• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി ഉപാധ്യക്ഷന് പിന്നാലെ സഖ്യക്ഷി ഉപാധ്യക്ഷനും കോണ്‍ഗ്രസില്‍; ത്രിപുരയില്‍ ബിജെപിക്ക് കാലിടറന്നു

അഗര്‍ത്തല: ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബിജെപിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങിള്‍ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ബിജെപി നിലപാടില്‍ സഖ്യകക്ഷികളില്‍ പലരം അസംതൃപ്തരുമാണ്. അസം ഗണപരിഷത്ത് നേരത്തെ സഖ്യം വിട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ അവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

'മനോരമക്കല്ല തെറ്റിയത് പിണറായിക്ക് തന്നെ '; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് മനോരമ

എന്നാല്‍, നഗാലാന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് അഥവാ എന്‍പിഎഫ് ബിജെപി സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചി. ഇതിനുപിന്നാലെയാണ് ത്രിപുരയിലെ ബിജെപി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ വൈസ് പ്രസിഡന്റ് അനന്ത ദെബ്ബര്‍മയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ബിജെപിക്ക് കീഴടങ്ങുന്നു

ബിജെപിക്ക് കീഴടങ്ങുന്നു

സംസ്ഥാനത്തെ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ നിയമനിര്‍മാണങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വ ഭേതഗതി ബില്ലുള്‍പ്പടേയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ബിജെപിക്ക് കീഴടങ്ങുന്നുവെന്ന ആരോപണമുന്നയിച്ചുമാണ് അനന്ത പാര്‍ട്ടി വിട്ടത്.

ഐപിഎഫ്ടിക്കെതിരെ

ഐപിഎഫ്ടിക്കെതിരെ

അനന്തയെക്കൂടാതെ ഐപിഎഫ്ടിയുടെ നാലു ഡിവിഷനല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും മുന്നുറിലേറെ അണികളും കോണ്‍ഗ്രസിലേക്ക് ചേക്കേറി. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഐപിഎഫ്ടിക്കെതിരെ രൂക്ഷ വിമര്‍നമാണ് അനന്ത ഉന്നയിച്ചത്.

നിലപാടെടുക്കുന്നില്ല

നിലപാടെടുക്കുന്നില്ല

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്ന അഭിപ്രയാത്തില്‍ ഉറച്ചു നില്‍ക്കുന്ന ബിജെപിക്കെതിരെ ഐപിഎഫ്ടി നിലപാടെടുക്കുന്നില്ലെന്നും പാര്‍ട്ടി മേധാവി എന്‍ സി ദെബ്ബര്‍മ ഒതുക്കപ്പെട്ടെന്നും ബി ജെ പിക്ക് ഗോത്രവിഭാഗത്തിന്റെ ഒരു വോട്ടു പോലും ലഭിക്കില്ലെന്നും അനന്ത അവകാശപ്പെട്ടു.

 ബിജെപി ഉപാധ്യക്ഷന്‍

ബിജെപി ഉപാധ്യക്ഷന്‍

ഇത് ആദ്യമായല്ല ത്രിപുരയിലെ ഇതര കക്ഷികളില്‍ നിന്ന് ഉന്നതരായ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ബിജെപിയില്‍ തുടരാനില്ല

ബിജെപിയില്‍ തുടരാനില്ല

ഒരു ഭാരമായി ഇനിയും ബിജെപിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ 'കഴിഞ്ഞതു കഴിഞ്ഞു' എന്നായിരുന്നു തന്റെ ഫേസ്ബുക്കില്‍ സുബല്‍ കുറിച്ചത്.

ഭരണംപിടിക്കാന്‍ സാധിച്ചതില്‍

ഭരണംപിടിക്കാന്‍ സാധിച്ചതില്‍

ത്രിപുരയില്‍ ബിജെപിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുബല്‍.കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോട് കിഷോര്‍ മാണിക്യയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു സുബല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 400 പ്രവര്‍ത്തകരും നേതാക്കളും

400 പ്രവര്‍ത്തകരും നേതാക്കളും

ഇതിന് പിന്നാലെയാണ് ഈ മാസം മൂന്നിന് ഐപിഎഫ്ടിയില്‍ നിന്ന് 400 പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ തള്ളിക്കൊണ്ടായിരുന്നു പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍ പെഴ്‌സണ്‍ കൃതിമോഹന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വഞ്ചിക്കപ്പെട്ടു

വഞ്ചിക്കപ്പെട്ടു

‘ത്രിപുരലാന്‍ഡ്' വാഗ്ദാനം കേട്ട ഗ്രാമങ്ങളിലെ നിഷ്‌ക്കളങ്കരായ പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐപിഎഫ്ടി യുവജന നേതാവായ മൃണാള്‍ ത്രിപുര പ്രതികരിച്ചു. മാര്‍ച്ച് 31ന് രണ്ട് ഐപിഎഫ്ടി വനിതാ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അഫ്സ്പ

അഫ്സ്പ

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസ് അഫ്സ്പ പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മേഖലയില്‍ ബിജെപിക്കെതിരായി ഉയരുന്ന വികാരം വോട്ടാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

കോണ്‍ഗ്രസ് വാഗ്ദാനം

കോണ്‍ഗ്രസ് വാഗ്ദാനം

സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവഴേ്‌സ് ആക്ട്) പുനപരിശോധിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. വടക്കുകിഴക്കന്‍ മേഖലകളുടെ വികസനത്തിന് ആവശ്യമായ പ്രത്യേക പദ്ധതികളും 53 പേജുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ്; ത്രിപുരയെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
setback for bjp in tripura continues bjp allies leader joins-congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X