Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ പൈലറ്റിന് പണിയൊരുക്കി സീനിയേഴ്‌സ്, നിയമസഭയില്‍.... എതിര്‍പ്പുകള്‍, സിന്ധ്യ പറയുന്നത്!!

ദില്ലി: സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതോടെ കോണ്‍ഗ്രസില്‍ സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള പോര് കടുപ്പമേറിയതാകുന്നു. കഴിഞ്ഞ ദിവസം തന്നെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ജൂനിയര്‍ നേതാക്കളുടെ വിമത ശബ്ദം ഉയര്‍ന്നിരുന്നു. ഇനിയും സഹിക്കാനാവില്ലെന്ന തരത്തിലാണ് ഇവരുടെ പ്രതികരണം. എന്നാല്‍ പൈലറ്റിനെതിരെ നിയമസഭയില്‍ അയോഗ്യത അടക്കമുള്ള നീക്കങ്ങളാണ് രഹസ്യമായി കോണ്‍ഗ്രസിലെ സീനിയര്‍ ഗ്രൂപ്പ് നടത്തുന്നത്.

ആദ്യ ചോദ്യം

ആദ്യ ചോദ്യം

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മന്ത്രി ചോദ്യങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്ത് കോണ്‍ഗ്രസ് വിരുദ്ധ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയതെന്ന് വിശ്വേന്ദ്ര സിംഗ് ചോദിച്ചു. പാര്‍ട്ടിക്കെതിരെ ഞങ്ങള്‍ എന്താണ് പറഞ്ഞത്. ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ മാത്രമായിരുന്നു വേണ്ടിയിരുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ രണ്ട് വര്‍ഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. എന്ത് കാര്യത്തിനാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും വിശേന്ദ്ര സിംഗ് പറഞ്ഞു.

Recommended Video

cmsvideo
    Sachin Pilot's last meeting with Rahul Gandhi | Oneindia Malayalam
    യുവതുര്‍ക്കികള്‍ കലിപ്പില്‍

    യുവതുര്‍ക്കികള്‍ കലിപ്പില്‍

    സീനിയേഴ്‌സ് ഓരോ നേതാക്കളുടെ വഴി മുടക്കുന്നതില്‍ ജൂനിയേഴ്‌സ് കലിപ്പിലാണ്. ഇക്കാര്യം ഓരോ പ്രസ്താവനയിലും വ്യക്തമാണ്. മറ്റൊരു സുഹൃത്ത് കൂടി പോയെന്ന് പ്രിയങ്ക ദത്ത് ട്വീറ്റ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല സുഹൃത്തുക്കളുമായിരുന്നു എനിക്ക് സച്ചിനും ജ്യോതിരാദിത്യ സിന്ധ്യയും. പാര്‍ട്ടിയില്‍ പദവികള്‍ വേണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെയാണ് തെറ്റാവുക. കോണ്‍ഗ്രസിന്റെ മോശപ്പെട്ട സമയത്ത് ഏറ്റവും കഠിനാനാധ്വാനം ചെയ്തത് ഇവര്‍ രണ്ട് പേരാണെന്നും പ്രിയങ്ക ദത്ത് പറഞ്ഞു. ഇത് യുവതുര്‍ക്കികളുടെ രോഷപ്രകടനമാണ് കാണിച്ച് തരുന്നത്.

    യുപിയിലെ പ്രമുഖന്‍

    യുപിയിലെ പ്രമുഖന്‍

    യുപിയിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദയും പൈലറ്റിനെയാണ് പിന്തുണച്ചത്. സച്ചിന്‍ എന്റെ സുഹൃത്ത് കൂടിയാണ്. പാര്‍ട്ടിക്ക് വേണ്ടി ഇത്രയും കാലം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്ന നേട്ടവും യാഥാര്‍ത്ഥ്യവും സച്ചിനില്‍ നിന്ന് ആര്‍ക്കും തട്ടിയെടുക്കാനാവില്ലെന്ന് ജിതിന്‍ പ്രസാദ കുറിച്ചു. അതേസമയം ഇത് പാര്‍ട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പാണ്. എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് പ്രസാദ നിര്‍ദേശിക്കുന്നത്. ഇങ്ങനൊരു അവസാനം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

    പൈലറ്റിന് പിന്നില്‍....

