ഇന്ദ്രാണിയുടെ മകള്‍ ഷീന ബോറ മരണത്തിനുശേഷം രാജിക്കത്ത് നല്‍കി
മുംബൈ: ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഷീനയുടെ മരണത്തിന് ശേഷം അവരുടെ കമ്പനിയിലേക്ക് രാജിക്കത്ത് കിട്ടിയതായാണ് പുറത്തുവന്ന പുതിയ വിവരം. 2011 ജൂണ്‍ 20 മുതല്‍ ഷീന മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
2012 ഏപ്രില്‍ 24നാണ് അവര്‍ കൊല്ലപ്പെടുന്നത്. അന്നുമുതല്‍ അവധിയിലാണെന്ന് കാട്ടി കത്തുനല്‍കി. പിന്നീട് മെയ് മാസം കമ്പനിയിലേക്ക് രാജിക്കത്തും അയച്ചു. അവധിക്കത്ത് നല്‍കിയതും പിന്നീട് രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്തയച്ചതും ഇന്ദ്രാണിയാണെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. രാജിവെച്ചതായുള്ള കത്ത് കിട്ടിയകാര്യം ഷീനയുടെ കമ്പനിയിലെ ഒരു ജീവനക്കാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഷീനയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ഷീനയുടെ അമ്മയും മുന്‍ സ്റ്റാര്‍ ടിവി സിഇഒയുടെ ഭാര്യയുമായ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാം റായ്, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍. മൂവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായാണ് പോലീസ് പറയുന്നത്.
അതിനിടെ, ഇന്ദ്രാണിക്കെതിരെ മകന്‍ മിഖായേല്‍ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തി. അറസ്റ്റിലായിരുന്നില്ലെങ്കില്‍ അമ്മ ഒരു പക്ഷേ തന്നെയും കൊലപ്പെടുത്തുമായിരുന്നെന്ന് മിഖായേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാത്രമല്ല, ഇന്ദ്രാണിക്കെതിരെയുള്ള കേസില്‍ പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും മിഖായേല്‍ അറിയിച്ചു.












Click it and Unblock the Notifications