കര്‍ഷക സമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍
ദില്ലി: ബ്രിട്ടീഷ് പാര്‍ലമെന്റ് കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തരൂര്‍ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരിനെ ഒരിക്കലും കുറ്റപ്പെടുത്താന്‍ താനില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതുകൊണ്ട് അവര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലെ, മറ്റുള്ളവര്‍ക്കും അതുണ്ടെന്ന് ഒാര്‍ക്കണം. കാരണം എല്ലാ വിഷയങ്ങള്‍ക്കും മറ്റൊരു വശം കൂടിയുണ്ടാവും. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക്, അവര്‍ പറയാനുള്ള കാര്യങ്ങള്‍ പറയുക എന്ന സ്വാതന്ത്ര്യമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നിങ്ങളുടെ പാര്‍ലമെന്റ് ചട്ടങ്ങള്‍ പ്രകാരം എന്തൊക്കെ അനുവദനീയമായിട്ടുണ്ടോ, അതൊക്കെ അവര്‍ക്കും ചര്‍ച്ച ചെയ്യാം. ഇന്ത്യയില്‍ ചെയ്യുന്നത് പോലെ അവര്‍ ബ്രിട്ടനിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. അത്തരത്തില്‍ അതിനെ കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ നമ്മള്‍ പലസ്തീന്‍ വിഷയത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അതല്ലെങ്കില്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് കരുതി നമ്മളാരും മിണ്ടാതിരിക്കാറില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിനും അത്തരമൊരു അവകാശമുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യുന്നതില്‍ അദ്ഭുതമില്ല. അത് ജനാധിപത്യത്തില്‍ സംഭവിക്കാറുള്ള കാര്യമആണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യ ബ്രിട്ടന്റെ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
Recommended Video
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം
ലിബറല്‍ ഡെമോക്രാറ്റുകള്‍, ലേബര്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എന്നി പാര്‍ട്ടികളിലെ നിരവധി എംപിമാരാണ് കര്‍ഷക സമരത്തെ പിന്തുണച്ചത്. ഇവര്‍ കര്‍ഷകരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. പ്രതിനിധി സഭയില്‍ 90 മിനുട്ട് നീണ്ട് നില്‍ക്കുന്ന ചര്‍ച്ചയാണ് നടത്തുക. ഇത് ഒരുവശം മാത്രം കണ്ട് കൊണ്ടുള്ള ചര്‍ച്ചയാണെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഈ ചര്‍ച്ചയില്‍ എതിര്‍പ്പറിയിച്ചിരുന്നു.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications