ഷെറിന്‍ മാത്യൂസിന്റെ മരണം, ദത്ത് നടപടികളിൽ പൊരുത്തക്കേട് ? അന്വേഷിക്കണമെന്ന് സുഷമ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമേരിക്കയിലെ മലയാളി കുടുംബം ബീഹാറിലെ നളന്ദയിൽ നിന്ന് ദത്തെടുത്ത മൂന്ന് വയസുകാരി ഷെറിൽ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. കുഞ്ഞിനെ ദത്തു നൽകിയ നടപടികൾ നിയമപരമായിരുന്നോ എന്ന് അന്വേഷിക്കാൻ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിയോട് അഭ്യർഥിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.

ഉത്തരകൊറിയയേക്കാൾ പേടിക്കണം പാകിസ്താനെ; യുഎസിന്റെ മുന്നറിയിപ്പ്, തകർത്ത് തരിപ്പണമാക്കും

ഒക്ടോബർ 7 ന് യുഎസിലെ വടക്കൻ ടെക്സസിലെ റിച്ചർ‌ഡ് സണിലെ വീട്ടിൽനിന്നാണ് ഷെറിനെ കാണാതായത് . പിന്നീട് നടത്തിയ അന്വേഷണത്തിൽ വീടിനടത്തുള്ള കലുങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ദളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുഞ്ഞിനെ ദത്തെടുത്തത്. തുടർന്ന് ഷെറിൻ മാത്യൂസ് എന്ന് പേര് മാറ്റി യുഎസിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

ഹാഫിസ് സയീദ് ഭീകരനല്ല, യുഎസ് പട്ടികയിൽ സയീദിന്റെ പേരില്ല, പാകിസ്താന്റെ വെളിപ്പെടുത്തൽ

 അന്വേഷണം നടത്തും

അന്വേഷണം നടത്തും

ഷെറിൽ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . കൂടാതെ ഭാവിയിൽ ദത്തെടുക്കുന്ന കുട്ടികൾ പാസ്പോർട്ട് ലഭ്യമാകണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ വ്യക്തമാക്കിയിട്ടുണ്ട്.

ഓർഫണേജുകൾ പോലീസ് നിരീക്ഷണത്തിൽ

ഓർഫണേജുകൾ പോലീസ് നിരീക്ഷണത്തിൽ

ഷെറിൻ മാത്യൂസിന്റെ മരണത്തെ തുടർന്ന് ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്.

 ദത്ത് എടുത്തത് നടപടി പാലിച്ചോ?

ദത്ത് എടുത്തത് നടപടി പാലിച്ചോ?

ഷെറിൻ മാത്യൂസിനെ ദത്തെടുത്തത് നടപടി പാലിച്ചാണോ എന്ന് സംബന്ധമായ അന്വേഷണം നളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ നടന്നു വരുകയാണ്. കൂടാതെ കുഞ്ഞിനെ ദത്തു നൽകിയ സ്ഥാപനം ഒന്നര മാസത്തിനു മുൻപ് പൂട്ടിച്ചതായും ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.

 ഇന്ത്യ റിപ്പോർട്ട് തേടി

ഇന്ത്യ റിപ്പോർട്ട് തേടി

ഷെറിൻ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിന് വേണ്ടി ഇന്ത്യൻ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി യുഎസ് സെൻട്രൽ അതോറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്ത് നൽകിയിട്ടുണ്ട്.

 നാലു റിപ്പോർട്ടുകൾ ലഭിച്ചു

നാലു റിപ്പോർട്ടുകൾ ലഭിച്ചു

ഷെറിന്റെ യുഎസ് ജീവിതവുമായി ബന്ധപ്പെട്ടുള്ള നാലു റിപ്പോർട്ടുകൾ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ ഷെറിന്റെ മരണത്തിനു മുൻപുള്ളതാണ്.

വളർത്തച്ഛൻ അറസ്റ്റിൽ

വളർത്തച്ഛൻ അറസ്റ്റിൽ

ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളർത്തച്ഛൻ വെസ്ലി മാത്യൂസ് അറസ്റ്റിൽ. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്ന് വെസ്‌ലി മൊഴി നല്‍കിയിട്ടുണ്ട്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.

 കുട്ടിയെ ഉപേക്ഷിച്ചു

കുട്ടിയെ ഉപേക്ഷിച്ചു

പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചുവെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
External Affairs Minister Sushma Swaraj has requested Women and Child Development Minister Maneka Gandhi to probe into the adoption process of three-year-old Sherin Mathews, whose body was found in a culvert in suburban Dallas in the US. Sherin went missing on October 7 and her body was found on Sunday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്