    പൈലറ്റിന് പിന്നില്‍....

    പൈലറ്റിന് പിന്നില്‍ പാര്‍ട്ടിയിലെ യുവനേതൃത്വം അണിനിരക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയുണ്ടാക്കി, ബദല്‍ കോണ്‍ഗ്രസ് എന്ന സംവിധാനം തന്നെയാണ് ഇപ്പോള്‍ സച്ചിന്‍ ലക്ഷ്യമിടുന്നത്. നാളെ അദ്ദേഹം മാധ്യമങ്ങളെ കാണും. യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മുകേഷ് ബാക്കറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ വന്‍ സ്വീകാര്യതയുള്ള നേതാവാണ് ബാക്കര്‍. അശോക് ഗെലോട്ടിന്റെ അടിമയായി നില്‍ക്കാനാവില്ലെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    വിടാതെ സീനിയേഴ്‌സ്

    വിടാതെ സീനിയേഴ്‌സ്

    വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങാനാണ് ഗെലോട്ട് നിര്‍ദേശിച്ചിരിക്കുന്നത്. സഭയില്‍ അദ്ദേഹം തന്നെ ഭൂരിപക്ഷം തെളിയിക്കും. അതിന് ശേഷം മന്ത്രിസഭാ പുനസംഘടനയും നടത്തും. ജൂലായ് 16ന് പുതിയ മന്ത്രിമാരെയും ഗെലോട്ട് പ്രഖ്യാപിക്കും. വൈകാതെ തന്നെ സച്ചിന്‍ പൈലറ്റിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ ഗെലോട്ട് ആരംഭിക്കും. സീനിയേഴ്‌സിന്റെ പിന്തുണയുമുണ്ട്. അയോഗ്യതാ നീക്കമാണ് ഇതില്‍ പ്രധാനം. അത്തരമൊരു കാര്യം സംഭവിച്ചാല്‍ ആറ് വര്‍ഷത്തേക്ക് സച്ചിന് മത്സരിക്കാന്‍ സാധിക്കില്ല.

    സഭയിലെ അംഗബലം

    സഭയിലെ അംഗബലം

    കോണ്‍ഗ്രസിലെ 20 പേരെ സച്ചിന്‍ പൈലറ്റ് അടര്‍ത്തിയെടുത്താലും സര്‍ക്കാര്‍ വീഴില്ല. 87 പേരുടെ പിന്തുണ അപ്പോഴും കോണ്‍ഗ്രസിനുണ്ടാവും. ബിജെപിക്ക് 75 സീറ്റാണ് ഉള്ളത്. ഇതോടെ നിയമസഭയുടെ അംഗബലം കുറയും. അപ്പോഴും കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിക്കും. ആറ് മാസത്തിനുള്ളില്‍ ഇത്രയും സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അത് വിജയിപ്പിച്ചെടുക്കേണ്ട ബാധ്യത അശോക് ഗെലോട്ടിന് മാത്രമാവും. അവിടെയാണ് ഇനി പൈലറ്റിനുള്ള സാധ്യത. എല്ലാ സീറ്റും തൂത്തുവാരിയാല്‍ അതോടെ ഗെലോട്ടിന്റെ ഭാവി ഇല്ലാതാവും.

    സിന്ധ്യയുടെ പ്രതികരണം

    സിന്ധ്യയുടെ പ്രതികരണം

    സച്ചിന്‍ പൈലറ്റ് പുറത്തായതില്‍ ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കഴിവുള്ളവര്‍ക്കും നേതൃപാടമുള്ളവര്‍ക്കും ഇടമില്ലെന്ന് സിന്ധ്യ കുറിച്ചു. ഇത് എല്ലാ സംസ്ഥാനത്തും പ്രകടമാണെന്നും സിന്ധ്യ പറഞ്ഞു. നേരത്തെയും ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നു സിന്ധ്യ. അശോക് ഗെലോട്ട് സച്ചിനെ ഒതുക്കാന്‍ സ്രമിക്കുകയാണെന്നും, കഴിവിന് വളരെ കുറഞ്ഞ ഇടമാണ് കോണ്‍ഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+