പ്രതിപക്ഷ ഐക്യം വരും, തൃണമൂല്‍ അടക്കം കോണ്‍ഗ്രസിനൊപ്പം ചേരും, കാരണം ഇതാണ്, പ്രവചിച്ച് ശശി തരൂര്‍
ദില്ലി: കോണ്‍ഗ്രസിനെ ഇപ്പോള്‍ പലരും എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രതിപക്ഷമാകെ രണ്ട് തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ മറുപടി. അതേസമയം വിവാദത്തില്‍ നില്‍ക്കുന്ന തരൂര്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്.
വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍
ഇപ്പോള്‍ ഇടഞ്ഞ് നില്‍ക്കുന്ന എല്ലാവരും കോണ്‍ഗ്രസ് അടക്കമുള്ളവരുള്ള പ്രതിപക്ഷ നിരയെ പിന്തുണയ്ക്കുമെന്ന് തരൂര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്നവര്‍ വേറെയുമുണ്ട്. ഒപ്പം കോണ്‍ഗ്രസിനുള്ളിലും നേതാക്കള്‍ രണ്ട് തട്ടിലാണ്.

പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷേ അവര്‍ തമ്മില്‍ ആവശ്യം വരുമ്പോള്‍ ഒന്നിക്കും. കാരണം ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് അവര്‍ക്ക് എല്ലാവര്‍ക്കും ഉള്ളതെന്ന് തരൂര്‍ പറയുന്നു. അതേസമയം മോദി സര്‍ക്കാര്‍ സദ്ഭരണ വരണ വാരം ആഘോഷിക്കുകയാണ്. എന്നാല്‍ അവരുടെ ഭരണത്തില്‍ ഗുണമുള്ള യാതൊന്നും ഇല്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി മോദി സര്‍ക്കാരിന്റെ ഭരണം വളരെ മോശമാണ്. വെറും മുദ്രാവാക്യങ്ങളും പ്രദര്‍ശനങ്ങളിലും മാത്രമാണ് സദ്ഭരണം ഉള്ളത്. പ്രാക്ടിക്കലായി ഒന്നും നടക്കുന്നില്ലെന്നും തരൂര്‍ തുറന്നടിച്ചു. കഴിഞ്ഞ ദിവസം കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തരൂര്‍ പുലിവാല് പിടിച്ച് നില്‍ക്കുന്ന സമയത്താണ് അദ്ദേഹം മോദിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ ഒരാഴ്ച്ച എന്നത് പോലും വലിയ കാലയളവാണ്. അതുകൊണ്ട് രണ്ടര വര്‍ഷം ഇനിയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉണ്ടെന്ന് പറയാം. ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി വ്യത്യസ്ത ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന പാര്‍ട്ടികള്‍ തീര്‍ച്ചയായും നാളെ ഒന്നിക്കും. കാരണം അവര്‍ക്ക് ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ബിജെപിയെ മാത്രമല്ല പരാജയപ്പെടുത്തേണ്ടത്. അവരുടെ നയങ്ങളെയും രാഷ്ട്രീയത്തെയുമാണെന്നും തരൂര്‍ പറഞ്ഞു. നേരത്തെ തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ നയിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നായിരുന്നു മമതയുടെ വിമര്‍ശനം.

അതേസമയം തരൂര്‍ പറഞ്ഞത് പോലെ നടക്കാനുള്ള സാധ്യത ശക്തമാണ്. ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മനംമാറ്റം സംഭവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമാവാമെന്നാണ് തൃണമൂല്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇവരെ കൂട്ടാതെ എന്‍സിപിയെയും ശിവസേനയെയും പ്രാദേശിക പാര്‍ട്ടികളെയും ചേര്‍ത്ത് സഖ്യമുണ്ടാക്കി കഴിഞ്ഞു. തൃണമൂല്‍ ഗോവയില്‍ ദുര്‍ബലമായ അവസ്ഥയിലാണ്. മേഘാലയയില്‍ ടിഎംസിയെ തോല്‍പ്പിക്കാന്‍ അവിടെ സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്തു കോണ്‍ഗ്രസ്. അപ്രതീക്ഷിതമായ ഈ നീക്കങ്ങള്‍ തൃണമൂലിനെയും ഞെട്ടിച്ചിരിക്കുകയാണ്. തരൂരിന് ഇനി ജി23യും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്.

ഇതിനിടെ പ്രശാന്ത് കിഷോറും കോണ്‍ഗ്രസിന് അനുകൂലമായ മറുപടിയാണ് നല്‍കിയത്. ശക്തമായ പ്രതിപക്ഷം കോണ്‍ഗ്രസില്ലാതെ സാധ്യമാകില്ലെന്ന് പ്രശാന്ത് പറയുന്നു. കോണ്‍ഗ്രസിന് ഇരുപത് ശതമാനം വോട്ട് ദേശീയ തലത്തിലുണ്ട്. പ്രതിപക്ഷം ഒന്നിക്കുക എന്ന് പറഞ്ഞാല്‍ അത് ശക്തമായ പ്രതിപക്ഷമാകില്ല. ബീഹാര്‍ തന്നെ ഉദാഹരണമായിട്ടെടുക്കാം. 2015ലെ ജയത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാനുള്ള ശേഷിയുണ്ട്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് മുന്നോട്ട് പോകണം. നേതാക്കള്‍ അതിന് സമ്മതിക്കണമെന്നും പ്രശാന്ത് പറഞ്ഞു.

കോണ്‍ഗ്രസിന് 2022ലും നേട്ടമുണ്ടാകില്ലെന്ന സൂചനയാണ് പ്രശാന്ത് നല്‍കുന്നത്. 2017ല്‍ ബിജെപി നേടിയതിനേക്കാള്‍ സീറ്റ് 2022ല്‍ ബിജെപിക്ക് ലഭിക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കി. അതേസമയം നിതീഷ് കുമാറുമായി വീണ്ടും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട്. വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലാത്ത നേതാവ് അമരീന്ദര്‍ സിംഗാണ്. അതേസമയം യുപി തിരഞ്ഞെടുപ്പ് ജയിച്ചത് കൊണ്ട് 202ലെ പോരാട്ടം ജയിച്ചതായി ബിജെപിക്ക് പറയാനാവില്ലെന്ന് പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ പരാമര്‍ശത്തോടെ തൃണമൂലും പ്രശാന്തുമെല്ലാം കോണ്‍ഗ്രസുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രശാന്ത് ബിജെപിക്ക് വേണ്ടി രഹസ്യമായ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നു.
തൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പം