കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് പവാര്‍; നിബന്ധനകളുമായി കോണ്‍ഗ്രസും ഇടതുപക്ഷവും

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ച് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ആദ്യം നിര്‍ദേശിക്കപ്പെട്ടത് ശരദ് പവാറിന്റെ പേരായിരുന്നു. എന്നാല്‍ ശരദ് പവാര്‍ ഇതിന് തയ്യാറായില്ല.

പിന്നീട് ഇടതുപക്ഷം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയേയും ഗോപാല്‍ കൃഷ്ണ ഗാന്ധിയേയും നിര്‍ദേശിച്ചെങ്കിലും ഇരുവരും വിയോജിപ്പ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ശരദ് പവാര്‍ യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കണം എന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നിലപാടെടുത്തു എന്നാണ് സൂചന.

TG

ദേശീയ സമവായം ഉണ്ടെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഗോപാല്‍കൃഷ്ണ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ടി ആര്‍ എസ്, ബിജു ജനതാദള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി ശരദ് പവാര്‍ സംസാരിച്ചിരുന്നു. എന്നാല്‍ പിന്തുണയ്ക്കില്ല എന്ന സൂചനയാണ് ഈ പാര്‍ട്ടികള്‍ നല്‍കിയത്. ഇതോടെയാണ് ഗോപാല്‍കൃഷ്ണ ഗാന്ധി മത്സരിക്കാനില്ല എന്ന് അറിയിച്ചത്.

'അടൂര്‍ ഭവാനിയും പൊന്നമ്മയും പോയ പഴയകാലമല്ല, ചെറുമക്കളൊന്നും രാത്രി പുറത്തിറങ്ങാറില്ലേ?' മധുവിനോട് അഡ്വ. ആശ'അടൂര്‍ ഭവാനിയും പൊന്നമ്മയും പോയ പഴയകാലമല്ല, ചെറുമക്കളൊന്നും രാത്രി പുറത്തിറങ്ങാറില്ലേ?' മധുവിനോട് അഡ്വ. ആശ

അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ബി ജെ പി ഇതര പാര്‍ട്ടികള്‍ ആലോചിക്കുന്നതായാണ് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മമത ബാനര്‍ജിക്ക് യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ച് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

1984 ല്‍ ജനതാദളില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ മുന്‍ ഐ എ എസുകാരനായ യശ്വന്ത് സിന്‍ഹ 1990-91ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. പിന്നീട് 1989-2004 കാലഘട്ടത്തില്‍ ഭരിച്ച വാജ്പേയി സര്‍ക്കാരില്‍ യശ്വന്ത് സിന്‍ഹ ധനമന്ത്രിയും പിന്നീട് വിദേശകാര്യ മന്ത്രിയുമായി.

എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍

ബി ജെ പിയിലെ നരേന്ദ്ര മോദി- അമിത് ഷാ ദ്വയം കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ സ്ഥാനം നഷ്ടപ്പെട്ട യശ്വന്ത് സിന്‍ഹ ബി ജെ പി അംഗമായിരിക്കെ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനായിരുന്നു. നോട്ടുനിരോധനം അടക്കമുള്ള മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ യശ്വന്ത് സിന്‍ഹ കടന്നാക്രമിച്ചിരുന്നു.

English summary
Sharad Pawar has nominated Yashwant Sinha as the opposition's joint presidential candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X