സ്കൂളുകള്‍ തുറക്കുക ആഗസ്റ്റിന് ശേഷം; മന്ത്രി പറയുന്നു, പുതിയ വിവരങ്ങള്‍ ഇങ്ങനെ...
ദില്ലി: രാജ്യത്തെ കലാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക ആഗസ്റ്റിന് ശേഷം. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് നിഷാങ്ക് പൊഖ്രിയാല്‍ ആണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മാര്‍ച്ച് 16ന് കൊറോണ ഭീതിയെ തുടര്‍ന്ന് അടച്ചതാണ് സ്കൂളുകളും കോളജുകളും. സ്കൂളുകള്‍ ജൂലൈയില്‍ തുറക്കുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വിവരങ്ങള്‍.
ഘട്ടങ്ങളായിട്ടാകും തുറക്കുക എന്നും വ്യക്തമാക്കിയിരുന്നു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനം വീട്ടില്‍ തന്നെയാകുമെന്നും നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. ഇതിനിടെയാണ് വകുപ്പ് മന്ത്രി ആഗസ്റ്റിന് ശേഷമേ തുറക്കൂ എന്ന് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കേന്ദ്രസര്‍ക്കാര്‍ തീരുമാനം
കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിസ്ഥാനമാക്കിയാകും രാജ്യത്ത് സ്കൂളുകളും കോളജുകളും തുറക്കുക. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആഗസ്റ്റിന് ശേഷം
ആഗസ്റ്റിന് ശേഷമേ സ്കൂളുകളും കോളജുകളും തുറക്കൂ എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഒരുപക്ഷേ ആഗസ്റ്റ് 15ന് ശേഷം തുറക്കാന്‍ സാധിക്കുമോ എന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യത്തോട്, ആഗസ്റ്റിന് ശേഷമേ തുറക്കൂ എന്ന് മന്ത്രി പറഞ്ഞുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷാ തിയ്യതികള്‍ ഇങ്ങനെ
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലൈ ഒന്നിനും 15നുമിടയില്‍ നടക്കും. ഐസിഎസ്ഇ/ഐഎസ്സി പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 12 വരെയും നടക്കും. നീറ്റ്, ജെഇഇ പരീക്ഷകള്‍ ജൂലൈയില്‍ നടക്കും. നീറ്റ് ജൂലൈ 26നും ജെഇഇ ജൂലൈ 18 മുതല്‍ 23 വരെയും നടക്കും.

കൃത്യമായി പാലിക്കേണ്ടത്
സ്കൂളുകള്‍ വീണ്ടും തുറക്കുന്ന വേളയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടി വരും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ പരിഗണിച്ചാകുമിത്. അധ്യാപകര്‍ മാസ്കും ഗ്ലൗസും ധരിക്കേണ്ടിവരും. തെര്‍മല്‍ സ്കാനിങ് നടത്തണം. ഇതിന് സ്കൂളില്‍ സൗകര്യം ഒരുക്കണം.

ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികളെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കും. സിസിടിവികള്‍ ഇടക്കിടെ പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സ്കൂളുകളില്‍ പ്രത്യേക അറിയിപ്പ് നല്‍കണം.

33 കോടിയോളം വിദ്യാര്‍ഥികള്‍
അതേസമയം, ആഗസ്റ്റില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല. 33 കോടിയോളം വിദ്യാര്‍ഥികളാണ് അധ്യയന വര്‍ഷം തുടങ്ങുന്നത് കാത്തിരിക്കുന്നത്. 30 ശതമാനം വിദ്യാര്‍ഥികളുടെ സാന്നിധ്യമേ സ്കൂളില്‍ അനുവദിക്കൂ എന്നാണ് കഴിഞ്ഞമാസം പുറത്തുവന്ന വിവരം. ചെറിയ കുട്ടികള്‍ക്ക് പ്രവേശനുമുണ്ടാകില്ല. റെഡ്സോണില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നും കഴിഞ്ഞമാസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications