കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
My son has no link with AAP says Shaheenbagh Accused's father | Oneindia Malayalam

ദില്ലി: ഷെഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്തത് ആംആദ്മി പ്രവര്‍ത്തകനാണെന്നാണ് പോലീസ് കണ്ടെത്തല്‍. കപിൽ ഗുജ്ജർ 2019ന്റെ തുടക്കത്തിൽ താൻ ആം ആദ്മിയിൽ ചേർന്നതായി സമ്മതിച്ചെന്നാണ് ദില്ലി പോലീസ് പറഞ്ഞത്. ഇതോടെ സംഭവം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ദില്ലിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആംആദ്മി ശ്രമിച്ചതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

അതിനിടെ കപില്‍ ഗുജ്ജര്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന വാദം തള്ളി അയാളുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. വിശദാംശങ്ങളിലേക്ക്

 വെടിയുതിര്‍ത്തു

വെടിയുതിര്‍ത്തു

ഷെഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ക്ക് നേരെ ശനിയാഴ്ചയാണ് ജയ് ശ്രീറാം വിളിച്ച് കൊണ്ട് കപില്‍ ഗുജ്ജര്‍ (25) വെടിയുതിര്‍ത്തത്. പ്രതിഷേധകര്‍ക്ക് നേരെ മൂന്ന് തവണയാണ് ഗുജ്ജര്‍ വെടിവെച്ചത്. പോലീസ് പിടിച്ച് കൊണ്ട് പോകുമ്പോള്‍ ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും മറ്റാര്‍ക്കും ഇവിടെ സ്ഥാനമില്ലെന്നുമാണ് ഇയാള്‍ ആക്രോശിച്ചത്.

 വാര്‍ത്താസമ്മേളനത്തില്‍

വാര്‍ത്താസമ്മേളനത്തില്‍

ജാമിയ മിലിയ സര്‍വ്വകലാശാലയിലുണ്ടായ വെടിവെയ്പ്പിന് ശേഷമാണ് ഷെഹീന്‍ബാഗിലും വെടിവെയ്പ്പ് നടന്നത്.ഇതോടെ ആംആദ്മിയും കോണ്‍ഗ്രസും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കപില്‍ ഗുജ്ജര്‍ താന്‍ ആംആദ്മി അംഗമാണെന്ന് സമ്മതിച്ചതായി ദില്ലി പോലീസ് വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്.

 വാദം തള്ളി കുടുംബം

വാദം തള്ളി കുടുംബം

ആംആദ്മിയുടെ ചില മുതിര്‍ന്ന നേതാക്കളോടൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുത്തതായും പോലീസ് പറഞ്ഞു. എന്നാല്‍ പോലീസിന്‍റേയും ബിജെപിയുടേയും വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് കപിലിന്‍റെ കുടുംബാംഗങ്ങള്‍.
തനിക്കോ തന്‍റെ കുടുംബാംഗങ്ങള്‍ക്കോ ആംആദ്മിയുമായി യാതൊരു ബന്ധവുമില്ലെന്ന് കപിലിന്‍റെ പിതാവ് ഗജേ സിംഗ് പറഞ്ഞു.

 തൊപ്പി ഇട്ട് തന്നു

തൊപ്പി ഇട്ട് തന്നു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് ആംആദ്മി നേതാക്കളും പ്രവര്‍ത്തകരും പ്രചരണത്തിനായി എത്തിയത്. ആ സമയത്ത് അവര്‍ ആംആദ്മിയുടെ തൊപ്പി ഇട്ട് തന്നിരുന്നു. ആ ഫോട്ടോയാണ് പോലീസ് കാണിച്ചതെന്ന് ഗജെ സിംഗ് പറഞ്ഞു.

 ബിഎസ്പി അംഗം

ബിഎസ്പി അംഗം

താന്‍ ബിഎസ്പി അംഗമായിരുന്നു. 2012 ല്‍ ബിഎസ്പി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് താന്‍ ബിഎസ്പി വിട്ടു. തങ്ങള്‍ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇപ്പോള്‍ ഇല്ല, ഗജെ പറഞ്ഞു.

ആരേയും സ്വീകരിക്കും

ആരേയും സ്വീകരിക്കും

ഇത്തവണ ബിജെപി നേതാക്കള്‍ പ്രചരണത്തിന് വന്നപ്പോഴും താന്‍ മാലയിട്ടാണ് അവരെ സ്വീകരിച്ചത്. ഏത് സ്ഥാനാര്‍ത്ഥി വന്നാലും സ്വീകരിക്കും, ഗജെ പറഞ്ഞു. കപില്‍ ആംആദ്മി അംഗംമാണെന്ന് പോലീസ് വാദം പാര്‍ട്ടിയും തള്ളിയിരുന്നു.

 നിയമ നടപടി സ്വീകരിക്കും

നിയമ നടപടി സ്വീകരിക്കും

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പോലീസിനെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന വാദമായിരുന്നു ആംആദ്മി നേതാവ് സഞ്ജയ് സിംഗ് ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇതുപോലുള്ള നെറികെട്ട രാഷ്ട്രീയം ഇനിയും പയറ്റും. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

നാടകങ്ങള്‍ പൊളിഞ്ഞു

നാടകങ്ങള്‍ പൊളിഞ്ഞു

അമിത് ഷായുടെ നാടകങ്ങള്‍ പൊളിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി കപിലിന്‍റെ പിതാവിന്‍റെ പ്രതികരണവും സഞ്ജയ് സിംഗ് പങ്കുവെച്ചിരുന്നു. അതേസമയം ദില്ലി പോലീസിനെ ഉപയോഗിച്ച് ബിജെപിയും അമിത് ഷായും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പ്രതികരിച്ചു.

50 ദിവസം പിന്നിട്ടു

50 ദിവസം പിന്നിട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം നടക്കുന്ന ഷെഹീന്‍ബാഗ് ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പ്രധാന ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. സമരം ഇപ്പോള്‍ 50 ദിവസം പിന്നിട്ട് കഴിഞ്ഞു.

ബിജെപിയും ആംആദ്മിയും

ബിജെപിയും ആംആദ്മിയും

ഷെഹീന്‍ബാഗിനെതിരെ ശക്തമായ പ്രചരണമാണ് ബിജെപി നടത്തുന്നത്. പ്രതിഷേധം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതേസമയം ദില്ലിയിലെ വികസന വിഷയങ്ങളെ മറയ്ക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമാണ് ഷെഹീന്‍ബാഗിനെതിരെ ബിജെപി നടത്തുന്ന പ്രചരണമെന്ന് ആംആദ്മി പറയുന്നു.

 ഭരണം നിലനിര്‍ത്തുമെന്ന്

ഭരണം നിലനിര്‍ത്തുമെന്ന്

ഫബ്രുവരി എട്ടിനാണ് ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. 11 വോട്ടെണ്ണല്‍ നടക്കും. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി ദില്ലി വേദിയാകുന്നത്. ആംആദ്മി തന്നെ ദില്ലിയില്‍ ഭരണം നിലനിര്‍ത്തുമെന്നാണ് പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്.

English summary
Shaheenbag shooting ; My son has no link with AAP says culprits father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X