കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ 19 വര്‍ഷത്തിനു ശേഷം സ്‌കൂള്‍
ചണ്ഡിഗഡ്: പഞ്ചാബിലെ ബര്‍നാലെ ഗ്രാമത്തിലെ ഒരു സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി അറിയപ്പെടുക ഷഹ്നീദ് ബീബീ കിരണ്‍ജിത് കൗര്‍ മെമ്മോറിയല്‍ സ്‌കൂള്‍ എന്നാവും. 19 വര്‍ഷം മുന്‍പ് ബര്‍നാലെയില്‍ കൂട്ടമാനഭംഗത്തിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയാണ് കിരണ്‍ജീത്. കിരണ്‍ജീതിന്റെ 19ാം ചരമവാര്‍ഷിക ദിനത്തിലാണ് സ്‌കൂളിന്റെ പേര് മാറ്റിയത്.
ഒട്ടേറെ എതിര്‍പ്പുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവിലാണ് സ്‌കൂളിനു പെണ്‍കുട്ടിയുടെ പേരു വീണത്. കിരണ്‍ജീതിന്റെ ഓര്‍മ്മയ്ക്കായി സ്‌കൂളിന്റെ പേരു മാറ്റുമെന്ന് 1997 ല്‍ മുഖ്യമന്ത്രിയായിരുന്ന പര്‍കാശ് സിങ് ബാദല്‍ കിരണ്‍ജീത് കൗറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ പെണ്‍കുട്ടിയുടെ പേരെഴുതിയ ബോര്‍ഡ് സ്‌കൂള്‍ ഗേറ്റിനു പുറത്ത് സ്ഥാപിക്കുകയും ചെയതു.

പക്ഷേ കിരണ്‍ജീത് കൗര്‍ കാന്ദ് വിരോധി ആക്ഷന്‍ കമ്മിറ്റി എന്ന സംഘം സ്‌കൂളിന് പെണ്‍കുട്ടിയുടെ പേര് നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു. എത്രയോ പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നും സ്‌കൂളിന്റെ പേരു മാറ്റിയതുകൊണ്ടൊന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുറയില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഒടുവില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ പേരുമാറ്റിയതില്‍ സന്തോഷിക്കുകയാണ് ഇവിടത്തെ ഗ്രാമവാസികള്‍.












Click it and Unblock the Notifications