വിരമിച്ച പിന്നാലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ബിജെപിയിലേക്ക്; ആരാണ് ഹരികൃഷ്ണ പട്ടേല്‍
ഗാന്ധിനഗര്‍: ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ഹരികൃഷ്ണ പട്ടേല്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. അംറേലി ജില്ലക്കാരനാണ് ഹരികൃഷ്ണ പട്ടേല്‍. ഇവിടെ നടന്ന ബിജെപിയുടെ പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പട്ടേല്‍ ആണ് ഹരികൃഷ്ണ പട്ടേല്‍ ബിജെപിയില്‍ ചേരുന്ന കാര്യം പരസ്യമാക്കിയത്. 1999 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഹരികൃഷ്ണ പട്ടേല്‍. വഡോദര റേഞ്ചില്‍ ഐജി ആയിരിക്കെ ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തിലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.
മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍
ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന് ഹരികൃഷ്ണ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. തന്റെ പിതാവ് ബിജെപിക്കാരനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയില്‍ ചേരുന്നതെന്നും ഹരികൃഷ്ണ പട്ടേല്‍ പറഞ്ഞു. ഗുജറാത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലടക്കം ഏറെകാലം പ്രവര്‍ത്തിച്ച ഐപിഎസ് ഓഫീസറാണ് ഹരികൃഷ്ണ പട്ടേല്‍.

നേരത്തെ ദളിതുകളെ വെടിവച്ച കൊന്ന പോലീസ് നടപടിയില്‍ വിമര്‍ശനം നേരിട്ട ഓഫീസര്‍ കൂടിയാണ് ഹരികൃഷ്ണ പട്ടേല്‍. 2012ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. സുരേന്ദ്ര നഗര്‍ ജില്ലയിലെ തങ്കദിലായിരുന്നു വെടിവയ്പുണ്ടായത്. അന്ന് ജാംനഗര്‍ എസ്പിയായിരുന്നു ഹരികൃഷ്ണ പട്ടേല്‍. സുരേന്ദ്ര നഗറിലെ പോലീസ് സൂപ്രണ്ടിന് മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതല നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹരികൃഷ്ണ പട്ടേലിനെ തങ്കദില്‍ ദളിത് പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് നിയോഗിച്ചത്. പട്ടേലിന്റെ നിര്‍ദേശ പ്രകാരം നടന്ന വെടിവയ്പ്പില്‍ രണ്ടു ദളിതുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ മാസം തന്നെ ബിജെപിയില്‍ ചേരുമെന്നാണ് ഹരികൃഷ്ണ പട്ടേല്‍ പറയുന്നത്. ഗുജറാത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിരവധി ഐപിഎസ് ഓഫീസര്‍മാര്‍ രാഷ്ട്രീയത്തിലിറങ്ങിയിരുന്നു. ജസ്പാല്‍ സിങ്, കുല്‍ദീപ് ശര്‍മ, കെജി പട്ടാഡിയ, എഐ സൈയിദ്, വിവി റാബറി, ബിജെ ഗദ്വി, പിസി ബറന്‍ദ എന്നിവരെല്ലാം ഇതില്‍പ്പെടും. മിക്കവരും ബിജെപിയിലാണ് ചേര്‍ന്നത്. ചിലര്‍ കോണ്‍ഗ്രസിലും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ബറന്‍ദ ബിജെപിയില്‍ ചേര്‍ന്നത്. സര്‍വീസ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ നിര്‍ബന്ധിത വിരമിക്കല്‍ നടത്തി ബിജെപിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് സബര്‍കന്ത ജില്ലയിലെ ഭിലോദ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുകയും ചെയ്തു. ഗുജറാത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണിപ്പോള്‍. ഈ വേളയിലാണ് ഹരികൃഷ്ണ പട്ടേല്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ പോകുന്നത്.












Click it and Unblock the Notifications