ബാധ്യതയുടെ പേരിൽ സർക്കാർ കശ്മീരിനെയും വില്‍ക്കുമോ!!! ബിജെപി സർക്കാരിനെതിരെ ശിവസേന!!!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: എയർ ഇന്ത്യ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശിവസേന.രാജ്യത്തിന്റെ അഭിമാനത്തിന്റെയും അഭിവൃത്തിയുടേയും ചിഹ്നമാണ് എയർ ഇന്ത്യ. അത് സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനുള്ള തീരുമാനം കോൺഗ്രസിന്റെതാണെങ്കിൽ ബിജെപി ആ തിരുമാനത്തെ എതിർക്കേണ്ടതായിരുന്നു. ഇതിലൂടെ  പൊതു ഗതാഗത സംവിധാനം നടത്താൻ സർക്കാരിന്  കഴിവില്ലെന്നു  തെളിയിച്ചിരിക്കുകയാണെന്നും ശിവസേന നേതാവ് ഉദ്ധവ് തക്കറെ പറഞ്ഞു. പൊതുഗതാഗതത്തെ നിയന്ത്രിക്കാൻ ശേഷിയില്ലാത്ത മോദി സർക്കാർ എങ്ങനെ രാജ്യം ഭരിക്കുമെന്നും ഉദ്ധവ് ചോദിച്ചു?.

മോമോസ് നിശബ്ദ കൊലയാളി!! നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ജനങ്ങള്‍ പരിഭ്രാന്തരാകണ്ട, ആധാര്‍ വിഷയത്തില്‍ ആദായനികുതി വകുപ്പ്, സത്യം ഇതാണ്

കടം 50,000 കോടി കവിഞ്ഞുവെന്നുവെച്ച് എയർ ഇന്ത്യയെ വിൽക്കാൻ ഒരുങ്ങിയ സർക്കാർ നാളെ കശ്മീരിന്റെ സുരക്ഷയ്ക്കായി കൂടുതൽ രൂപ ചിലവഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കശ്മീരിനെ വിൽക്കുമോയെന്നും ഉദ്ധവ് ചോദിക്കുന്നു.എയർ ഇന്ത്യയുടെ ആസ്ഥാനം മുംബൈയിൽ നിന്നും ദില്ലിയിലേക്ക് മാറ്റിയതാണ് എയർ ഇന്തയയുടെ തകർച്ചയ്ക്ക് കാരണമെന്നും ഉദ്ധവ് ആരോപിച്ചു.

sivasena

കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്വാകാര്യ സംരംഭകരെ പ്രീതിപ്പെടുത്തനായണ് കേന്ദ്രസർക്കാർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ആരോപിച്ചിരുന്നു.എയർ ഇന്ത്യ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സ്വാകാര്യ വ്യക്തികളുടെ കൈകളിലാകുന്നതോടെ ജനങ്ങളുടെ തൊഴിൽ അവസരം നഷ്ടപ്പെടുമെന്നും കോൺഗ്രസ് ആരോപിക്കുന്നു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു

English summary
un 30 () NDA ally Shiv Sena today came down heavily on the Centre over its decision to privatise national carrier Air India, saying had such a decision been taken by the previous Congress-led UPA government, the BJP would not have spared it.
Please Wait while comments are loading...