കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷിക്കപ്പെടാന്‍ കാരണം ആരാണ്? ആറര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജി പറയുന്നു

Google Oneindia Malayalam News

മുംബൈ: ഏറെ കോളിളക്കം സൃഷ്ടച്ച കേസായിരുന്നു കൊല കേസ്. കേസില്‍ അറസ്റ്റിലായത് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയായിരുന്നു. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന (24). ഇന്ദ്രാണി മുഖര്‍ജി, രണ്ടാം ഭര്‍ത്താവായിരുന്ന സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ചേര്‍ന്ന് 2012 ഏപ്രിലില്‍ ഷീനയെ ശ്വാസം മുട്ടിച്ചുകൊന്നു എന്നാണ് കേസ്.
ഷീന ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇന്ദ്രാണി നിരന്തരം പറഞ്ഞത്.എന്നാല്‍ 2015 ഓഗസ്റ്റില്‍ ഇന്ദ്രാണി അറസ്റ്റിലായി. വധഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കേസില്‍ ഇന്ദ്രാണിയുടെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒയുമായ പീറ്റര്‍ മുഖര്‍ജി 2020ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

ഇന്ദ്രാണി ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. മേയ് 18 നാണ് ഇന്ദ്രാണിക്ക് കോടതി ജാമ്യം നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്ക്കണം എന്ന ഉപാധിയോടെയാണ് ഇന്ദ്രാണിക്ക് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും അനുമതി കൂടാതെ രാജ്യം വിടരുതെന്നും നിര്‍ദ്ദേശമുണ്ട്. ആറര വര്‍ഷത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്ന് പുറത്ത വന്ന ശേഷം ആറര വര്‍ഷത്തെ തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് ഇന്ദ്രാണി പറഞ്ഞു.

 indrani

1

കേസ് കോടതിയിലായതുകൊണ്ട് അതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്ന് ഇന്ദ്രാണി പറഞ്ഞു. എന്നാല്‍ ആറര വര്‍ഷം കൊണ്ട് വ്യത്യസ്ത തലത്തില്‍ ജീവിതം കണ്ടെന്നും ഇന്ദ്രാണി പറഞ്ഞു. ഇന്ദ്രാണി പറഞ്ഞത്: 'കേസ് കോടതിയിലാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ല. വ്യത്യസ്ത തലത്തില്‍ നിന്ന് ഞാന്‍ ജീവിതം കണ്ടു, അനുഭവിച്ചു. പലതരത്തിലുള്ള ആളുകളെ പരിചയപ്പെട്ടു. ഇത് വലിയയൊരു യാത്രയായിരുന്നു. ഞാന്‍ ഒരപാട് ക്ഷമിക്കാന്‍ പഠിച്ചു. സന്തോഷവതിയാണ്. ജയിലില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എന്നെ വേദനിപ്പിച്ചവരോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.'ഇന്ദ്രാണി പറഞ്ഞു.

2

ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഞാന്‍ സ്വതന്ത്രയായിരിക്കുന്നു. ജീവിതത്തെ കുറിച്ച് പുസ്തകമെഴുതും. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തിരിച്ചുകിട്ടിയിരിക്കുന്നു, രാജ്യത്തെ നിയമത്തെ എല്ലാവരും വിശ്വസിക്കണം. കാലതാമസം ഉണ്ടായെന്നിരിക്കാം, പക്ഷേ നീതി ഉണ്ടാവും ഇന്ദ്രാണി പറഞ്ഞു. ശിക്ഷിക്കപ്പെട്ടതിന് പിന്നില്‍ ആരാണ് എന്ന ചോദ്യത്തിനായിരുന്നു എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാന്‍ ക്ഷമിച്ചെന്ന് ഇന്ദ്രാണി മറുപടി പറഞ്ഞത്.അടുത്ത അഭിമുഖത്തില്‍ ജയില്‍ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുമെന്നും ഇന്ദ്രാണി പറഞ്ഞു.

3

2012ല്‍ ഷീന യുഎസിലേക്കു പോയെന്നാണ് കൊലയ്ക്ക് ശേഷം ഇന്ദ്രാണി പറഞ്ഞിരുന്നത്. മൂന്ന് വര്‍ഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതകം പുറത്തുവന്നത്. താന്‍ ഒാടിച്ച കാറില്‍ വെച്ചാണ് ഷീനയെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. കേസിലെ മാപ്പ് സാക്ഷി ആവുകയും ചെയ്തു. ഷീന ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് സിബിഐ ഡയറക്ടര്‍ക്ക് ജയിലില്‍വച്ച് ഇന്ദ്രാണി മുഖര്‍ജി കത്തയച്ചിരുന്നു. കശ്മീരില്‍ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞതായാണ് കത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദം സിബിഐ തള്ളി.

4

ഷീന സഹോദരി ആണെന്നാണ് ഇന്ദ്രാണി പുറത്തുപറഞ്ഞിരുന്നത്. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകന്‍ രാഹുലുമായി ഷീനയുടെ പ്രണയത്തിലായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. സ്വത്ത് നല്‍കിയില്ലെങ്കില്‍ ഇന്ദ്രാണിയുടെ രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന് ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് ഇന്ദ്രാണിയെ പ്രകോപിപ്പിച്ചെന്നും പറയുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Sheena Bora Case: Indrani Mukherjea talks about the case and her six years experience in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X