കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്‍ഞ ക്യാമറയിൽ ; ഉത്തർപ്രദേശിൽ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുരുക്കിൽ

Google Oneindia Malayalam News

ലക്നൗ: പൊതുപരിപാടിക്കിടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ(ഹോംഗാർഡ്) സൂര്യ കുമാർ
വിവാദത്തിൽ.ഉത്തർപ്രദേശിലെ മുതിര്‍ന്ന ഐപിസ് ഉദ്യോഗസ്ഥരിലൊരാളായ സൂര്യ കുമാർ സംസ്ഥാനത്തെ പോലീസ് ചീഫാകാന്‍ തയ്യാറാകവെയാണ് പ്രതിജ്ഞ വിവാദമായത്.
1982 ബാച്ച് ഐപിസ് ഉദ്യോഗസ്ഥനായ സൂര്യ കുമാർ ലക്നൗ യൂണിവേഴ്സിറ്റിയിൽ അഖില ഭാരതീയ സമഗ്ര വിചാർ മഞ്ച് നടത്തിയ രാം മന്ദിർ നിർമാൺ സമസ്യ ഏവം സമാധാൻ എന്ന പരിപാടിക്കിടെയാണ് പ്രതിജ്ഞ ചൊല്ലിയത്.

ബന്ധുനിയമനം മുതൽ കണ്ണട വരെ! പ്രാദേശിക നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും!ബന്ധുനിയമനം മുതൽ കണ്ണട വരെ! പ്രാദേശിക നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും!

'നമ്മൾ രാമഭക്തർ ഇന്ന് ഈ വേദിയിൽ പ്രതിജ്‍ഞയെടുക്കുന്നു,രാമക്ഷേത്രം എത്രയും പെട്ടെന്ന് പണിതുയർത്തുമെന്ന്.ജയ് ശ്രീറാം.' എന്നതായിരുന്നു പ്രതിജ്ഞ.താൻ ക്ഷണിക്കപ്പെട്ട അതിഥിയായാണ് പരിപാടിയിൽ പങ്കെടുത്തതെന്നും രാമക്ഷേത്ര വിവാദത്തിന് സൗഹാർദ്ദപരമായ ഒരു പരിഹാരമെന്ന അർത്ഥത്തിലാണ് പരിപാടിയെന്നും പ്രതിജ്‍ഞ വിവാദമായതിനെ തുടർന്ന് സൂര്യകുമാർ വിശദീകരണകുറിപ്പിൽ പറഞ്ഞു.പരിപാടിയുടെ പകുതി ഭാഗം മാത്രമാണ് വീഡിയോയിൽ ഉള്ളതെന്നും സുപ്രീം കോടതിയാണ് രാമക്ഷേത്രം നിർമ്മിക്കുന്നതിൽ വിധി പറയെണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.

surya kumar
‌എന്നാൽ ഐപിഎസ് വൃത്തങ്ങൾ കുമാറിന്‍റെ പ്രവൃത്തിയെ വിമർശിച്ചു. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നിഷ്പക്ഷതയെയും സുതാര്യതയെയും ധർമ്മത്തെയും ഇകഴ്ത്തികാണിച്ചതിൽ ഞങ്ങൾ വിയോജിക്കുന്നതായി ഐപിഎസ് അസോസിയെഷന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇന്ത്യൻ പോലീസ് സർവീസ് സെൻട്രൽ അസോസിയേഷൻ പറഞ്ഞു.
സൂര്യകുമാറിന്റേത് പോലീസ് ഉദ്യോഗസ്ഥന് ചേരാത്ത പ്രവൃത്തിയാണെന്ന് റിട്ടയർഡ് ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശ് മുൻ ഡിജിപിയുമായ എകെ ജെയ്ൻ പറഞ്ഞു. ഗവണ‍മെന്റ് ഉദ്യോഗസ്ഥർ സ്വകാര്യപരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല.എല്ലാ മതപരമായ പരാമർശങ്ങൾ നടത്തും മുൻപ് ഔദ്യോഗിക പദവികൾ ഒഴിവാക്കെണ്ടതാണ്.ഇത്തരം പ്രതിജ്‍ഞയെടുക്കാൻ സൂര്യകുമാർ വിരമിക്കുന്നത് വരെ കാത്തിരിക്കണമെന്നും എകെ ജെയ്ൻ പറഞ്ഞു.
English summary
Senior up IAS officer take -pledge to build ram temple in Ayodhya, caught on camera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X