കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുഘ്നന്‍ സിന്‍ഹയെ കൊണ്ട് പൊറുതിമുട്ടി ബിജെപി! ഭാര്യ പൂനം സിന്‍ഹയും രാഷ്ട്രീയത്തിലേക്ക്

  • By
Google Oneindia Malayalam News

ഏറെ നാളുകളായി ബിജെപിയുമായും മോദിയുമായും കലഹത്തിലാണ് എംപി ശത്രുഘ്നന്‍ സിന്‍ഹ.ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിന്‍ഹ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയോടെ എസ്പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും പ്രചരണം ഉയര്‍ന്നു.

ഇപ്പോള്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിന്‍ഹ. ഭാര്യ പൂനം സിന്‍ഹയുടെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. വിശദാംശങ്ങളിലേക്ക്

 ബിജെപിയുടെ വിശ്വസ്തന്‍

ബിജെപിയുടെ വിശ്വസ്തന്‍

അദ്വാനി- വാജ്പേയ് കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന ശത്രുഖ്നന്‍ സിന്‍ഹ അമിത് ഷാ-മോദി കാലഘട്ടത്തില്‍ ബിജെപിയുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. നോട്ട് നിരോധനം, ആള്‍കൂട്ട കൊല തുടങ്ങി പല വിഷയങ്ങളിലും ബിജെപിയുമായും മോദിയുമായും സിന്‍ഹ കൊമ്പു കോര്‍ത്തിരുന്നു.

 കോണ്‍ഗ്രസിലേക്ക് ?

കോണ്‍ഗ്രസിലേക്ക് ?

ഒരു പക്ഷേ മോദിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ നിരയില്‍ തന്നെ സിന്‍ഹയും ഉണ്ടായിരുന്നു. ഇതോടെ സിന്‍ഹ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

 ലഖ്നൗവില്‍

ലഖ്നൗവില്‍

എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. ഇതോടെ അദ്ദേഹം എസ്പി ടിക്കറ്റില്‍ ലഖ്നൗവില്‍ മത്സരിച്ചേക്കുമെന്നായി വാര്‍ത്ത. എന്നാല്‍ ഇത്തരം വാര്‍ത്തകളെ സിന്‍ഹ തള്ളി.

 സാഹിബ് സീറ്റ്

സാഹിബ് സീറ്റ്

വരും തിരഞ്ഞെടുപ്പിലും താന്‍ പാട്നയിലെ സാഹിബ് സീറ്റില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് സിന്‍ഹ വ്യക്തമാക്കി. സാഹചര്യം എന്തൊക്കെയായാലും താന്‍ സാഹിബ് സീറ്റില്‍ തന്നെ മത്സരിക്കും സിന്‍ഹ പിടിഐയോട് വ്യക്തമാക്കി.

 ബിജെപിയില്‍ തന്നെ?

ബിജെപിയില്‍ തന്നെ?

2014 ല്‍ ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിന്‍ഹ സാഹിബില്‍ നിന്നും വിജയിച്ച് കയറിയത്. അതേസമയം ബിജെപി ടിക്കറ്റില്‍ തന്നെ അദ്ദേഹം മത്സരിക്കുമോയെന്നത് സംബന്ധിച്ച് താരം നിലപാട് വ്യക്തമാക്കിയില്ല.

 കുടുങ്ങി നേതൃത്വം

കുടുങ്ങി നേതൃത്വം

നേരത്തേ ബിജെപിയില്‍ നിന്ന് രാജിവെയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി പുറത്താക്കാതെ ബിജെപി വിടില്ലെന്നായിരുന്നു സിന്‍ഹ പറഞ്ഞിരുന്നത്. സിന്‍ഹയുടെ വിമര്‍ശനങ്ങള്‍ ദിനംപ്രതിയെന്നോണം കടുക്കുമ്പോഴും ബിജെപി നേതൃത്വം ഒരു നടപടിയും അദ്ദേഹത്തിന് എതിരെ എടുത്തില്ലെന്നാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

 പൂനം സിന്‍ഹ

പൂനം സിന്‍ഹ

അതേസമയം ഭാര്യ പൂനം സിന്‍ഹ രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്തയേയും സിന്‍ഹ തള്ളിയില്ല. പൂനം സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അഖിലേഷ്-സിന്‍ഹ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണം ഇതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

രാജ്നാഥ് സിങ്ങിനെതിരെ

രാജ്നാഥ് സിങ്ങിനെതിരെ

പൂനം ലഖ്നൗവില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ എസ്പി ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്ത. പൂനം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല, പൂനത്തെ എല്ലാവര്‍ക്കും ഇഷ്ടമാണ്.

 കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

അവരിപ്പോള്‍ സാമൂഹ്യസേവന പ്രവര്‍ത്തകനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അവര്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്, പക്ഷേ അത് കാത്തിരുന്ന് കാണാം, സിന്‍ഹ പറഞ്ഞു.

English summary
Shatrughan Sinha says will contest from Patna Sahib ‘whatever the situation’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X