Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിനെ പിണക്കാതെ ഷഹീന്‍ബാഗ് സമരക്കാര്‍; നിര്‍ദേശം പാലിക്കും, സമരം തുടരും

ദില്ലി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ദില്ലിയിലെ കെജ്രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഷഹീന്‍ബാഗ് സമരക്കാര്‍ പാലിക്കുമെന്ന് സൂചന. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സമരം തുടരാന്‍ സാധിക്കുമോ എന്നാണ് പ്രക്ഷോഭകര്‍ ആരായുന്നത്. 50ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുത് എന്നാണ് നിര്‍ദേശങ്ങളിലൊന്ന്. എന്നാല്‍ 50 ല്‍താഴെ സമരക്കാരെ ഷഹീന്‍ബാഗില്‍ നിലനിര്‍ത്താനാണ് ആലോചന.

വന്‍ ജനക്കൂട്ടം ഷഹീന്‍ബാഗില്‍ സമരം തുടര്‍ന്നാല്‍ ഒരുപക്ഷേ പോലീസ് നടപടിയുണ്ടായേക്കും. മാത്രമല്ല, പുതിയ സാഹചര്യത്തില്‍ ഒഴിയാന്‍ നിര്‍ബന്ധിതരാകും. അതുകൊണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് സമരം തുടരാന്‍ ആലോചിക്കുന്നത്. 50ല്‍ താഴെ അംഗങ്ങള്‍ സമരപന്തലില്‍ ഇരിക്കുമെന്നാണ് അവര്‍ പറയുന്നത്. അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. എന്തുവന്നാലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

Sh

തങ്ങള്‍ സമരഭൂമിയില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാരുടെ നേതാക്കളില്‍ ഒരാളായ അസ്മ ഖാത്തൂന്‍ പറഞ്ഞു. 82കാരി ബില്‍ക്കീസും 75കാരി സര്‍വാണിയും സമരം അവസാനിപ്പിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും. അവര്‍ തങ്ങളുടെ മക്കളെ കൊലപ്പെടുത്തി, അമ്മമാരെ കത്തിച്ചു. ദില്ലിയില്‍ മുസ്ലിങ്ങലെ കൊലപ്പെടുത്തുമ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രി കെജ്രിവാള്‍ എന്നും സര്‍വാണി ചോദിച്ചു.

മാസ്‌ക് ധരിച്ചാണ് വനിതകള്‍ സമരം തുടരുന്നത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗിലും ജാമിയ മില്ലിയയിലും സമരം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഡിസംബര്‍ 15നാണ് ഷഹീന്‍ ബാഗ് സമരം തുടങ്ങിയത്. പ്രധാനമായും സ്ത്രീകളാണ് സമര മുഖത്തുള്ളത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാന ചര്‍ച്ച ഷഹീന്‍ബാഗ് സമരമായിരുന്നു.

കൊറോണ വൈറസ് രോഗത്തെ തങ്ങള്‍ക്ക് ഭയമില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമമാണ് തങ്ങള്‍ക്ക് ഭയം. തങ്ങളുടെ പ്രിയപ്പെട്ടവരെ തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അകറ്റുമോ എന്നാണ് ഭയം. മതിയായ രേഖയില്ലെങ്കില്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റും. ഭാര്യമാരെ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് അകറ്റും. ഇതാണ് പുതിയ നിയമത്തിന്റെ കാതല്‍ എന്നും സമരക്കാരെ അഭിസംബോധന ചെയ്ത് നേതാക്കളിലൊരാളായ നൂര്‍ജഹാന്‍ പറഞ്ഞു.

എല്ലാ മത, സാമൂഹിക, സാംസ്‌കാരിക പരിപാടികളും ദില്ലിയില്‍ റദ്ദാക്കാന്‍ കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പരിപാടികളോ 50 ലധികം പേര്‍ ഒത്തുചേരുന്ന പ്രതിഷേധങ്ങളോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+