ആശ്രമത്തിലെത്തിയ ഭക്തയെ പീഡിപ്പിച്ചു; ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍
ഭോപ്പാല്‍: ബലാത്സംഗ കേസില്‍ മധ്യപ്രദേശിലെ ആള്‍ദൈവമായ മിര്‍ച്ചി ബാബ (സ്വാമി വൈരാഗ്യാനന്ദ ഗിരി) അറസ്റ്റില്‍. ചൊവ്വാഴ്ച ഗ്വാളിയോറില്‍നിന്നാണ് മിര്‍ച്ചി ബാബയെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ആശ്രമത്തിലെത്തിയ ഭക്തയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് പോലീസിന്റെ നടപടി.
ജൂലായ് 17-ാം തീയതിയായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനാലാണ് പരാതിക്കാരിയും ഭര്‍ത്താവും ബാബയുടെ അടുത്തെത്തിയത്. ചില പൂജകള്‍ ചെയ്താല്‍ ഗര്‍ഭം ധരിക്കാമെന്ന് ബാബ ഇവര്‍ക്ക് ഉറപ്പുനല്‍കി. ഈ പൂജയുടെ മറവിലാണ് ബാബ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ആശ്രമത്തില്‍ എത്തിയതിന് പിന്നാലെ പ്രസാദമെന്ന് പറഞ്ഞ് ബാബ എന്തോ നല്‍കിയെന്നും ഇത് കഴിച്ചതിന് പിന്നാലെ താന്‍ ബോധരഹിതയായെന്നും യുവതി പറയുന്നു. ഈ സമയത്താണ് ബാബ ബലാത്സംഗം ചെയ്തതെന്നും 'സോഷ്യല്‍ സ്റ്റിഗ്മ' കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
നേരത്തെ, ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയ പ്രമുഖ ആള്‍ദൈവമാണ് മിര്‍ച്ചി ബാബ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ വിജയത്തിനായി മിര്‍ച്ചി ബാബ യാഗം സംഘടിപ്പിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു.
Recommended Video
സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക, ഇത് പൊളി ലുക്കെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications