കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ബിരുദ കേസ്: സ്മൃതി ഇറാനിക്ക് തിരിച്ചടി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലെ ഡിഗ്രി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും പണിയായി. സ്മൃതി ഇറാനിക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് ദില്ലി കോടതി പറഞ്ഞതാമ് മന്ത്രിക്ക് വിനയായത്. ആഗസ്ത് 28 ന് ഈ കേസ് കോടതി പരിഗണിക്കും. പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടാണ് കോടതി ഇത് സ്വീകരിച്ചത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടു. എഴുത്തുകാരനായ അഹമ്മര്‍ ഖാന്‍ ആണ് സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ചത്.

2004 തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ സ്മൃതി ഇറാനി പറഞ്ഞത് തനിക്ക് ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ ബിരുദമുണ്ട് എന്നായിരുന്നു. എന്നാല്‍ 2014 ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിച്ചപ്പോള്‍ സ്മൃതി ഇറാനി നല്‍കിയ സത്യവാങ്മൂലത്തില്‍ ബിരുദം കൊമേഴ്‌സിലാണ്. വിദൂരവിദ്യാഭ്യാസം വഴിയാണ് ബിരുദം എന്ന് തന്നെയാണ് രണ്ട് തവണയും പറഞ്ഞത്. എന്നാല്‍ വിഷയം മാറിപ്പോയി.

smriti-irani

ആരെങ്കിലും വിദ്യാഭ്യാസം കുറഞ്ഞ ആളോ പഠിക്കാത്ത ആളോ ആകുന്നത് പ്രശ്‌നമല്ല. എന്നാല്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരിക്കേ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല - അഹമ്മര്‍ ഖാന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ തോറ്റ സ്മൃതി ഇറാനി രാജ്യസഭ വഴിയാണ് കേന്ദ്രമന്ത്രിസഭയിലെത്തിയത്.

ഇതാദ്യമായിട്ടല്ല സ്മൃതി ഇറാനി വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലാകുന്നത്. ഡിഗ്രി വിവാദം ആദ്യമായി ഉണ്ടായപ്പോള്‍ സ്മൃതി ഇറാനി, തനിക്ക് അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമുണ്ട് എന്ന് അവകാശപ്പെട്ടിരുന്നു. യേല്‍ യൂണിവേഴ്‌സിറ്റിയുടെ ആറ് ദിവസത്തെ ക്രാഷ് കോഴ്‌സിനെ ഡിഗ്രി എന്ന് വിളിച്ച സ്മൃതി ഇറാനിയെ അന്ന് സോഷ്യല്‍ മീഡിയ കളിയാക്കിയിരുന്നു.

English summary
Setback for Smriti Irani in education degree case, court says plea is maintainable, to hear case on August 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X