കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഹ്ലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം, അറസ്റ്റിലാവുക മാത്രമെങ്കിൽ അത് തന്നെ ഭാഗ്യമെന്ന് ഷെഹ്ല റാഷിദ്

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതി സംബന്ധിച്ച് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദിന്റെ ട്വീറ്റുകള്‍ വന്‍ വിവാദമായിരിക്കുകയാണ്. കശ്മീരില്‍ സൈന്യത്തിന്റെ തേര്‍വാഴ്ചയാണ് നടക്കുന്നത് എന്നാണ് ഷെഹ്ല റാഷിദിന്റെ ആരോപണം. പിന്നാലെ ഷെഹ്ലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയ്ന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മാത്രമല്ല സുപ്രീം കോടതിയില്‍ ഷെഹ്ലയ്ക്ക് എതിരെ ക്രിമിനല്‍ പരാതിയും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

shehla

Recommended Video

cmsvideo
സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഷെഹ്ല റാഷിദ്

അറസ്റ്റ് ഭീഷണികള്‍ക്കിടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷെഹ്ല. കശ്മീരിലെ ജനങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഓരോ ട്വീറ്റുമെന്ന് ഷെഹ്ല പറയുന്നു. കശ്മീര്‍ ഭരണകൂടം ചെയ്യുന്ന നല്ല കാര്യങ്ങളും താന്‍ പറയുന്നുണ്ട്. സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാണ് എങ്കില്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ എല്ലാം വിശദാംശങ്ങള്‍ നല്‍കാമെന്ന് ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തു.

'താനൊരു സാധാരണ കശ്മീരിയാണ്. ഈ കാലത്ത് അറസ്റ്റ് ചെയ്യപ്പെടുക മാത്രമേ ഉണ്ടായുളളൂ എങ്കില്‍ അതൊരു ഭാഗ്യമാണ്. ശ്രീനഗറില്‍ 65കാരനായ മനുഷ്യന്‍ മരണപ്പെട്ടത് പോലീസിന്റെ പെപ്പര്‍ ഗ്യാസ് ശ്വസിച്ച് ശ്വാസം മുട്ടിയാണ്. ഇന്നത്തെ പ്രതിസന്ധിയുടെ പുറംലോകം അറിഞ്ഞ ആദ്യത്തെ ഇര ഒരു 17കാരനാണ്. അതിനൊക്കെ മുന്നില്‍ ഒരു അറസ്റ്റ് എത്ര ചെറുതാണ്' എന്നാണ് ഷെഹ്ല മറ്റൊരു ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

'പാക് അധീന കശ്മീർ ഇന്ത്യയോട് ചേർക്കണം, ഈ ജീവിത കാലത്ത് തന്നെ അത് സംഭവിക്കട്ടെയെന്ന് കേന്ദ്രമന്ത്രി'പാക് അധീന കശ്മീർ ഇന്ത്യയോട് ചേർക്കണം, ഈ ജീവിത കാലത്ത് തന്നെ അത് സംഭവിക്കട്ടെയെന്ന് കേന്ദ്രമന്ത്രി

രാത്രി വീടുകളില്‍ കയറി സൈന്യം ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നുവെന്നും വീടുകള്‍ കൊളളയടിക്കുന്നുവെന്നും ഭക്ഷണ സാധനങ്ങള്‍ ബോധപൂര്‍വ്വം തറയിലിട്ട് നശിപ്പിക്കുന്നുവെന്നും ഷെഹ്ല ആരോപിച്ചിരുന്നു. ഷോപ്പിയാനില്‍ നാല് യുവാക്കളെ സൈന്യം ക്യാംപിലേക്ക് വിളിപ്പിക്കുകയും ആ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി മൈക്ക് വെച്ച് കേൾപ്പിച്ച് ഭീതി പരത്തിയെന്നും ഷെഹ്ല ട്വീറ്റ് ചെയ്യുകയുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഷെഹ്ല റാഷിദ് ഉന്നയിച്ചിരിക്കുന്നത് എന്നാണ് സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചത്.

English summary
Shehla Rashid on her allegations against Army in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X