Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാറ്റുകളെല്ലാം വ്യാജം? ചാറ്റ് ചെയ്തെന്ന് ആരോപിച്ച സമയങ്ങളില്‍ ഷമി ഗ്രൗണ്ടില്‍!!

ഹസിന്‍ ജഹാന്‍-മുഹമ്മദ് ഷമി വിവാദങ്ങളില്‍ ഓരോ ദിവസം ഓരോ ട്വിസ്റ്റാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ആരോപണങ്ങളുടെ പെരുമഴയാണ് തന്‍റെ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് ഷമിക്കെതിരെ ഹസിന്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മോഡലായ ഹസിന് നേരെ സദാചാരവാദികള്‍ പല ആരോപണങ്ങളും ഉയര്‍ത്തിയപ്പോഴും ഭാര്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഷമിക്കെതിരെ ഹസിനെ തിരിയാന്‍ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യമാണ് ഇപ്പോഴും പലരും ഉയര്‍ത്തുന്നത്. ഹസിന്‍റെ അച്ഛനും മകളും എന്തിന് ധോനിയും കപില്‍ ദേവും അടക്കമുള്ളവര്‍ പോലും ഷമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി രംഗത്തെത്തി.

എന്നാല്‍ തന്‍റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഷമിക്കെതിരെ താന്‍ ഉയര്‍ത്തുന്നത് വെറും ആരോപണങ്ങള്‍ മാത്രം അല്ലെന്നും അതിന് തന്‍റെ കൈയ്യില്‍ വ്യക്തമായ തെളിവുണ്ടെന്നുമാണ് ഹസിന്‍ പറയുന്നത്.ഷമിക്കെതിരെ പുറത്തുവിട്ട വാട്സ് ആപ്പ് സ്ക്രീന്‍ ഷോട്ടുകളായിരുന്നു ഈ ആരോപണങ്ങള്‍ എല്ലാം സത്യമാണെന്ന് സ്ഥാപിക്കാന്‍ ഹസിന്‍ ഉയര്‍ത്തിപിടിക്കുന്നത്. എന്നാല്‍ ഹസിന്‍ പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റുകളെല്ലാം വ്യാജമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്ക്രീന്‍ ഷോട്ടുകള്‍

സ്ക്രീന്‍ ഷോട്ടുകള്‍

ഷമിക്ക് പല സ്ത്രീകളുമായി അവിഹിതബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ഹസിന്‍ ആദ്യം പുറത്ത് വിട്ടത് ഷമിയുടെ സോഷ്യല്‍ മീഡിയ ചാറ്റുകളായിരുന്നു. ഫോണില്‍ നിന്നുള്ള സകല വിവരങ്ങളും ഹസിന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടി. ഫോണ്‍ തന്‍റെ കൈയ്യില്‍ കിട്ടിയില്ലായിരുന്നെങ്കില്‍ തന്‍റെ ഭാഗം ആരും വിശ്വസിക്കില്ലായിരുന്നെന്നുവരെ ഹസിന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാദം കൊഴുക്കുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ഈ പോസ്റ്റുകളെല്ലാം ഹസിന്‍ പിന്‍വലിച്ചിരുന്നു. അതേസമയം എന്തുകൊണ്ടാണ് സോഷ്യല്‍മീഡിയ സ്ക്രീന്‍ ഷോട്ടുകളില്‍ ഷമി വിശദീകരണം നല്‍കാത്തതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സ്ക്രീന്‍ ഷോട്ടുകള്‍ എല്ലാം വ്യാജമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ചാറ്റിങ്ങില്‍ അല്ല ഗ്രൗണ്ടില്‍

ചാറ്റിങ്ങില്‍ അല്ല ഗ്രൗണ്ടില്‍

ഹസിന്‍ പുറത്ത് വിട്ട വാട്സ് ആപ് സ്ക്രീന്‍ ഷോട്ടില്‍ ഷമി സ്ത്രീകളുമായി ചാറ്റ് ചെയ്തെന്ന പറയുന്നത് ജനവരി 26 നാണ്. എന്നാല്‍ അന്നേ ദിവസം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ദിനമായിരുന്നു അത്. സ്ക്രീന്‍ ഷോട്ടില്‍ കാണിക്കുന്ന സമയത്ത് ഇന്ത്യക്കായി ഷമി ഗ്രൗണ്ടില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ഈ കളിയില്‍ ഷമി 27 റണ്‍സ് എടുത്തായിരുന്നു മടക്കം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഷമി എങ്ങനെയാണ് വാട്സാപ്പില്‍ ആ നേരത്ത് ചാറ്റ് ചെയ്യുകയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഒന്നും വന്നിട്ടില്ല. ചില ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഷമിയും ഹസിനും ഈ വാര്‍ത്തകയില്‍ പ്രതികരണം നടത്തിയിട്ടും ഇല്ല.

ഹസിന്‍ പറ്റിക്കുകയായിരുന്നെന്ന്

ഹസിന്‍ പറ്റിക്കുകയായിരുന്നെന്ന്

ഹസിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഷമി ഇത് നിഷേധിച്ച് രംഗത്തെത്തുകയും ഹസിനുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷമിക്കെതിരെ ഹസിന്‍ വീണ്ടും തിരിഞ്ഞതോടെ ഹസിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഷമി. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ ഹസിന്‍ തന്നോട് ഇക്കാര്യങ്ങള്‍ ഒക്കെ മറച്ചുവെച്ചാണ് വിവാഹം ചെയ്തതെന്ന് ഷമി ആരോപിച്ചു. ഷമിയെ വിവാഹം കഴിക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയും ആയിരുന്നു.മരിച്ചു പോയ സഹോദരിയുടെ മക്കളാണ് എന്നായിരുന്നു സ്വന്തം കുട്ടികളെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതെന്നും ഷമി ആരോപിച്ചു.

കരിയര്‍ അവതാളത്തില്‍

കരിയര്‍ അവതാളത്തില്‍

ആരോപണ പ്രത്യാരോപണങ്ങള്‍ പരസ്പരം ഇരുവരും ഉയര്‍ത്തുന്നുണ്ടെങ്കിലും വിവാദത്തില്‍ തുലാസിലായത് ഷമി ക്രിക്കറ്റ് കരിയറാണ്. ആരോപണങ്ങള്‍ ഉയര്‍ന്നപാടെ തന്നെ ബിസിസിഐയുടെ പട്ടികയില്‍ നിന്ന് ഷമിയെ നീക്കം ചെയ്തിരുന്നു. പാക്കിസ്ഥാനി പെണ്‍കുട്ടികളുമായി ചേര്‍ന്ന് ഷമി മാച്ച് ഫിക്സിങ്ങ് നടത്തി എന്ന ആരോപണത്തിന് പിന്നാലെ ഇക്കാര്യവും ബിസിസിഐ അന്വേഷിക്കുന്നപണ്ട്. ഇനി ഐപിഎല്‍ കളിക്കുന്ന കാര്യം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തിരുമാനം അറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+