ആ ആദില്‍ അല്ല, ഉമ്മ ഷഹസാദയാണ് മാതൃക: യഥാർത്ഥ കശ്മീരും ഇവരാണ്: നസാകത് മുതല്‍ മുസാഫിറും സമീറും വരെ
ശരിയാണ്. ആദിൽ ഹുസൈൻ എന്റെ മകനാണ്. അവൻ കീഴടങ്ങുകയാണ് വേണ്ടത്. ഇനി അവൻ അത് ചെയ്തില്ലെങ്കിൽ അവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നുമില്ല........തകർന്ന വീടിന് മുന്നിൽ അതിനേക്കാൾ തകർന്ന ഹൃദയവുമായി ഷഹസാദ പറയുന്നു.
പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളിൽ ഒരാളാണ് ആദിൽ ഹുസൈൻ തോക്കർ. അനന്ത് നാഗ് സ്വദേശി. നിരപരാധികളെ കൊന്നൊടുക്കിയ തീവ്രവാദിയായിരിക്കുന്നു ബിരുദാനന്തര ബിരുദധാരി . വീടിന് അടുത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇടക്ക് പഠിപ്പിച്ചിരുന്നു. എട്ട് വർഷം മുമ്പാണ് ഒരു പരീക്ഷയുണ്ടെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയി. പിന്നെ ഒരു വിവരവും ഇല്ല. ഇപ്പോൾ 20 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ഭീകരവാദി. ( 2018ൽ പാകിസ്ഥാനിലേക്ക് അട്ടാരി വാഗ അതിർത്തി വഴി ഇയാൾ പാകിസ്ഥാനിലേക്ക് പോയെന്നും ആയുധ പരിശീലനം നേടി കഴിഞ്ഞ വർഷം കശ്മീരിൽ മടങ്ങിയെത്തിയെന്നുമാണ് റിപ്പോർട്ട്. പോയത് നിയമപരമായി. തിരിച്ചുവന്നത് നിയമവിരുദ്ധമായി)

പഹൽഗാമിൽ ചോര വീഴ്ത്തിയ തീവ്രവാദസംഘത്തിൽ ഉൾപെട്ട ആദിലിന്റെയും ഗൂഢാലോചനയിൽ പങ്കെടുത്ത ആസിഫ് ഷേയ്ഖിന്റെയും വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. അങ്ങനെ തകർന്ന വീടിന് മുന്നിൽ നിന്നാണ് ജീവിതം ഈ അവസ്ഥയിലാക്കിയ മകനെ ഷഹസാദ തള്ളിപ്പറഞ്ഞത്. മകൻ തല തിരിഞ്ഞു പോയതിന്റെ വേദനയിലും ഷഹസാദ കൃത്യമയാി പറയുന്നു താനും കുടുംബവും ഒരു തരത്തിലും ഭീകരവാദത്തെ പിന്തുണക്കുന്നില്ലെന്ന്. മറ്റ് രണ്ട് മക്കളും പേരക്കുട്ടികളുമായി താമസിക്കുന്ന വീടാണ് ഇങ്ങനെ നാനാവിധമായി പോയത്. ഇനി എന്ത് ചെയ്യുമെന്ന ചോദ്യചിഹ്നം ഷഹസാദയുടെ മനസ്സിലുണ്ട്. പക്ഷേ കശ്മീർ കാണാനെത്തിയ നിരപരാധികളെ കൊന്നൊടുക്കിയവരിൽ ഉൾപെട്ടു പോയ ഒരാളെ പ്രസവിച്ചതിന്റെ പാപഭാരം ആ ചോദ്യത്തിനുമപ്പുറം ആ പാവം സ്ത്രീയെ നിസ്സഹായയാക്കുന്നു.
ഇങ്ങനെയും ഉണ്ട് ഒരു ആദിൽ .....
ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ തന്റെതല്ലാത്ത കാരണങ്ങളാൽ തലയും താഴ്ത്തി, അപമാനഭാരവും പേറി തെരുവിലേക്കിറങ്ങുമ്പോൾ മറ്റൊരു ആദിൽ ഹുസൈൻ കശ്മീരിന്റെ അഭിമാനത്തിന്റെയും കരുതലിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുകയാണ്. പഹൽഗാമിൽ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ച് ഭീകരവാദികളുടെ തോക്കിന് ഇരയായ കുതിര സവാരിക്കാരൻ സയിദ് ആദിൽ ഹുസൈൻ ഷാ. സയിദ് ആദിൽ ആണ് യഥാർത്ഥ കശ്മീരികളുടെ പ്രതിനിധി. പ്രകൃതിയേയും ഭീകരവാദത്തേയും എല്ലാം സഹിച്ചും പൊറുത്തും നേരിട്ടും കഴിയുമ്പോഴും നാട്ടിലെത്തുന്നവരോട് കരുതലും സൗഹൃദവും കാണിക്കുന്ന ഒപ്പം നടക്കുന്ന കശ്മീരികളുടെ പ്രതിനിധി.

സയിദ് ആദിലിന്റെ കുടുംബത്തിൽ തന്നെ വേറെയും ഉണ്ട് ഹീറോ. കസിൻ നസാകത് അഹമ്മദ് ഷാ. ഗൈഡ് ആയാണ് ജോലി ചെയ്യുന്നത്. ഛത്തീസ്ഗഡിൽനിന്നുള്ള അരവിന്ദ് അഗ്രവാളിനാണ് നസാകത് രക്ഷകനായത്. കുടുംബത്തെ രക്ഷിച്ച മാലാഖയായത്. ആ കഥ ലോകത്തെ അറിയിച്ചത് ദ ഇന്ത്യൻ എക്സ്പ്രസ്സും.
നസാകത് എന്ന ഹീറോ
ഛത്തീസ്ഗഡിലെ ചിരിമിരി പട്ടണത്തിലെ ബിജെപി പ്രവർത്തകനാണ് അരവിന്ദ് അഗ്രവാൾ. ഭാര്യ പൂജക്കും നാല് വയസ്സുള്ള മകൾക്കും ഒപ്പമാണ് അവധിക്കാലത്ത് അരവിന്ദ് അഗ്രവാൾ കശ്മീരിലെത്തിയത്. സംഭവം നടക്കുമ്പോൾ അരവിന്ദ് നിൽക്കുന്നിടത്ത് നിന്ന് കുറച്ച് ദൂരെയായിരുന്നു ഭാര്യയും മകളും. മറ്റൊരു കുടുംബവും അവർക്കൊപ്പം അവിടെയുണ്ടായിരുന്നു . അരവിന്ദ് ഫോട്ടോകൾ എടുക്കുന്നതിനിടെയാണ് പെട്ടെന്ന് വെടിയൊച്ച കേട്ടത്. എല്ലാവരും ചിതറി ഓടി. ഒരു മണിക്കൂറിനിപ്പുറം ആശുപത്രിയിൽ ഭാര്യയേയും മകളേയും കണ്ടപ്പോഴാണ് ശ്വാസം വീണതെന്നും നസാകത് ഉള്ളതു കൊണ്ടും വേണ്ട രീതിയിൽ ഇടപെട്ടതും കൊണ്ടും മാത്രമാണ് അവർ രണ്ടുപേരും രക്ഷപ്പെട്ടതെന്നും നന്ദിയോടെ ആശ്വാസത്തോടെ അരവിന്ദ് പറഞ്ഞു. ഓട്ടത്തിനിടയിൽ പൂജയുടെ വസ്ത്രങ്ങൾ കീറിയിരുന്നു. നാട്ടുകാർ അപ്പോൾ തന്നെ പകരം വസ്ത്രങ്ങൾ തന്നെന്നും അരവിന്ദ് സ്മരിച്ചു.
