കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മണിക്കൂര്‍, നാല്‍പത് ചോദ്യങ്ങള്‍... തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പോലീസ്. കഴിഞ്ഞ ദിവസം രാത്രിയില്‍ തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

എന്തെല്ലാണ് തരൂരിനോട് അന്വേഷണ സംഘം ചോദിച്ചത്... തരൂര്‍ എന്ത് മറുപടി കൊടുത്തു...? എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണിത്.

ദില്ലി പോലീസ് മേധാവി പിഎസ് ബസ്സി ഇത് സംബന്ധിച്ച് ചില സൂചനകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പറഞ്ഞു. തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയും ബസ്സി തന്നെയാണ് നല്‍കുന്നത്.

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

തിങ്കളാഴ്ച രാത്രി നാല് മണിക്കൂറോളം ആണ് പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ ചോദ്യം ചെയ്തത്. രാത്രി 12 മണിയോളം ഇത് നീണ്ടു.

നല്ല സഹകരണം

നല്ല സഹകരണം

തരൂര്‍ അന്വേഷണ സംഘത്തോട് സഹകരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

നാല്‍പത് ചോദ്യങ്ങള്‍

നാല്‍പത് ചോദ്യങ്ങള്‍

നാല്‍പത് ചോദ്യങ്ങളായിരുന്നത്രെ തരൂരിന് മുന്നില്‍ അന്വേഷണ സംഘം വച്ചത്. തരൂര്‍ എല്ലാത്തിനോടും പ്രതികരിച്ചു.

ചോദ്യങ്ങളെന്തൊക്കെ?

ചോദ്യങ്ങളെന്തൊക്കെ?

സുനന്ദ മരിച്ച ദിവസത്തെ സംഭവങ്ങളെക്കുറിച്ചാണത്രെ അേന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചത്.

ഐപിഎല്‍

ഐപിഎല്‍

ഐപിഎല്‍ വിവാദവും ചോദ്യം ചെയ്യലില്‍ കടന്നുവന്നതായിട്ടാണ് റിപ്പോര്‍ട്ട്. സുനന്ദയുടെ മരണവും ഐപിഎല്‍ വിവാദവും തമ്മില്‍ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നത്.

മരണം എങ്ങനെ

മരണം എങ്ങനെ

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നില്ലെന്നാണത്രെ തരൂര്‍ പറഞ്ഞത്. അത് സ്വാഭാവിക മരണമാണെന്നാണ് തരൂര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ശശി തരൂരിനെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ദില്ലി പോലീസ് മേധാവി ബസ്സി വ്യക്തമാക്കിയത്. ഒരാഴ്ചക്കുള്ളില്‍ തന്നെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തിനും തയ്യാര്‍

എന്തിനും തയ്യാര്‍

അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ. അന്വേഷണസംഘം ആവശ്യപ്പെടുന്ന പക്ഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് തരൂര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടത്രെ.

English summary
Shashi Tharoor questioned for four hours, may question again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X