ജെഡിയുവിൽ ഭിന്നത!!ശരത് യാദവ് പാർട്ടി വിടുമോ!!വീണ്ടും രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങി ബീഹാർ

  • Posted By:
Subscribe to Oneindia Malayalam

പാട്ന: ബീഹാറിൽ നിതീഷ് കുമാർ -ബിജെപി കൂട്ടുക്കെട്ടിൽ ജെഡിയുവിൽ ഭിന്നത രൂക്ഷമാകുന്നു. പുറമ ഒന്നും പ്രതികരിക്കുന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഭിന്ന അഭിപ്രായം നിലനിൽക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പുറമേ ഒന്നും പ്രതികരിക്കാതെ ഇപ്പോഴും മൗനം തുടരുകയാണ് ജെഡിയും മുതിർന്ന നേതാവ് ശരത് യാദവ്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ചരിത്ര പുരുഷൻ!! എന്നാലും ഇന്ത്യയെന്നാൽ ഇന്ദിര തന്നെ മുഫ്തി!!!

ജെഡിയുവിലെ ഭിന്നത വ്യക്തമാക്കുന്നതാണ് ലാലുവിന്റെ പ്രതികരണം.ശരദ് യാദവ് എന്നെ വിളിച്ചിരുന്നു. ഞങ്ങളുമായി അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

 പാർട്ടിക്കുള്ളിൽ ഭിന്നത

പാർട്ടിക്കുള്ളിൽ ഭിന്നത

ജെഡിയു പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുവെന്നുള്ള സൂചന. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബിജെപിയുടെ കേന്ദ്രമന്ത്രി ഓഫര്‍ നിരസിക്കുകയും ചെയ്ത ശരദ് യാദവ് തന്നെ വിളിച്ചതായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ജെഡിയുവിലെ ഭിന്നത വ്യക്തമാക്കുന്നതാണ് ലാലുവിന്റെ പ്രതികരണം.

ലാലു പ്രസാദിന് പിന്തുണ

ലാലു പ്രസാദിന് പിന്തുണ

ജെഡിയു - ആർജെഡി സഖ്യത്തിൽ നിന്ന് നിതീഷ് കുമാർ പുറത്തു പോയതിനു ശേഷം ലാലു പ്രസാദിന് ശരത് യാദവ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശരദ് യാദവ് എന്നെ വിളിച്ചിരുന്നു. ഞങ്ങളുമായി അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തുവെന്ന് ലാലു പ്രസാദ് യാദവ് അറിയിച്ചിരുന്നു.

മോദിയുടെ കടുത്ത വിമർശകൻ

മോദിയുടെ കടുത്ത വിമർശകൻ

ശരത് യദാവ് ബിജെപിയുടെ കടുത്ത വിമർശകരിൽ ഒരാളായിരുന്നു. കേന്ദ്രവുമായി നിതീഷ് മൃദു സമീപനം പുലർത്തിയ സമയങ്ങളിൽ പ്രതിപക്ഷത്തോടൊപ്പം നിന്ന് ബിജെപിയുടെ ഫസിസ്റ്റ് നയത്തിനെതിരെ ശക്തമായി പേരാടുമെന്ന് പ്രഖ്യാപിച്ചിരുന്ന നേതാവായിരുന്നു ശരത് യാദവ്.പ്രതിപക്ഷയോഗങ്ങളിൽ നിന്ന് നിതീഷ് വിട്ടു നിന്നപ്പോഴും യാദവ് പങ്കെടുത്തിരുന്നു.

കേന്ദ്ര മന്ത്രിസ്ഥാനം

കേന്ദ്ര മന്ത്രിസ്ഥാനം

ബീഹാറിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് അരുൺജെയ്റ്റലി സമീപിച്ചപ്പോഴും മോദിയുടെ മന്ത്രിസഭയിലേക്ക് താൻ ഇല്ലായെന്ന നിലപാട് ശരത് യാദവ് സ്വീകരിച്ചത്. എന്നാൽ ജെയ്റ്റലിയുടെ അനുനയതന്ത്രങ്ങൾ പാടെ പാളുകയായിരുന്നു യദവിന്റെ മുന്നിൽ. മന്ത്രിസഭയ്ക്ക് പുറമോ പ്രത്യേക ക്യാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്ത ജെയ്റ്റലിയോട് തനിക്കു താല്പര്യമില്ലെന്ന് തുറന്നടിക്കുകയായിരുന്നു.

ശരത് യാദവ് എതിർ ചേരിയിൽ തന്നെ

ശരത് യാദവ് എതിർ ചേരിയിൽ തന്നെ

ശരത് യാദവ് ഇപ്പോഴും ബിജെപിയുടെ എതിർ ദിശയിൽ തന്നെ. ഇനിയും ബിജെപിയെ ദേശീയ തലത്തിലും ബിഹാറിലും എതിര്‍ക്കുമെന്നും യാദവ് തുറന്നടിച്ചു.

നിതീഷ് കുമാറിനെതിരെ ലാലു

നിതീഷ് കുമാറിനെതിരെ ലാലു

നിതീഷ് കുമാര്‍ പോയാലും ഒന്നും സംഭവിക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറിയിച്ചു. ബിജെപി ചവിട്ടി പുറത്താക്കുന്നത് വരെ നിതീഷ് അവിടെ നില്‍ക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് ആറാമത്തെ തവണ എത്തുന്നത് .

നിതീഷിന്റേത് ഘർവാപസി

നിതീഷിന്റേത് ഘർവാപസി

നിതീഷ് കുമാർ ബിജെപിയിലേക്ക് ഘര്‍വാപ്പസി നടത്തിയതെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.ജനാധിപത്യരീതികളെ തകര്‍ത്ത് നരേന്ദ്രമോദിയുടെ കാലില്‍ വീഴുകയായിരുന്നു നിതീഷ്. മുന്‍കൂര്‍ ധാരണകളോടെയുളള കൂറുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഇതോടെ നിതീഷിന്റെ രാഷ്ട്രീയ ഭാവി അസ്തമിച്ചിരിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് കൂട്ടിച്ചോർത്തു.

English summary
Senior Janata Dal United leader Sharad Yadav hasn't said a word in public about Bihar Chief Minister Nitish Kumar's stunning move to short-circuit the grand alliance and join hands with the BJP. There has been speculation that the 70-year-old leader who co-founded the party was upset but he has maintained a stone cold silence.
Please Wait while comments are loading...