കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കര്‍ മിശ്ര അമിതമായി മദ്യപിച്ചിട്ടില്ല, ഭീഷണിയായിരുന്നില്ല, വിശദീകരിച്ച് എയര്‍ ഇന്ത്യ

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ശങ്കര്‍ മിശ്രയ്ക്ക് വിമാനത്തില്‍ നിന്ന് അമിതമായി മദ്യം നല്‍കിയിരുന്നില്ലെന്ന് എയര്‍ ഇന്ത്യ പറഞ്ഞു

Google Oneindia Malayalam News
air india

ദില്ലി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ശങ്കര്‍ മിശ്രയ്ക്ക് വിമാനത്തില്‍ നിന്ന് അമിതമായി മദ്യം നല്‍കിയിരുന്നില്ലെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ആഭ്യന്തര അന്വേഷണം നടത്തിയാണ് ഇക്കാര്യം എയര്‍ ഇന്ത്യ അറിയിച്ചത്.

അമിതമായ മദ്യപിച്ച് താളം തെറ്റിയ അവസ്ഥയിലായിരുന്നില്ല ശങ്കര്‍ മിശ്രയുണ്ടായിരുന്നത്. ക്രൂവിന്റെ വിലയിരുത്തല്‍ പ്രകാരം വിമാനത്തിന്റെ സുരക്ഷയ്ക്ക് അദ്ദേഹം ഭീഷണിയായിരുന്നില്ലെന്നും എയര്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

വ്യാപകമായി ഈ വിഷയത്തില്‍ എയര്‍ ഇന്ത്യ വിമര്‍ശിക്കപ്പെട്ടിരുന്നു. വിഷയം കൈകാര്യം ചെയ്തതിലായിരുന്നു വിമര്‍ശനം. തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്.

നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പ്രായമായ സ്ത്രീയുടെ ദേഹത്തേക്ക് മിശ്ര മൂത്രമൊഴിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ശങ്കര്‍ മിശ്ര ഒളിവില്‍ പോയിരുന്നു.

ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല, യാത്രയ്ക്ക് കാശ് വേണം, പൈസ വസൂല്‍ ട്രിപ്പ് ഉറപ്പ്

തുടര്‍ന്ന് ബെംഗളൂരുവില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. വിമാനത്തില്‍ വെച്ച് നല്‍കിയ മദ്യം അമിതമായി കഴിച്ചാണ് ഇയാള്‍ നിയന്ത്രണം വിട്ടതെന്നാണ് പരാതിക്കാരി പറയുന്നത്. ഈ സംഭവം കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് എയര്‍ ഇന്ത്യ അംഗീകരിച്ചു.

അതേസമയം വിമാനത്തിലെ സ്റ്റാഫുകള്‍ ഇത്തരം വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ കര്‍ശന നടപടികള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ എടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

വിമാനത്തിലെ ജീവനക്കാരോട് എല്ലാ വിവരങ്ങളും അധികൃതര്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. എയര്‍ ഇന്ത്യ അധികൃതര്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാതൊരു സഹായവും ചെയ്ത് തന്നിരുന്നില്ലെന്ന് പരാതിക്കാരി കുറ്റപ്പെടുത്തിയിരുന്നു.

ക്യാബിന്‍ ക്രൂവോ എയര്‍ലൈന്‍ അധികൃതരോ ഈ സംഭവം നടന്നിട്ടും സഹായത്തിനെത്തിയില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സീറ്റ് മാറുന്ന കാര്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ആ സമയം സീറ്റുകളൊന്നും ഉണ്ടായിരുന്നില്ല.

രണ്ട് മണിക്കൂറോളം നിലത്തിരിക്കേണ്ട അവസ്ഥയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പരാതിക്കാരിക്ക് പുതിയ വസ്ത്രങ്ങള്‍ അടക്കം ക്രൂ നല്‍കിയിരുന്നു. അവരുടെ എല്ലാ വസ്തുക്കളും വൃത്തിയാക്കി, മറ്റൊരു ബിസിനസ് ക്ലാസ് സീറ്റിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് എയര്‍ ഇന്ത്യ വിശദീകരിച്ചത്.

അതേസമയം ശങ്കര്‍ മിശ്രയെ ഇക്കാര്യത്തില്‍ സമീപിച്ചപ്പോള്‍ അദ്ദേഹം വളരെ ശാന്തനായിരുന്നു. ഞങ്ങളോട് സഹകരിക്കുകയും ചെയ്തു. അതുകൊണ്ട് മോശം പെരുമാറ്റത്തിന്റെ പട്ടികയില്‍ വരില്ലായിരുന്നു.

അതുകൊണ്ട് വിമാനത്തിലെ ക്രൂ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഗ്രൗണ്ട് സ്റ്റാഫ് അതിനെ ചോദ്യം ചെയ്തില്ല. അതുകൊണ്ട് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പരാതിക്കാരിയും മിശ്രയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും, അതൊരു അബദ്ധമായി കണക്കാക്കിയെന്നും എയര്‍ ഇന്ത്യ പറയുന്നു. അതിനെ മോശം പെരുമാറ്റമായി കണ്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

English summary
shankar mishra didnt served alchohol excessively says air india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X