർ റിപ്പോർട്ട് ചെയ്യുന്നു.

'ഞങ്ങള്‍ നന്നായി പഠിക്കുന്ന വിദ്യാർത്ഥികളാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് ഞങ്ങളെ വേര്‍തിരിച്ച് കാണുകയാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് നിങ്ങളെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞു. പര്‍ദ്ദ ധരിക്കുന്നതില്‍ നിന്ന് മാറി ചിന്തിക്കാനാവില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദ ധരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പര്‍ദ്ദ ധരിച്ച് തുടര്‍ പഠനം നടത്താനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ പര്‍ദ്ദ ഒഴിവാക്കില്ല. പര്‍ദ്ദ ധരിച്ച് തന്നെ ഞങ്ങള്‍ വിദ്യാഭ്യാസം നേടും,' അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിഷേധം ശക്തമായതോടെ നടപടി പിന്‍വലിച്ച് ഖേദപ്രകടനവുമായി സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്ത് വന്നു. വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നടത്തിയ സംഭാഷണം തെറ്റായി ചിത്രീകരിക്കപ്പെടുകയായിരുന്നു, ഏതെങ്കിലും സാഹചര്യത്തിൽ വിദ്യാർത്ഥികളുടേയോ രക്ഷിതാക്കളുടേയോ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിന് ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പ്രിന്‍സിപ്പില്‍ പറഞ്ഞു.

പർദ്ദ ധരിക്കുന്നതിന് സ്‌കൂൾ പ്രിൻസിപ്പലോ മാനേജ്‌മെന്റോ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. വ്യത്യസ്ത നിറമുള്ള പര്‍ദ്ദ ധരിക്കുന്നതാണ് പ്രശ്‌നം. ഞങ്ങള്‍ അവരോട് വെള്ള നിറത്തിലുള്ള പര്‍ദ്ദ ധരിച്ചോളൂ എന്ന് പറഞ്ഞിട്ടുണ്ട്. അത് യൂണിഫോമിന്റെ ഭാഗമായി പരിഗണിക്കാമായിരുന്നു. ഡ്രസ് കോഡ് പാലിക്കണമെന്ന് മാത്രമാണ് ഉദ്ധേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. "എല്ലാ വിദ്യാർത്ഥികളുടെയും അറിവിലേക്കായി പറയുകയാണ് അവർക്ക് താല്‍പര്യമുണ്ടെങ്കില്‍ പർദ്ദ ധരിക്കാന്‍ അനുമതിയുണ്ടാവും, ക്ലാസ് മുറികളിൽ ഇതിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല." പ്രിന്‍സിപ്പല്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+