കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്ന ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്: മോദി മന്ത്രിസഭയിലുള്‍പ്പടെ മൂന്ന് തവണയംഗം

Google Oneindia Malayalam News

അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ കൂറുമാറ്റങ്ങള്‍ തുടർക്കഥയാവുന്നു. ബി ജെ പിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ച മുന്‍മന്ത്രിയും മുതിർന്ന നേതാവുമായ ജയ് നാരായൺ വ്യാസ് കോണ്‍ഗ്രസില്‍ ചേർന്നേക്കും. ഇദ്ദേഹത്തെ സിദ്ധ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാന്‍ പാർട്ടി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.

മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം. ബി ജെ പിയില്‍ നിന്നും രാജിവെച്ചതോടെ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും തന്നെ സമീപിച്ചിരുന്നതായും മുതിർന്ന നേതാവ് വ്യക്തമാക്കുന്നു.

ഇരു പാർട്ടിയുടെയും ഉന്നത നേതൃത്വം എന്നെ

"ഇരു പാർട്ടിയുടെയും ഉന്നത നേതൃത്വം എന്നെ സമീപിച്ചിട്ടുണ്ട്. ഏതാണ് കൂടുതൽ അനുയോജ്യമെന്ന് വിലയിരുത്താൻ ഞാൻ താഴേതട്ടിലുള്ള എന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഞാൻ തീരുമാനം എടുക്കും," എന്നാണ് വ്യാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്.

'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

വ്യാസ് കോൺഗ്രസിൽ ചേരുമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി (സിഎം) അശോക് ഗെലോട്ട് എന്നിവരുമായും സംസാരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. സിദ്ധ്പൂരിൽ നിന്ന് നാല് തവണ എം എൽ എയായ വ്യാസ് 1990-ലാണ് ബി ജെ പിയിലൂടെ രാഷ്ട്രീയത്തില്‍ സജീവമാവുന്നത്.

'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച

 2012 ലും 2017 ലും തുടർച്ചയായി രണ്ട് നിയമസഭ

2012 ലും 2017 ലും തുടർച്ചയായി രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളോട് വ്യാസ് പരാജയപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത് മുതൽ തന്നോടൊപ്പമുള്ള തന്റെ പ്രവർത്തകരുടെ അന്തസ്സിനു വേണ്ടിയാണ് താൻ പാർട്ടിയിൽ നിന്ന് രാജിവച്ചതെന്നാണ് മുതിർന്ന നേതാവ് വ്യക്തമാക്കുന്നത്.

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

ഇപ്പോൾ ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല

"ഇപ്പോൾ ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പാർട്ടി എനിക്ക് ടിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനാൽ ഞാൻ രാജിവച്ചു എന്ന് പറയുന്നതില്‍ അർത്ഥമില്ല. വിവിധ വികസന പദ്ധതികൾക്കായുള്ള എന്റെ പ്രവർത്തകരുടെ അഭ്യർത്ഥന പാർട്ടി നേതാക്കൾ നിരസിച്ചതിനാലാണ് ഞാൻ രാജിവച്ചത്. പൊതുപ്രശ്‌നങ്ങൾ ഉന്നയിച്ചതിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പലതവണ അവർ ശാസിക്കപ്പെട്ടിട്ടുണ്ട്," വ്യാസ് കൂട്ടിച്ചേർത്തു.

വ്യാസ് ഗുജറാത്ത് സർക്കാരിൽ മൂന്ന് തവണ

വ്യാസ് ഗുജറാത്ത് സർക്കാരിൽ മൂന്ന് തവണ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന് കീഴിലും പ്രവർത്തിച്ചിട്ടുണ്ട്. സിദ്ധ്പൂരിലെ ഏറ്റവും ജനപ്രീതിയുള്ള മുഖങ്ങളിൽ ഒരാളാണ് താനെന്ന് സർവേകൾ തെളിയിച്ചതായി വ്യാസ് അവകാശപ്പെടുന്നുണ്ട്. "

 അർപ്പണബോധത്തോടെയും ഒരു പക്ഷപാതവുമില്ലാതെ

അർപ്പണബോധത്തോടെയും ഒരു പക്ഷപാതവുമില്ലാതെ പ്രവർത്തിച്ചതിനാലാണ് ജനങ്ങള്‍ക്കിടയില്‍ എനിക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചത്. സിദ്ധ്പൂരിൽ 91 ഗ്രാമങ്ങളുണ്ട്, അതിൽ കൂടുതലും ന്യൂനപക്ഷ സമുദായത്തിൽ നിന്നും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുമുള്ള (ഒബിസി) ആളുകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എ എ പിയോ കോൺഗ്രസോ സിദ്ധ്പൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

English summary
Senior BJP leader Jai Narayan Vyas to Congress: A three-time member of the Modi cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X