കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയോ പാര്‍ട്ടിയോ ?? ശത്രുഘ്നന്‍ സിന്‍ഹ ഭാര്യക്കായി പ്രചാരണത്തിന് ഇറങ്ങിയതിനെതിരെ കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ലക്നൗ: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാലും തലവേദന ഒഴിയാതെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ചലച്ചിത്രതാരമായി തിളങ്ങി രാഷ്ട്രീയത്തിലെ താരപരിവേഷമായ ശത്രുഘ്‌നന്‍ സിന്‍ഹ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. എന്നാല്‍ സിന്‍ഹ തന്‍റെ ഭാര്യ പൂനം സിന്‍ഹയ്ക്കായി പ്രചാരണത്തിന് ഇറങ്ങിയതില്‍ അസ്വസ്ഥരാണ് കോണ്‍ഗ്രസ് നേതൃത്വം.

ശശി തരൂർ ഷാഹി തരൂരായി; തരൂരിന്റെ സത്യവാങ്മൂലത്തിൽ അക്ഷരത്തെറ്റിന്റെ ആറാട്ട്, പാർട്ടിയും മാറി
കുടുംബനാഥന്‍ എന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും തന്റെ ഭാര്യയെ പിന്തുണയ്ക്കണമെന്നത് തന്റെ കര്‍ത്തവ്യമാണെന്ന് എന്നാണ് സിന്‍ഹയുടെ വിശദീകരണം. എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിന്‍ഹ പ്രചാരണം നടത്തുന്നു എന്ന് കോണ്‍ഗ്രസിന്റെ ആചാര്യ പ്രമോദ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് സിന്‍ഹയുടെ വിശദീകരണം.

shatrughan-sinha12


തന്റെ ഭാര്യയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് നേരത്തെ തന്നെ സിന്‍ഹ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൂനത്തിനൊഴികെ മറ്റൊരു കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിക്കായും പ്രചാരണത്തിനിറങ്ങില്ലെന്നും സിന്‍ഹ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് പൂനം.

ബിജെപിയുടെ രാജ്‌നാഥ് സിങിനെതിരെ മത്സരിക്കുന്ന പൂനത്തിനെതിരെ ലക്‌നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആചാര്യ പ്രമോദ് കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കൊപ്പമാണ് പൂനം നില്‍ക്കേണ്ടതെന്നും ആചാര്യ പറഞ്ഞു. തനിക്കും കോണ്‍ഗ്രസിനുമായി പ്രചാരണത്തിനിറങേണ്ട പൂനം തനിക്കെതിരെ മത്സരിക്കയാണെന്നും പറയുന്നു. 1991 മുതല്‍ ബിജെപി അനുകൂലമായ മണ്ഡലമാണ് ലക്‌നൗ. വാജ്‌പെ 1994 മുതല്‍ 2004 വരെയും 2009ല്‍ ലാല്‍ ജി ടണ്ഡനും ലക്‌നൗ മണ്ഡലത്തില്‍ വിജയിച്ചിരുന്നു.

English summary
Shatrugnan Sinha criticized by congress because he is campaigning for his wife Poonam Sinha who is the SP candidate in Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X