Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കൾ നീതി മയ്യത്തിന്റെ ജനറൽ സെക്രട്ടറി ബിജെപിയിൽ: തമിഴ്നാട്ടിൽ കമൽഹാസന് തിരിച്ചടി, യോജിച്ച് പോകാനാവില്ലെന്ന്

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് തിരിച്ചടി നൽകി പാർട്ടി നേതാവ്. പാർട്ടിയിലെ മുതിർന്ന നേതാവും പാർട്ടി ജനറൽ സെക്രട്ടറിയുമായ വ്യക്തിയാണ് ബിജെപിയിൽ ചേർന്നിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ പ്രവേശിക്കുന്നത്.

പാർട്ടി പ്രവേശനം

പാർട്ടി പ്രവേശനം

ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് എം‌എൻ‌എം ജനറൽ സെക്രട്ടറി എ അരുണാചലം ബിജെപിയിൽ ചേർന്നിട്ടുള്ളത്. തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണവുമായി കമൽ ഹാസൻ മുന്നോട്ടുപോകുമ്പോഴാണ് കമൽഹാസന് അപ്രതീക്ഷിത തിരിച്ചടിയേറ്റിട്ടുള്ളത്.

തുടരാനാവില്ല

തുടരാനാവില്ല

നിയമങ്ങളെ ബിജെപി സംരംഭമായി പരിഗണിക്കരുതെന്നും കർഷകരുടെ ക്ഷേമത്തിനായി കേന്ദ്രം കൊണ്ടുവന്ന ഒന്നായിട്ടാണെന്ന് ഞാൻ പലതവണ അവരോട് പറഞ്ഞിട്ടുണ്ട്. ബിജെപി ഒരു കേന്ദ്രീകൃത പാർട്ടിയാണെന്നും സർക്കാരിന്റെ തീരുമാനത്തെ അവർ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അവരും പ്രതിപക്ഷവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ല. പക്ഷേ, അവർ തീരുമാനത്തെ എതിർത്തുവെന്നും എ അരുണാചലം കൂട്ടിച്ചേർത്തു. കർഷ ക്ഷേമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയിൽ തനിക്ക് മേലിൽ നിലനിൽക്കാനാവില്ലെന്നും അരുണാചലം പറഞ്ഞു.

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു


നടൻ കമൽഹാസൻ സ്ഥാപിച്ച മക്കൾ നീതി മയ്യത്തിന്റെ അടിത്തറ പാകുന്നതിൽ എ അരുണാചലം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു ഗ്രാമമാണ് അരുചാലത്തിന്റെ ജന്മദേശം. അതേസമയം, കമൽ ഹാസൻ ഈയിടെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ അരുണാചലം സന്തുഷ്ടനല്ലെന്നും കമൽഹാസൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് ഒരു വശത്ത് നിന്ന് മാറിനിൽക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

 സഖ്യസാധ്യത തള്ളി

സഖ്യസാധ്യത തള്ളി


ഡിസംബർ ആദ്യമാണ് കമൽ ഹാസൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചത്. ബിജെപിയുടെ കടുത്ത വിമർശകനായിരുന്ന അദ്ദേഹം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കഴകം പ പാർട്ടികളുമായി കൈകോർക്കാനുള്ള എല്ലാ സാധ്യതകളും തള്ളിക്കളയുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+