ക്ഷേത്രത്തില്‍ ഷൂസിടല്‍; ഷാരുഖിനും സല്‍മാനും എതിരായ കേസ് മാര്‍ച്ചില്‍
മീററ്റ്: ക്ഷേത്രത്തില്‍ ഷൂസിട്ട് കയറിയെന്ന ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും എതിരായ പരാതിയില്‍ കോടതി മാര്‍ച്ച് 8ന് വാദം കേള്‍ക്കും. മീററ്റ് അഡീഷണല്‍ ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു.
പരാതിക്കാരനായ ഭരത് രാജ്പുത് നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി മാര്‍ച്ച് 8ന് വാദം കേള്‍ക്കുക. ഹിന്ദുമഹാസഭാ മീററ്റ് യൂണിറ്റ് പ്രസിഡന്റാണ് ഭരത് രാജ്പുത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുകാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളുകയായിരുന്നു.

ടിവി റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിന്റെ ഒരു എപ്പിസോഡിലാണ് ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ ഷൂസിട്ട് നില്‍ക്കുന്നത്. എന്നാല്‍, ഇത് ഷൂട്ടിങ്ങിനായി പ്രത്യേകമായി സെറ്റ് ഇട്ടതാണെന്ന് ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ ചാനലിനെതിരെയും ഭരത് രാജ്പുത് വക്കീല്‍നോട്ടീസ് അയച്ചിരുന്നു.
ഏതു മതവിഭാഗത്തിന്റെ പരിപാവനമായ സ്ഥലത്ത് പ്രവേശിക്കുമ്പോഴും പാദരക്ഷ ധരിക്കുന്നത് ശരിയല്ലെന്ന് പരാതിക്കാരന്‍ പറയുന്നു. ചാനലിന്റെ പ്രേക്ഷകരായ ലക്ഷക്കണക്കിന് ഹിന്ദുക്കളെ അപമാനിക്കുന്നതും അവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതുമായ പ്രവര്‍ത്തിയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications