ബലാത്സംഗത്തിന് ഇരയായ 7 വയസ്സുകാരിക്ക് എയിംസില്‍ ചികിത്സ നല്‍കിയില്ല
ദില്ലി: ബലാത്സംഗത്തിന് ഇരയായ 7 വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച കുറ്റത്തിന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ്. ഡിസംബര്‍ 11ന് ഗുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഏഴ് വയസ്സുകാരിക്കാണ് പ്രാഥമിക ചികിത്സ നല്‍കാന്‍ മൂന്ന് മണിക്കൂര്‍ വൈകിയത്.
ബലാത്സംഗം ചെയ്യപ്പെട്ട് രക്തസ്രാവത്തോടെയായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വൈകീട്ട് 8.35 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ 12 മണിയാകുന്നത് വരെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മ്മാര്‍ തയ്യാറായില്ല.

ദില്ലി വുമണ്‍ കമ്മീഷനാണ് ആശുപത്രിയില്‍ നടന്ന അവഗണനയെ ചോദ്യം ചെയ്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്. സീനിയര്‍ ഡോക്ടര്‍ എമര്‍ജന്‍സി ഓപറേഷനിലായത് കൊണ്ടാണ് കുട്ടിയെ നോക്കാന്‍ കഴിയാതെ പോയത് എന്നാണ് എയിംസ് അധികൃതര്‍ നല്‍കിയ മറുപടി.
പ്രാഥമിക അന്വേഷണം നടത്തുന്നതിന് ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ഉത്തരവിട്ടു. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയ്യല്‍വാസി പീഡിപ്പിച്ച സംഭവം ദില്ലിയില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മേല്‍ പരാതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ച ക്രൂരത പുറത്തു വന്നത്.












Click it and Unblock the Notifications