കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിന് അന്ത്യം: സഖ്യത്തില്‍ വല്യേട്ടനില്ലെന്ന് പ്രകാശ് ജാവദേക്കര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി- ശിവസേന സീറ്റ് വിഭജന തര്‍ക്കത്തില്‍ അന്തിമ പരിഹാരമായി. മഹായുതി സഖ്യത്തില്‍ വല്യേട്ടനില്ലെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചത്. 288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേന 124 സീറ്റുകളിലും ആര്‍പിഐയും ആര്‍എസ്പിയും 14 സീറ്റുകളിലും മത്സരിക്കും അവശേഷിക്കുന്ന 150 സീറ്റുകളിലും ബിജെപിയാണ് മത്സരിക്കുക. ശിവസേനക്ക് ബിജെപി ക്വാട്ടയില്‍ രണ്ട് എല്‍സി സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത വിജയ പ്രതീക്ഷയാണ് സഖ്യത്തിനുള്ളതെന്നാണ് ഫഡ്നാവിസ് പ്രതികരിച്ചത്.

മഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയമഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയ

ശിവസേനക്കും 200 ഓളം സീറ്റുകളാണ് ലഭിക്കുക. വെള്ളിയാഴ്ച സംയുക്ത വാര്‍ത്താ സമ്മളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശിവസേന തലവന്‍ ഉദ്ദവ് താക്കറെയാണ് വല്യേട്ടന്‍ പരാമര്‍ശം നടത്തിയത്. ദേവേന്ദ്ര ഫഡ്നാവിസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സഖ്യത്തിലെ വല്യേട്ടന്‍ ഒരു പ്രശ്നമല്ലെന്നായിരുന്നു പ്രകാശ് ജാവദേക്കറുടെ പ്രസ്താവന. സീറ്റ് വിഭജനത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അവസാന നിമിഷം വരെയും ആശങ്കകള്‍ നിലനിന്നിരുന്നു. ശനിയാഴ്ചയാണ് ഇത് പരിഹരിക്ക

bjpsena-
പ്പെട്ടത്.

ബിജെപി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഞങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രണ്ട് മാസമായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ജാവദേക്കര്‍ പറയുന്നു. അതിനിടെ തങ്ങള്‍ക്ക് വര്‍ക്ക് പ്രസിഡന്റാണ് സ്ഥാനത്തുള്ളത്. പാര്‍ട്ടി വലിയ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ആരംഭിച്ചെന്നും എട്ട് കോടി അംഗങ്ങളെ ഉള്‍പ്പെടുത്തി 19 കോടി ​അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം 200ലധികം സീറ്റുകള്‍ നേടുമെന്നും, വളരെയധികം ആത്മവിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാസം 21ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഒക്ടോബര്‍ 24നാണ്.

English summary
Seat-sharing settled, minister says no ‘big brother’ in BJP-Sena alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X