സംഭവത്തെ കുറിച്ച് നസാകത് ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെ.......ഞങ്ങൾ നിൽക്കുന്നതിന് ഏതാണ്ട് 20 മീറ്റർ മാറിയാണ് വെടിയൊച്ച കേട്ടത്. എല്ലാവരോടും നിലത്ത് കമിഴ്ന്ന് കിടക്കാൻ പറഞ്ഞു. തൊട്ടപ്പുറത്തെ വേലിയിലെ വിടവ് കണ്ടു. അതിലൂടെ കുട്ടികളെ കടത്തി വിട്ടു. തീവ്രവാദികൾ അങ്ങോട്ടേക്ക് എത്തുംമുമ്പ് രക്ഷപ്പെടുത്താനായി. അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം തിരിച്ചുപോയാണ് പൂജ മാഡത്തെ കൊണ്ടുവന്നത്. തിരിച്ചുള്ള ദിശയിലാണ് അവർ ആദ്യം ഓടിയത്. പിന്നെ എല്ലാവരേയും ശ്രീനഗറിലാക്കി. ആ സന്തോഷത്തിലിരിക്കുമ്പോഴാണ് കസിൻ ആദിൽ മരിച്ച വിവരം അറിഞ്ഞത്.
കുടുംബത്തിന്റെ ദുഃഖമാകെ ഉള്ളിൽ ഒതുക്കി നസാകത് ഇങ്ങനെ കൂട്ടിച്ചേർത്തു.... അതിഥികളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവരാണ് ഞങ്ങൾ. അവരാണ് ഞങ്ങളെ പോലെയുള്ളവർക്ക് ഉപജീവനം ഉറപ്പാക്കുന്നത്. പഹൽഗാമിലേത് ഞങ്ങളുടെ ഹൃദയത്തിന് നേരെ നടന്ന ആക്രമണമാണ്.
ഇതല്ല കശ്മീർ.......
ഷോൾ വിൽപനക്കാരനായ സജദ് അഹമ്മദ് ബട്ടിനും അതേ അഭിപ്രായമാണ്. മനുഷ്യത്വം ആണ് ആക്രമിക്കപ്പെട്ടതെന്ന് . ഇത്രയും ഭീരുത്വം നിറഞ്ഞ ഒരു നടപടി ഇതുവരെ കണ്ടിട്ടില്ല. ഞ്ങ്ങൾ കശ്മീരികളെ കൊല്ലുകയായിരുന്നു ഇതിലും ഭേദമെന്നും വിറയാർന്ന ശബ്ദത്തിൽ സജദ് പറയുന്നു. ആക്രമണത്തിൽ മുറിവേറ്റ് വീണയാളെ പുറത്ത് കയറ്റി ഓടി വന്ന സജദിന്റെ ദൃശ്യങ്ങളും വൈറൽ ആയിരുന്നു.
VIDEO | Pahalgam terror attack: Local shawl hawker Sajad Ahmad Bhat, who carried an injured tourist to safety, says, "This is a murder of humanity, and the entire Kashmir. It would've been better had they (terrorists) killed us, the Kashmiris. This was a cowardly act. This is the… pic.twitter.com/9JRC9j0PZH
— Press Trust of India (@PTI_News) April 24, 2025
കശ്മീരിലാകെ സാധാരണ ജനങ്ങൾ ഞെട്ടലിലും വേദനയിലുമാണ്. നാടിന്റെ നെഞ്ചത്ത് നിരപരാധികളായ വിരുന്നുകാരുടെ ചോര വീഴിച്ചതിൽ കടുത്ത പ്രതിഷേധത്തിലും. മുറിവേറ്റവരെ ചേർത്ത് പിടിക്കാനും സഹായിക്കാനും പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയിൽ ആവുന്നത്ര കൈത്താങ്ങായും കശ്മീരികൾ മുന്നിട്ടിറങ്ങിയതും അതു കൊണ്ട് തന്നെ.
ഷഹസാദ, നസാകത് സജദ്, പിന്നെ മുസാഫിറും സമീറും ...അതെ, നമ്മുടെ ആരതിയെ സഹായിച്ച രണ്ട് ഡ്രൈവർമാർ . നാടും ഭാഷയും ഒക്കെ വേറെയായിട്ടും ഒപ്പം നിന്ന സഹോദരങ്ങൾ. ഇവരാണ് യഥാർത്ഥ കശ്മീർ.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications