ജീവിതവും കരിയറും ത്രിശങ്കുവില്‍.. കളി കൈവിട്ടതോടെ ഷമി പരുങ്ങലിൽ, കോടതിക്ക് പുറത്ത് നീക്കങ്ങൾ!

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: അവിഹിത ബന്ധം, ഒത്തുകളി, സെക്‌സ് റാക്കറ്റുമായി ബന്ധം എന്ന് വേണ്ട, ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിക്കാത്ത ആരോപണങ്ങളില്ല. ഷമിയുടെ അവിഹിത ബന്ധങ്ങള്‍ക്കും പാകിസ്ഥാനി യുവതിയുമായി ചേര്‍ന്ന് ഒത്തുകളിച്ചതിനും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തുകയുണ്ടായി.

അതിനിടെ കുടുംബ പ്രശ്‌നം എന്നതില്‍ നിന്നും മാറി കാര്യങ്ങള്‍ പോലീസ് കേസിലെത്തി നില്‍ക്കുകയാണ്. ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഹസിനുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് താരത്തിന്റെ ബന്ധുക്കള്‍.

ഷമിക്ക് കൈവിട്ട കളി

ഷമിക്ക് കൈവിട്ട കളി

മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകത്തിനുള്ള ശ്രമം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഷമിയും കുടുംബാംഗങ്ങളും തന്നെ വര്‍ഷങ്ങളോളമായി ക്രൂരമായി പീഡിപ്പിക്കുകയാണ് എന്നാണ് ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കിയത്. മാത്രമല്ല ഷമിയുടെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും തന്നെ സഹോദരന്റെ മുറിയിലേക്ക് തള്ളിവിട്ടെന്നും അടക്കമുള്ള ആരോപണങ്ങല്‍ ഹസിന്‍ ഉന്നയിക്കുകയുണ്ടായി. മുഹമ്മദ് ഷമിയെ കൂടാതെ ഷമിയുടെ അമ്മ അന്‍ജുമാന്‍ ബീഗം, സഹോദരന്‍ ഹസീബ് അഹമ്മദ്, ഹസീബിന്റെ ഭാര്യ ഷമ, ഷമിയുടെ സഹോദരി എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്ത പോലീസ് കേസെടുത്തിരിക്കുന്നത്.

അനുനയ നീക്കങ്ങൾ

അനുനയ നീക്കങ്ങൾ

കാര്യങ്ങള്‍ കേസിലേക്കും മറ്റ് നിയമനടപടികളിലേക്കും നീങ്ങുന്ന സാഹചര്യത്തില്‍ ഹസിന്‍ ജഹാനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഷമിയുടെ ബന്ധുക്കള്‍ നടത്തുന്നുണ്ട്. കോടതിക്ക് പുറത്ത് കാര്യങ്ങള്‍ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി ഷമിയുടെ ബന്ധുക്കള്‍ ഹസിന്‍ ജഹാന്റെ വക്കീലായ സക്കീര്‍ ഹുസൈനുമായി കൂടിക്കാഴ്ച നടത്തി. ഹസിന്‍ ജഹാനുമായി അനുനയ ചര്‍ച്ചകള്‍ നടക്കുന്ന കാര്യം ഷമി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നപരിഹാര ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ താരം തയ്യാറായിട്ടില്ല. നേരത്തെ ഹസിൻ ജഹാനെ ആരോ ബ്രെയിൻവാഷ് ചെയ്തിരിക്കുകയാണ് എന്ന് ഷമി ആരോപിച്ചിരുന്നു.

രണ്ട് ഭാഗത്തും ചർച്ചകൾ

രണ്ട് ഭാഗത്തും ചർച്ചകൾ

വക്കീലുമായുള്ള ചര്‍ച്ച കൂടാതെ ഷമിയുടേയും ഹസിന്‍ ജഹാന്റെയും കുടുംബത്തിലെ മുതിര്‍ന്നവര്‍ തമ്മിലും പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് പുരോഗമിക്കുന്നുണ്ട്. അതേസമയം ഷമിയുടെ ബന്ധുക്കള്‍ കൊല്‍ക്കത്തിയിലെ പ്രമുഖരായ ക്രിമിനല്‍ അഭിഭാഷകരുമായും കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ഷമിയുടെ ബന്ധുക്കള്‍ തന്റെ അഭിഭാഷകനുമായി സംസാരിച്ച വിവരം ഹസിന്‍ ജഹാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ ആരും തന്നെ നേരിട്ട് വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഹസിന്‍ വെളിപ്പെടുത്തി.

രണ്ടാമത് ചിന്തിക്കാൻ തയ്യാർ

രണ്ടാമത് ചിന്തിക്കാൻ തയ്യാർ

നേരത്തെ ഷമിക്കൊപ്പം ജീവിക്കുന്ന കാലത്ത് തന്നെ ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ അന്ന് തന്റെ വാക്കുകളെ ഷമി പരിഗണിച്ചില്ലെന്നും ഹസിന്‍ പറയുന്നു. എന്നാല്‍ ഷമിയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഹസിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് കാര്യങ്ങള്‍ ഇത്രയും വഷളായത്. ഷമി മാറാന്‍ തയ്യാറാണ് എങ്കില്‍, കുടുംബത്തിനും മകള്‍ക്കും വേണ്ടി നേര്‍വഴിക്ക് വരാന്‍ തയ്യാറാണ് എങ്കില്‍ ഒരു പുനര്‍ചിന്തനത്തിന് താന്‍ തയ്യാറാണ് എന്ന് ഹസിന്‍ വ്യക്തമാക്കുന്നു. ഈ പ്രശ്നം സംസാരിച്ച് പരിഹരിക്കാൻ സാധിക്കുമെങ്കിൽ അതാണ് മകൾക്കും കുടുംബത്തിനും നല്ലതെന്ന് ഷമി പ്രതികരിച്ചു.

ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല

രഹസ്യ പോലീസ് റിപ്പോർട്ട് പുറത്ത്! സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം വീണ്ടും ചർച്ചയാവുന്നു!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Shami’s kin reach out to wife’s lawyer to settle outside court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്