Get Updates
Get notified of breaking news, exclusive insights, and must-see stories!

2020ലെ ഡൽഹി കലാപം: 3 വർഷത്തിന് ശേഷം ഷർജീല്‍ ഇമാമിന് ജാമ്യം

ഡല്‍ഹി: 2020ലെ ഡൽഹി കലാപത്തെ തുടർന്ന് അറസ്റ്റിലായ ഷർജീൽ ഇമാമിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിലെ ജാമിയ ഏരിയയിലും അലിഗഡ് മുസ്ലീം സർവകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് യു എ പി എ കുറ്റം ചുമത്തിയായിരുന്നു ഷർജീൽ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ടാലും നൽകാവുന്ന പരമാവധി ശിക്ഷയുടെ പകുതിയിലധികം അനുഭവിച്ചിട്ടും ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവിനെതിരെ ഷർജീല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. "അപ്പീൽ അനുവദനീയമാണ്," ഷർജീൽ ഇമാമിൻ്റെയും ഡൽഹി പോലീസിൻ്റെയും അഭിഭാഷകരുടെ വാദം കേട്ട ശേഷം ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിൻ്റെയും മനോജ് ജെയിൻ്റെയും ബെഞ്ച് വ്യക്തമാക്കി.

sharjeel-imam

2019 ഡിസംബർ 13ന് ജാമിയ മില്ലിയ ഇസ്ലാമിയയിലും 2019 ഡിസംബർ 16ന് അലിഗഢ് മുസ്ലീം സർവകലാശാലയിലും ഷർജീൽ ഇമാം പ്രസംഗിക്കുകയും അസമിനേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളേയും രാജ്യത്തു നിന്ന് മുറിച്ച് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഷർജിലിനെതിരായ നടപടി. ആദ്യം രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് യു എ പി എ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

കേസിൽ 2020 ജനുവരി 28 മുതൽ ഷർജീല്‍ കസ്റ്റഡിയിലാണ്. താൻ കഴിഞ്ഞ നാല് വർഷമായി കസ്റ്റഡിയിലാണെന്നും കുറ്റം തെളിഞ്ഞാൽ യു എ പി എ സെക്ഷൻ 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ) പ്രകാരമുള്ള പരമാവധി ശിക്ഷ 7 വർഷമാണ്. സെക്ഷൻ 436-A CrPC പ്രകാരം, കുറ്റത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പരമാവധി ശിക്ഷയുടെ പകുതിയിലധികം ചെലവഴിച്ചാൽ ഒരാളെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാമെന്നും ഷർജീല്‍ വാദിച്ചു.

ഫെബ്രുവരി 17 ന് ഷർജീലിന് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച വിചാരണ കോടതി, പ്രോസിക്യൂഷൻ്റെ കേസ് കേട്ടതിന് ശേഷം "അസാധാരണമായ സാഹചര്യങ്ങളിൽ" പ്രതിയുടെ കസ്റ്റഡി കൂടുതൽ കാലയളവിലേക്ക് നീട്ടാമെന്ന് വിധിച്ചിരുന്നു. 2020-ലെ വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയാണ് ഷർജീല്‍, അക്രമത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തിയെന്ന കേസ് ഉൾപ്പെടെ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഗൂഢാലോചനക്കേസിലും ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+