ശില്‍പ്പ ഷെട്ടിക്കും അമ്മക്കുമെതിരെ തട്ടിപ്പ് കേസ്, യുപി പോലീസ് മുംബൈയിലേക്ക്....
മുംബൈ: ശില്‍പ്പ ഷെട്ടിയുടെ കുടുംബത്തെ പ്രതിസന്ധികള്‍ വിട്ടൊഴിയുന്നില്ല. രാജ് കുന്ദ്ര പോണ്‍ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടിക്കും അമ്മയ്ക്കുമെതിരെ തട്ടിപ്പ് കേസും വന്നിരിക്കുകയാണ്. ലഖ്‌നൗ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിക്ക് കുരുക്ക് മുറുകുമെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്. രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട പോണ്‍ വീഡിയോ കേസിലും നടിയുടെ ഇടപെടല്‍ പോലീസ് സംശയിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ നടിയെ ബന്ധിപ്പിക്കുന്ന യാതൊരു കാര്യവും ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

ശില്‍പ്പ ഷെട്ടിക്കും അമ്മ സുനന്ദ ഘോഷിനുമെതിരെയാണ് ലഖ്‌നൗ പോലീസ് കേസെടുത്തത്. വെല്‍നെസ് സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടിയും കുടുംബവും കുരുക്കിലായിരിക്കുന്നത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച്, വിഭൂതിഗണ്ഡ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ശില്‍പ്പയ്‌ക്കെതിരെ കേസുണ്ട്. ലഖ്‌നൗ പോലീസ് ശില്‍പ്പ ഷെട്ടിയെയും അമ്മയെയും ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തിയിരിക്കുകയാണ്. ആദ്യ സംഘമാണ് എത്തിയത്. മറ്റൊരു സംഘം കൂടി വരുന്നുണ്ട്.

രണ്ട് വ്യത്യസ്ത കേസുകളായിട്ടാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വെല്‍നെസ് സെന്റര്‍ തട്ടിപ്പ് കേസ് ശില്‍പ്പയ്‌ക്കെതിരെ ഉയര്‍ന്ന് വന്നത്. ശില്‍പ്പ ഷെട്ടി ബ്രാന്‍ഡ് അംബാസിഡറാണെന്ന് പറഞ്ഞാണ് ഈ വെല്‍നെസ് സെന്റര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്. ലോഞ്ചിംഗ് ദിവസത്തില്‍ ശില്‍പ്പ ഷെട്ടി വരുമെന്ന് വരെ ഇവര്‍ ഉപഭോക്താക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബിസിനസ് പ്രമോഷനായി ശില്‍പ്പ ഷെട്ടി തന്നെ സഹായിക്കുമെന്നും ഈ വെല്‍നെസ് സെന്റര്‍ പറഞ്ഞിരുന്നു.

അതേസമയം ഉപയോക്താക്കള്‍ മെമ്പര്‍ഷിപ്പ് നേടിയ ശേഷം പറഞ്ഞ വാക്ക് മാറ്റിപറയുകയായിരുന്നു ഈ വെല്‍നെസ് സെന്റര്‍. ഇതോടെയാണ് പരാതി പോലീസിന് ല ഭിച്ചത്. ലോസിസ് വെല്‍നസ് സെന്ററിനെതിരെയാണ് പരാതിയുള്ളത്. എന്നാല്‍ ശില്‍പ്പ ഷെട്ടിയുടെയും അമ്മയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. മുംബൈയിലെത്തുന്ന പോലീസ് സംഘം കേസുമായി ശില്‍പ്പയ്ക്കുള്ള ബന്ധമാണ് അന്വേഷിക്കുക. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യും. രണ്ട് ടീമിനെയാണ് അതിനായി അയക്കുന്നത്. വിഭൂതിഖണ്ഡ് സ്വദേശിയാ ജ്യോത്സന ചൗഹാനാണ് പരാതിക്കാരി. ശില്‍പ്പ ഷെട്ടിയുടെ പേരും പറഞ്ഞ് വെല്‍നെസ്സ് സെന്റര്‍ രണ്ടര കോടി രൂപയാണ് ഇവരില്‍ നിന്ന് വാങ്ങിയത്.

അതേസമയം പോണ്‍ വീഡിയോ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് മുംബൈ പോലീസ് ശ്രമിക്കുന്നത്. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാജ് കുന്ദ്ര വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യുമെന്നും, മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. രാജ് കുന്ദ്ര ഇത്തരം വീഡിയോകള്‍ വീണ്ടും അപ്ലോഡ് ചെയ്താല്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് തന്നെ അത് ബാധിക്കും. കേസില്‍ ബാധിക്കപ്പെട്ട പെണ്‍കുട്ടികള്‍ പിന്നോക്ക അവസ്ഥയിലുള്ളവരാണ്. ഇവരെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
Recommended Video

ഷെര്‍ലിന്‍ ചോപ്രയെ നിര്‍ണായക സാക്ഷിയാക്കാനാണ് പോലീസ് നീക്കം. രാജ് കുന്ദ്രയ്‌ക്കെതിരെ കോടതിയില്‍ ഷെര്‍ലിന്റെ സാക്ഷി മൊഴികളാണ് നല്‍കാന്‍ ഒരുങ്ങുന്നത്. നേരത്തെ എട്ട് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. അദ്ദേഹം തന്നെ രാജ് കുന്ദ്ര വഴി തെറ്റിച്ചുവെന്ന് ഷെര്‍ലിന്റെ മൊഴിയിലുണ്ട്. ശില്‍പ്പ ഷെട്ടിക്ക് തന്റെ വീഡിയോകളും ചിത്രങ്ങളും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതാണ് തന്നെ പ്രചോദിപ്പിച്ചിരുന്നത്. പോണ്‍ വീഡിയോയില്‍ അഭിനയിക്കുന്നത് തെറ്റല്ലെന്ന് തന്നെ രാജ് കുന്ദ്ര വിശ്വസിപ്പിച്ചിരുന്നുവെന്നും ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications