കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിമിക്രിയുടെ പേരില്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

ജോധ്പുര്‍: ആള്‍ദൈവം ദേരാ സച്ചാ സൗദ മേധാവിയായ ഗുര്‍മീത് റാം റഹിം സിംഗിനെ കളിയാക്കിയെന്ന പേരില്‍ പ്രശസ്ത പ്രശസ്ത ടി വി സീരിയല്‍ കോമഡി താരം കിക്കു ശാരദയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. വെറുമൊരു മിമിക്രിയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്ത നടപടി തീര്‍ത്തും തെറ്റാണെന്ന് ട്വിറ്ററിലൂടെ പലരും പ്രതികരിച്ചു.

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പല പ്രമുഖരെയും മിമിക്രിയിലൂടെ ടിവിയില്‍ കളിയാക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള ഒരു പരിപാടി മാത്രമാണ് കുക്കുവിന്റെയും. എന്നാല്‍, അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് കലാപ്രവര്‍ത്തനത്തിനുള്ള സാഹചര്യം ഇല്ലാതാക്കലും അസഹിഷ്ണുതയുമാണ് വെളിവാക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

kiku-sharda

സിനിമയില്‍ അഭിനയിച്ച് ജനങ്ങളെ ചിരിപ്പിച്ച റാം റഹീമിനെ അനുകരിച്ചതില്‍ എന്താണെന്ന് ചിലര്‍ ചോദിക്കുന്നു. പോലീസും കോടതിയും സീരിയസ് ആണോ അതോ വാര്‍ത്ത തമാശയാണോയെന്നും മറ്റുചിലര്‍ ചേദിക്കുന്നുണ്ട്. റാം റഹീമിന്റെ ഭക്തര്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു കുക്കു ശാരദയെ അറസ്റ്റ് ചെയ്യത്. കുക്കു തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരാധകരുടെ പരാതി.

കളേഴ്‌സ് ചാനലില്‍ അവതരിപ്പിച്ചുവരുന്ന കോമഡി നൈറ്റ്‌സ് വിത് കപില്‍ എന്ന പരമ്പരയിലെ പലകിന്റെ വേഷത്തിലൂടെ ശ്രദ്ധേയനാണ് കിക്കു ശാരദ. ഡിസംബര്‍ ഏഴിന് സംപ്രേക്ഷം ചെയ്ത എപ്പിസോഡില്‍ റാം റഹീമിനെ കളിയാക്കിയതാണ് അറസ്റ്റില്‍ കലാശിച്ചത്. പരിപാടി ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതല്ലെന്ന് കുക്കു പിന്നീട് ട്വിറ്ററിലൂടെ പറഞ്ഞെങ്കിലും നിയമനടപടിയുമായി ആരാധകര്‍ മുന്നോട്ടുപോവുകയായിരുന്നു.

English summary
Serial actor Kiku Sharda’s arrest sparks freedom of expression debate on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X