കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഇതുവരെ വഹിച്ചിരുന്ന എല്ലാ പദവികളും ഗുലാം നബി ആസാദ് ഒഴിഞ്ഞു. ജമ്മു കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ഗുലാം നബി ആസാദ്.

പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ രാജിവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആസാദിന്റെ രാജി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി അംഗവുമാണ് ഗുലാം നബി ആസാദ്. നേരത്തെ ഗുലാം നബി ആസാദ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവച്ചിരുന്നു.

തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍

1

ഈ സ്ഥാനത്തേക്ക് നിയമിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ അടുത്തിടെ രൂപപ്പെട്ട ജി 23 എന്ന വിമത ഗ്രൂപ്പിലെ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്. കപില്‍ സിബല്‍ പാര്‍ട്ടി വിട്ട ശേഷവും കോണ്‍ഗ്രസുമായി സഹകരിച്ച് തന്നെയായിരുന്നു ഗുലാം നബി ആസാദ് പ്രവര്‍ത്തിച്ച് പോന്നിരുന്നത്.

2

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം കേസില്‍ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് 'ഗൗരവ് യാത്ര'യില്‍ പങ്കെടുക്കുകയും പത്രസമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബത്തേയും കോണ്‍ഗ്രസ് നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.

ഈ സ്‌കൂളിലുണ്ട് ട്രിപ്പിള്‍ ഡബിള്‍ വിദ്യാര്‍ത്ഥികള്‍, ആദ്യദിനം ഒപ്പം ഇരട്ട അമ്മമാരും; അപൂര്‍വ മുഹൂര്‍ത്തംഈ സ്‌കൂളിലുണ്ട് ട്രിപ്പിള്‍ ഡബിള്‍ വിദ്യാര്‍ത്ഥികള്‍, ആദ്യദിനം ഒപ്പം ഇരട്ട അമ്മമാരും; അപൂര്‍വ മുഹൂര്‍ത്തം

3

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തില്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അനുഭവപരിചയമില്ലാത്ത കൂട്ടാളികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ആസാദ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തി.

4

ഈ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്ന്, ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മാധ്യമങ്ങളുടെ മുഴുവന്‍ മുന്നില്‍ രാഹുല്‍ ഗാന്ധി വലിച്ച് കീറിയതാണ്. ഈ 'ബാലിശമായ' പെരുമാറ്റം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രസ സര്‍ക്കാരിന്റെയും അധികാരത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014 ലെ യു പിഎ സര്‍ക്കാരിന്റെ പരാജയത്തിന് നിര്‍ണായക സംഭാവന നല്‍കി,'' ഗുലാം നബി ആസാദ് കത്തില്‍ കുറിച്ചു.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

English summary
Senior leader Ghulam Nabi Azad left the Congress party, huge setback for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X