കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി മുറികളില്‍ ക്യാമറ സ്ഥാപിക്കാന്‍ സുപ്രീം കോടതി; ഓഡിയോ വീഡിയോ റെക്കോര്‍ഡിംഗിന് അനുമതി!!

Google Oneindia Malayalam News

ദില്ലി: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് സുപ്രീം കോടതിയുടെ പച്ചക്കൊടി. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ ഓഡിയോ റെക്കോര്‍ഡിംഗ് ഇല്ലാത്ത സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ആദര്‍ശ് കെ ഗോയല്‍യ യു യു ലളിത് എന്നിവരുള്‍പ്പെട്ട രണ്ട് അഭിഭാഷകര്‍ ചേര്‍ന്ന ബെഞ്ചാണ് രാജ്യത്തെ 24 ഹൈക്കോടതികളില്‍ ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം.

ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കോടതികളും സെഷന്‍സ് കോടതികളും ഇതില്‍ ഉള്‍പ്പെടണമെന്നും നിര്‍ദേശമുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും തമ്മില്‍ ഏറെ വാഗ് വാദങ്ങള്‍ക്കൊടുവിലാണ് കോടതി നടപടികള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനുള്ള അനുമതി ലഭിക്കുന്നത്. 2013ന് ശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ സമീപിക്കുന്നത്. കോടതി നടപടികളില്‍ സുതാര്യതയും മികച്ച നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനായിരുന്നു കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നീക്കം.

supreme-court

ഇതിന് പുറമേ കോടതി നടപടികള്‍ ഓഡിയോ- വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പൊതുതാല്‍പ്പര്യഹര്‍ജികളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഈ ഹര്‍ജികള്‍ തള്ളിക്കളയുകയായിരുന്നു. ലോ കമ്മീഷനും ഓഡിയോ വീഡിയോ റെക്കോര്‍ഡിംഗ് നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനും കോടതി മുറിയിലെ നടപടികള്‍ നിരീക്ഷിക്കുന്നതിനും ജില്ലാ, സെഷന്‍സ് കോടതി ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
After years of reluctance, the judiciary has finally allowed cameras to enter its courtrooms. The Supreme Court has ordered installation of CCTV cameras — without audio recording — at least in two districts in all states and union territories to record court proceedings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X